ഗോപാലകൃഷ്ണൻ കോലഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗോപാലകൃഷ്ണൻ കോലഴി
ഗോപാലകൃഷ്ണൻ കോലഴി.png
ഗോപാലകൃഷ്ണൻ കോലഴി
ജനനം(1934-12-25)ഡിസംബർ 25, 1934
മരണംജനുവരി 4, 1983(1983-01-04) (പ്രായം 48)
ദേശീയതഇന്ത്യൻ
തൊഴിൽകവി
അറിയപ്പെടുന്നത്ബാലസാഹിത്യം
മക്കൾസുരേന്ദ്രപണിക്കർ, ഹേമചന്ദ്രപണിക്കർ

മലയാളത്തിലെ ഒരു പ്രമുഖ കവിയായിരുന്നു ഗോപാലകൃഷ്ണൻ കോലഴി. ബാലസാഹിത്യകാരനെന്ന നിലയിൽ പ്രസിദ്ധനായിരുന്ന കോലഴിയുടെ നിരവധി കവിതകൾ മലയാള പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂരിനടുത്ത് കോലഴിയിൽ കളരിക്കൽ രാഘവപണിക്കരുടെയും കല്യാണി പണിക്കത്ത്യാരുടെയും മകനായി 1934 ഡിസംബർ 25ന് ജനിച്ച ഗോപാലകൃഷ്ണൻ ഹൈസ്കൂൾ വിദ്യാഭ്യാസം നേടി സംസ്കൃതവും ജ്യോതിഷവും പഠിച്ചു. 'കൂകൂ...കൂകൂ.. തീവണ്ടി... കൂകിപ്പായും തീവണ്ടി', 'പാടും പുഴകളും തോടും- മോടി കൂടും മലരണിക്കാടും നീളെ കളകളം പാടും-കാട്ടു- ചോലയുമാമണി മേടും', ‘മുറ്റത്തു ഞാനൊരു മുല്ല നട്ടു’തുടങ്ങിയ കവിതകൾ ഇദ്ദേഹത്തിന്റേതാണ്. 1961ൽ സാഹിത്യപ്രവർത്തക സഹകരണ സംഘം ശിശുദിന സമ്മാനപ്പെട്ടി ബാലസാഹിത്യ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.[1] ഒരു ജ്യോതിഷപണ്ഡിതനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1983 ജനുവരി 4ന് തന്റെ 48ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • ഓണക്കിളികൾ(1957)
  • അത്തറും പനിനീരും - മാപ്പിളപ്പാട്ടുകൾ (1960)
  • ഇല്ലംനിറ (1960)
  • വലകെട്ടുന്ന എട്ടുകാലി(1961)
  • ഊഞ്ഞാൽ(1961)
  • പൂമ്പാറ്റകൾ(1961)
  • കാളി (1962)
  • വീണയും വാളും(1966)
  • മയിൽപ്പീലികൾ(1970)
  • തൃപ്പടി ശരണം(1978)

വിവാദങ്ങൾ[തിരുത്തുക]

2015 ൽ രണ്ടാം ക്ലാസ്സിലെ പുതുക്കിയ മലയാളം പാഠപുസ്തകത്തിൽ ഇദ്ദേഹത്തിന്റെ 'പാടും പുഴകളും തോടും- മോടി കൂടും മലരണിക്കാടും നീളെ കളകളം പാടും-കാട്ടു- ചോലയുമാമണി മേടും' എന്ന കവിത പി. കുഞ്ഞിരാമൻ നായരുടേതായി രേഖപ്പെടുത്തി തെറ്റായി പ്രസിദ്ധീകരിച്ചിരുന്നു.[2][3]വിവാദത്തെത്തുടർന്ന് എസ്.സി.ഇ.ആർ.ടി തെറ്റ് തിരുത്തിയിരുന്നു.[4]

അവലംബം[തിരുത്തുക]

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 119. ISBN 81-7690-042-7.
  2. "രണ്ടാം ക്ലാസ്സിലെ മലയാളത്തിൽ കവി മാറി". www.mathrubhumi.com. ശേഖരിച്ചത് 18 മെയ് 2015. Check date values in: |accessdate= (help)
  3. "കവിയെ തെറ്റിച്ച് രണ്ടാം ക്ലാസിൽ ആദ്യപാഠം". www.manoramaonline.com. ശേഖരിച്ചത് 18 മെയ് 2015. Check date values in: |accessdate= (help)
  4. "കവി മാറിയത് സാങ്കേതിക പിശകെന്ന് എസ്.സി.ഇ.ആർ.ടി". www.mathrubhumi.com. ശേഖരിച്ചത് 19 മെയ് 2015. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗോപാലകൃഷ്ണൻ_കോലഴി&oldid=2462558" എന്ന താളിൽനിന്ന് ശേഖരിച്ചത്