ഗോപാലക പാഹിമാം
ദൃശ്യരൂപം
സ്വാതി തിരുനാൾ രേവഗുപ്തി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് ഗോപാലക പാഹിമാം. ത്രിപുട താളത്തിലാണ് ഈ കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1] ഇതൊരു ശ്രീകൃഷ്ണസ്തുതിയാണ്.
രാഗം
[തിരുത്തുക]കർണാടകസംഗീതത്തിലെ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമായ രേവഗുപ്തിയിലാണ് ഈ കീർത്തനം ആലപിക്കുന്നത്. [2]
ആരോഹണം
[തിരുത്തുക]സ രി1 ഗ3 പ ധ1 സ
അവരോഹണം
[തിരുത്തുക]സ ധ1 പ ഗ3 രി1 സ
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഗോപാലക പാഹിമാം അനിശം തവ പദരതമയി (ഗോപാലക)
അനുപല്ലവി
[തിരുത്തുക]പാപവിമോചന! ഭവഹരാദിനതപദപല്ലവ (ഗോപാലക)
ചരണം 1
[തിരുത്തുക]സാധുകഥിത മൃദശനസരോക്ഷ
ഭീതമാതൃവീക്ഷിത
ഭൂധര ജലനിധിമുഖ ബഹുവിധ
ഭുവന ജാലലാളിത മുഖാംബുജ (ഗോപാലക)
ചരണം 2
[തിരുത്തുക]സാരസഭവമദഹര
സതീർഥ്യദീനഭൂസുരാർപ്പിത
പാരരഹിതധനചയ നിരൂപമ
പതഗരാജരഥ കമലാവര (ഗോപാലക)
ചരണം 3
[തിരുത്തുക]സാ രസ രസ സുവചന സരോജനാഭ
ലോകനായകാ
ഭൂരികരുണ തനുജിത മനസ്സിജ
ഭുജഗരാജശയന മുരശാസന (ഗോപാലക)[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.karnatik.com/c1177.shtml
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-20. Retrieved 2017-02-21.
- ↑ http://ml.msidb.org/s.php?189901