Jump to content

ഗ്യാഡ്വാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്യാഡ്വാൾ
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
M. strepera
Binomial name
Mareca strepera
Linnaeus, 1758
Subspecies
Synonyms

Anas strepera Linnaeus, 1758

ഗ്യാഡ്വാൾ[2] [3][4][5] അഥവാ ഗ്യാഡ്വാൾ എരണ്ടയുടെ ശാസ്ത്രീയനാമം Mareca strepera. ഇംഗ്ലീഷിൽ Gadwall എന്നാണ് പേർ.

രൂപവിവരണം

[തിരുത്തുക]

ഗഡ്‌വാൾ എരണ്ടയ്ക്ക് 46-56 സെ.മീ നീളവും 78-90 സെ.മീ ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ അകലവുമുണ്ട്. ആൺപക്ഷി, പെൺപക്ഷിയെ അപേക്ഷിച്ച് അല്പം വലിപ്പകൂടുതലുള്ളതാണ്. ആണിന് സാധാരണ 990ഗ്രാം തൂക്കവും പെണിന് അത് 850 ഗ്രാമുമാണ്. മുട്ടയിടുന്ന കാലത്ത് ആണിന് അറ്റം കറുത്ത ചാരനിറമാണ്. ചിറകുകൾക്ക് നരച്ച ചെമ്പൻ നിറവും നല്ല വെളുത്ത നിറത്തിലുള്ള സ്പെക്കുല(speculum)വുമുണ്ട്, ഇത് പറക്കുന്ന സമയത്ത് കൂടുതൽ ദൃശ്യവുമാണ്.

പ്രജനനകാലമല്ലാത്തപ്പോൾ ആണിന് ഏറെകുറേ പെണ്ണിന്റെ നിറമായിരിക്കും, ചിറകിന്റെ നിറത്തിൽ കാര്യമായ മാറ്റമില്ല. കൊക്കിന് ഓറഞ്ചുനിറം കുറവായിരിക്കും. പെണിന് മങ്ങിയ തവിട്ടു നിറമായിരിക്കും. ഇണചേരുന്ന കാലത്തല്ലാത്തപ്പോഴൊക്കെ പൊതുവേ നിശ്ശബ്ദരാണിവർ.

വിതരണം

[തിരുത്തുക]

ഇവ പ്രജനനം നടത്തുന്നത് യൂറോപ്പിന്റേയും ഏഷ്യയുടേയും വടക്കുഭാഗങ്ങളിലും മദ്ധ്യ വടക്കേ അമേരിക്കയിലുമാണ്. ഗാഡ്‌വാൾ തുറന്ന ജലാശയങ്ങളിലും ഇടതൂർന്ന പച്ചപ്പ് അതിരിട്ട ചതുപ്പുകളിലും ജീവിക്കുന്നു. കൊച്ചുകൂട്ടങ്ങളായാണ് കാണുന്നത്.

അവലംബം

[തിരുത്തുക]
  • Birds of Kerala, Salim Ali – kerala Forests and wild life department
  • കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ- കേരള സാഹിത്യ അക്കാദമി
  • Forktail 15: 87.
  • BirdLife International (2009). "Anas strepera". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature.
  • Clements, James (2007). The Clements Checklist of the Birds of the World. Ithaca: Cornell University Press.
  • Floyd, T. (2008). Smithsonian Field Guide to the Birds of North America. New York: HarperCollins.
  • Johnson, Kevin P.; Sorenson, Michael D. (July 1999). "Phylogeny and biogeography of dabbling ducks (genus: Anas): A comparison of molecular and morphological evidence" (PDF). The Auk 116 (3): 792–805.
  • Linnaeus, C. (1758) (in Latin). Systema naturae per regna tria naturae, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Tomus I. Editio decima, reformata.. Holmiae. (Laurentii Salvii). "A. macula alarum rufa nigra alba."
  • Madge, Steve; Burn, Hilary (1988). Wildfowl: An Identification Guide to the Ducks, Geese and Swans of the World. Christopher Helm. pp. 222–224. ISBN 0-7470-2201-1.
  1. BirdLife International, 2009
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

ചിത്രശാല

[തിരുത്തുക]
ജോടികൾ - സിയാറ്റിൽ, വാഷിംഗ്ടൺ
Mareca strepera
"https://ml.wikipedia.org/w/index.php?title=ഗ്യാഡ്വാൾ&oldid=3501828" എന്ന താളിൽനിന്ന് ശേഖരിച്ചത്