ഗ്നു ഉപകരണശൃംഖല
ദൃശ്യരൂപം
ഗ്നു പദ്ധതി പ്രകാരം നിർമ്മിക്കപ്പെട്ട കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഒരു കൂട്ടമാണ് ഗ്നു ഉപകരണ ശൃംഖല. ഇത് സോഫ്റ്റവെയർ ആപ്ലിക്കേഷനുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും നിർമ്മിക്കാൻ ഇത് ഉപയോഗിച്ചുവരുന്നു. ലിനക്സ് കെർണൽ, BSD ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയുടെ നിർമ്മാണത്തിൽ ഇത് പ്രധാന പങ്കുവഹിച്ചുവരുന്നു. എംബഡഡ് സിസ്റ്റങ്ങളുടെ നിർമ്മാണത്തിൽ ഗ്നു ഉപകരണ ശൃംഖലക്ക് സുപ്രധാന സ്ഥാനമാണുള്ളത്.
ഗ്നു ഉപകരണ ശൃംഖലയിലെ പ്രധാന ഘടകങ്ങൾ
[തിരുത്തുക]- ഗ്നു മേക്ക് - കമ്പയിലേഷനും നിർമ്മാണവും സ്വയം നിയന്ത്രിതമായി നടത്തുന്ന ഉപകരണം.
- ഗ്നു കമ്പയിലർ ശേഖരം - വിവിധ കമ്പ്യൂട്ടർ ഭാഷകൾ കമ്പയിൽ ചെയ്യാനുപയോഗിക്കുന്നു.
- ഗ്നു ബിൻയൂട്ടിൽസ് - പ്രോഗ്രാം അസംബിൾ ചെയ്യാനും ലിങ്ക് ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശേഖരം
- ഗ്നു ബൈസൺ - പാർസർ നിർമ്മാണത്തിനുപയോഗിക്കുന്ന ഉപകരണം.
- ഗ്നു എം4 - എം 4 മാക്രോകൾ പ്രോസസ് ചെയ്യാനുപയോഗിക്കുന്ന ഉപകരണം.
- ഗ്നു ഡിബഗ്ഗർ GDB - പ്രോഗ്രാമുളിലെ തെറ്റുകൾ കണ്ടുപിടിക്കാനും ഡിബഗ് ചെയ്യാനുമുള്ള ഉപകരണം.
- ഗ്നു ബിൽഡ് സിസ്റ്റം (autotools):
- ഓട്ടോ കോൺഫ്
- ഓട്ടോ ഹെഡർ
- ഓട്ടോ മേക്ക്
- ലിബ്ടൂൾ