ഗോപാലകൃഷ്ണ കുറുപ്പ്
ഒരു യക്ഷഗാന കലാകാരനാണ് ഗോപാലകൃഷ്ണ കുറുപ്പ്. ഭാഗവതർ, മദ്ദള-ചെണ്ട വാദകൻ, ഗ്രന്ഥകർത്താവ്, നൃത്തകലാകാരൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാറിന്റെ ഗുരുപൂജ അവാർഡ്, കർണാടക രാജ്യോത്സവ പ്രശസ്തി എന്നിവ ഇദ്ദേഹം നേടിയിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]1935 ഡിസംബർ 5-ന് കാസർകോട് താലൂക്കിലെ പെർളക്കടുത്ത് നെല്ലിക്കുഞ്ചയിൽ യക്ഷഗാന കലാകാരൻ ചന്തുക്കുറുപ്പിന്റെയും കാവേരിയമ്മയുടെയും മകനായി ജനിച്ചു. 1958 മുതൽ കർണാടകയിലെ ബെൽത്തങ്ങാടി താലൂക്കിലെ ശിശില എന്ന പ്രദേശത്ത് ബർഗുള വീട്ടിൽ താമസം ആരംഭിച്ചു. അച്ചനിൽ നിന്നും യക്ഷഗാനം ആദ്യമായി അഭ്യസിച്ചു. പിന്നീട് താൾത്തജെ കേശവഭട്ട്, നാരമ്പാടി സുബ്ബയ്യ ഷെട്ടി എന്നിവരുടെ കീഴിൽ മൃദംഗവും യക്ഷഗാന രാഗങ്ങളും അഭ്യസിച്ചു. യക്ഷഗാന സഭാ ലക്ഷണവും ഭാഗവതികയും കുതിരക്കോട് രാമഭട്ടിൽ നിന്നും കരസ്ഥമാക്കി. നെട്‌ല നരസിംഹ ഭട്ട് ചെണ്ട അഭ്യസിപ്പിച്ചു. വലിയ ബെലിപ്പ നാരായണ ഭാഗവതർ, അഗരി ശ്രീനിവാസ ഭാഗവതർ എന്നിവരിൽ നിന്നും ഭാഗവതികയിൽ കൂടുതൽ അറിവ് നേടി. മുണ്ട്‌റു പാടി ലക്ഷ്മി ഹെബ്ബാറിൽ നിന്നും സംഗീതം അഭ്യസിച്ചു. ദക്ഷിണാദി മൃദംഗം ടി.ആർ.കൃഷ്ണൻ പഠിപ്പിച്ചു.[1]
മീനാക്ഷി, ശ്രീദേവി എന്നീ രണ്ട് ഭാര്യമാരുണ്ട്. ജയന്തി, സുബ്രഹ്മണ്യൻ, അനിത എന്നിവർ മക്കൾ.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സർക്കാറിന്റെ ഗുരുപൂജ അവാർഡ് (2006)
- കർണാടക രാജ്യോത്സവ പ്രശസ്തി (2006)
- ബാംഗ്ലൂർ ജ്ഞാനപഥ അവാർഡ്
- മൂഡ്ബദ്ര പുരസ്‌കാരം
- യക്ഷഗാന കലാരംഗ ഉഡുപ്പി അവാർഡ്
- ഷേണി അക്കാദമി പുരസ്‌കാരം
- രാമചന്ദ്ര പുര സ്വാമി ഹൊസനഗരം സമ്മാനം
- ബെൽത്തങ്ങാടി പ്രഥമ സാഹിത്യ സമ്മാനം
- ഇടനീർമഠ സമ്മാനം വിശ്വ വിദ്യാലയ സമ്മാനം