Jump to content

ഗ്നാവ സംഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊറോക്കോ ഗ്നാവ സംഗീതജ്ഞൻ

മൊറോക്കൻ സംഗീതത്തോടൊപ്പം മറ്റ് ഉത്തര ആഫ്രിക്കൻ ഇസ്ലാമിക ആത്മീയ മത ഗാനങ്ങളുടെയും താളങ്ങളുടെയും ഒരു മിശ്രിതമാണ് ഗ്നാവ സംഗീതം (അർ. غْناوة or كْناوة ) . [1] [2] ആചാരപരമായ കവിതകളെ അത് പരമ്പരാഗത സംഗീതവും നൃത്തവുമായി സമന്വയിപ്പിക്കുന്നു. മൊറോക്കോയിലെ പരമ്പരാഗത കലാരൂപമായ ഗ്നാവ സംഗീതത്തിന് യുനെസ്‌കോ അംഗീകാരം നൽകിയിട്ടുണ്ട്. ഈ സംഗീതത്തിന് രൂപം നൽകിയ പല സ്വാധീനങ്ങളും ഉപ-സഹാറൻ പശ്ചിമാഫ്രിക്കയിൽ കണ്ടെത്താൻ കഴിയുമെങ്കിലും, അതിന്റെ പരമ്പരാഗത രീതി മൊറോക്കോയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. [3] ഇക്കാലത്ത്, ആഫ്രിക്കയിലെയും യൂറോപ്പിലെയും ഫ്രാൻസ് പോലുള്ള പല രാജ്യങ്ങളിലും ഗ്നാവ സംഗീതം വ്യാപിച്ചു. [4]

സംഗീതം

[തിരുത്തുക]

സ്ട്രിംഗ് ഉപകരണത്തിന്റെ സ്വരമാധുര്യമുള്ള ഭാഷ അവരുടെ സ്വരസംഗീതവും സംഭാഷണരീതികളുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു,

ക്രകെബ്സ് അല്ലെങ്കിൽ കരകബൊ മൊറോക്കോ

ഗ്നാവ സംഗീതത്തിന്റെ സവിശേഷത ഇൻസ്ട്രുമെന്റേഷൻ ആണ്. ഗ്നാവ സംഗീതത്തിന് ഗ്യൂൻബ്രി എന്ന ഒരു വീണയും ക്രാകെബ്‌സ് എന്നറിയപ്പെടുന്ന സ്റ്റീൽ കാസ്റ്റനെറ്റസുമാണ് പിന്നണിയിൽ ഉപയോഗിക്കുന്നത്. [5] ഗ്നാവയുടെ താളം, അവയുടെ ഉപകരണങ്ങൾ പോലെ വ്യതിരിക്തമാണ്. ട്രിപ്പിൾ, ഡ്യൂപ്പിൾ മീറ്ററുകൾ തമ്മിലുള്ള ഇന്റർപ്ലേയാണ് പ്രത്യേകിച്ചും ഗ്നാവയുടെ സവിശേഷത. [6]

മൊറാക്കോയിൽ മാത്രം ഒതുക്കപ്പെട്ടിരുന്ന ഗ്നാവ കലാകാരന്മാർ 1997-ൽ എസ്സൗറിയയിൽ ലോക സംഗീത മേള ആരംഭിച്ചതോടെ ഗ്നാവ സംഗീതത്തിന്റെ പ്രശസ്തി ലോകമാകെ വ്യാപിച്ചു. ഇതോടൊപ്പം ഗ്നാവ സംഗീതത്തിന്റെ പലവിധത്തിലുള്ള പുതിയരൂപങ്ങളും ഉടലെടുക്കുകയും ചെയ്തു. ആധുനിക സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഗ്നാവ പാട്ടുകൾക്കും ഇന്ന് ഏറെ ആരാധകരുണ്ട്. വർഷംതോറും അരങ്ങേറുന്ന ഈ സംഗീത മേളയിലേക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി കലാകാരന്മാരാണ് എത്തിച്ചേരുന്നത്. [7]

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  1. https://www.aljazeera.com/indepth/features/2015/12/gnawa-music-slavery-prominence-151203135403027.html
  2. https://daily.bandcamp.com/2018/05/30/gnawa-bandcamp-list/
  3. El Hamel, Chouki (n.d.). [https://web.archive.org/web/20170729091123/http://www.afropop.org/9305/feature-gnawa-music-of-morocco/ Archived 2017-07-29 at the Wayback Machine. "Gnawa Music of Morocco. afropop.org.
  4. Meddeb, Abdelwahab (n.d.). Lila gnawa. franceculture.fr. (in French)
  5. Schuyler, Philip D. (1981). Music and Meaning among the Gnawa Religious Brotherhood of Morocco. The World of Music. Vol. 23, No. 1. pp. 3-13.  – via JSTOR (subscription required)
  6. Schaefer, John P. R. (2004). Rhythms of Power: Interaction in Musical Performance. Texas Linguistic Forum. Vol. 48. pp. 167-176.
  7. https://www.mathrubhumi.com/news/world/gnawa-music-listed-in-unesco-cultural-heritage-list-gnawa-artists-celebrate-in-morrocco-1.4369807
"https://ml.wikipedia.org/w/index.php?title=ഗ്നാവ_സംഗീതം&oldid=3630765" എന്ന താളിൽനിന്ന് ശേഖരിച്ചത്