ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റ് എന്നത് കമ്പ്യൂട്ടറുകൾ, ഗെയിം കൺസോളുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള ഒരു ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് റെൻഡറിംഗ് ഉപകരണമാണ്. കമ്പ്യൂട്ടർ ഗ്രാഫിക്സ് ദൃശ്യമാക്കാനും അവ മാനിപ്പുലേറ്റ് ചെയ്യുവാനും ഇന്നത്തെ ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റിന് കഴിവ് കൂടുതലാണ്. ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റുകൾ മദർബോർഡിൽ ഇൻറഗ്രേറ്റഡ് ചെയ്തും വീഡിയോ കാർഡിലുമായാണ് ഉപയോഗിക്കുന്നത്. ഏകദേശം 90 ശതമാനം കമ്പ്യൂട്ടറുകളിലും ഇൻറഗ്രേറ്റഡ് ഗ്രാഫിക്സ് ആണ് ഉപയോഗിക്കുന്നത്.

ചരിത്രം[തിരുത്തുക]

ഗ്രാഫിക്സ് ആക്സിലറേറ്ററുകൾ[തിരുത്തുക]

  • ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റ് അഥവാ ജിപിയു എന്നത് ഗ്രാഫിക്സ് കാർഡിനോട് ബന്ധിച്ചിട്ടുള്ള ഒരു പ്രോസ്സസറാണ്.
  • ഗ്രാഫിക്സ് റെൻഡറിംഗിനായി ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുമായി ഗ്രാഫിക്സ് ആക്സിലറേറ്ററുകൾ യോജിച്ച് പ്രവർത്തിക്കുന്നു.

ജിപിയു രൂപങ്ങൾ[തിരുത്തുക]

ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാർഡ്[തിരുത്തുക]

പ്രധാന ലേഖനം: വീഡിയോ കാർഡ്

ഇവയാണ് കാര്യക്ഷമത കൂടിയ ഗ്രാഫിക്സ് സൊല്യൂഷൻ. ഇവ പിസിഐ-എക്സ്പ്രസ്സ്(PCIe) അല്ലെങ്കിൽ ആക്സിലറേറ്റഡ് ഗ്രാഫിക്സ് പോർട്ട്(AGP) എന്നീ എക്സ്പാൻ സ്ലോട്ട് മുഖേന മദർബോർഡുമായി ബന്ധിപ്പിക്കുന്നു.

ഒന്നിലധികം കാർഡുകൾ ബന്ധിപ്പിച്ച് കൊണ്ട് കാര്യക്ഷമത കൂട്ടാവുന്നതാണ്. ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളാണ് സ്കേലബിൾ ലിങ്ക് ഇൻറർഫേസ്, എടിഐ ക്രോസ്ഫയർ.

ഇൻറഗ്രേറ്റഡ് ഗ്രാഫിക്സ്[തിരുത്തുക]

കമ്പ്യൂട്ടർ സിസ്റ്റത്തിൻറെ മെമ്മറി ഉപയോഗിക്കുന്ന ഗ്രാഫിക്സ് പ്രോസ്സസറാണ് ഇൻറഗ്രേറ്റഡ് ഗ്രാഫിക്സ്. 90 ശതമാനം കമ്പ്യൂട്ടറുകളിലും ഇൻറഗ്രേറ്റഡ് ഗ്രാഫിക്സ് ആണ് ഉപയോഗിക്കുന്നത്[1]. ഇവയ്ക്ക് കാര്യക്ഷമത വളരെ കുറവാണ്. ഇന്റലിന്റെ GMA X3000 ( List of Intel chipsets#Core 2 Chipsets|Intel G965 chipset), എ.എം.ഡിയുടെ റാഡിയോൺ HD 3200 (AMD 780G chipset) എൻവിദിയയുടെ ജീഫോഴ്സ് 8200 (nForce 710, NVIDIA nForce 730a) എന്നിവ ഇന്നത്തെ ഇൻറഗ്രേറ്റഡ് ഗ്രാഫിക്സുകളിൽ ചിലതാണ്.

ഹൈബ്രിഡ് ഗ്രാഫിക്സ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. AnandTech: µATX Part 2: Intel G33 Performance Review

പുറം കണ്ണികൾ[തിരുത്തുക]