ഗുൽബദൻ ബേഗം
Gulbadan Begum | |
---|---|
Shahzadi of the Mughal Empire
| |
The imperial princess Gulbadan Begum | |
ജീവിതപങ്കാളി | Khizr Khwaja Khan |
മക്കൾ | |
Sa'adat Yar Khan | |
രാജവംശം | Timurid |
പിതാവ് | Babur |
മാതാവ് | Dildar Begum |
കബറിടം | Gardens of Babur, Kabul |
മതം | Islam |
ഗുൽബദൻ ബേഗം,(1523?-1603) മുഗൾ ചക്രവർത്തി ബാബറിന് ഇളയപത്നി ദിൽദാറിൽ ജനിച്ച പുത്രിയായിരുന്നു. ഹുമായൂണിന്റെ ജീവചരിത്രമായ ഹുമായൂൺ നാമ എന്ന കൃതി ഗുൽബദൻ ബേഗമാണ് രചിച്ചത്[1], മുഗൾ അന്തഃപുരത്തിലെ ദൈനംദിന ജീവിതത്തെക്കുറിച്ചും വിരുന്നു സത്കാരങ്ങളെക്കുറിച്ചും ഉപജാപങ്ങളെക്കുറിച്ചുമുള്ള നേർക്കാഴ്ചകൾ പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട ഈ കൃതി നല്കുന്നു[2].
ജീവചരിത്രം
[തിരുത്തുക]ഗുൽബദൻ ബേഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഹുമായൂൺ നാമയിൽ നിന്ന് ചികഞ്ഞെടുക്കേണ്ടിയിരിക്കുന്നു. കൃത്യമായ ജനനത്തിയതി ലഭ്യമല്ല. ഹുമായൂൺ നാമയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി, 1523 നവമ്പറിൽ കാബൂളിലാവണം ജനനമെന്ന് അനുമാനിക്കപ്പെടുന്നു[3]. ഗുൽബദന്റെ അമ്മ ദിൽദാറിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. ദിൽ ദാറിന് , ഗുൽരംഗ്, ഗുൽചെഹ്രാ, അബുൽ നസീർ(ഹിന്ദാൽ) ഗുൽബദൻ, അൽവാർ എന്നിങ്ങനെ അഞ്ചു സന്താനങ്ങളുണ്ടായി[4]. ബാബറുടെ മൂത്ത പത്നിയും ഹുമായൂണിന്റെ അമ്മയുമായ മാഹമിന്റെ സംരക്ഷണയിലാണ് ഹിന്ദാലും ഗുൽബദനും വളർന്നു വലുതായത്. പേർഷ്യൻ അറബിക് ഭാഷകളിൽ ഗുൽബദൻ പ്രാവീണ്യം നേടി. 1528-ൽ ബാബറുടെ നിർദ്ദേശപ്രകാരം അന്തഃപുരസ്ത്രീകൾ കാബൂളിൽ നിന്ന് ഹിന്ദുസ്ഥാനിലേക്ക് യാത്ര പുറപ്പെട്ടു. രണ്ടു വർഷത്തിനകം ബാബർ നിര്യാതനായി, വിഷം അകത്തു ചെന്നാവാം മരണമെന്നും ഹുമയൂൺ നാീമയിൽ സൂചനയുണ്ട്.[5]. തുടർന്നുള്ള സംഘർഷഭരിതമായ ദിനങ്ങളിൽ കുടുംബം കാബൂളിലേക്കുള്ള തിരിച്ചുപോയി. കൈസർ ക്വാജാ ഖാനുമായുള്ള വിവാഹത്തെക്കുറിച്ചും സന്താനങ്ങളെക്കുറിച്ചും സൂചനകളുണ്ട്, വിശദാംശങ്ങളില്ല.
അക്ബർ സിംഹാസനാരൂഢനായശേഷം 1557-ൽ ഗുൽബദൻ ബേഗം ഇന്ത്യയിൽ തിരിച്ചെത്തിയതായും പിന്നീട് 1574-ൽ ഹജ്ജിനു പോയതായും അനുമാനിക്കപ്പെടുന്നു. 1603-ൽ എൺപതാമത്തെ വയസ്സിൽ വാർധക്യസഹജമായ കാരണങ്ങളാൽ മൃതിയടഞ്ഞു.
ഹുമായൂൺ നാമ
[തിരുത്തുക]പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ പേരിൽ ഞാൻ ആരംഭിക്കുന്നു- എനിക്ക് ആദേശം ലഭിച്ചിരിക്കുന്നു ഫിർദൗസ് മഖാനിയേയും ജന്നത് അഷിയാനിയേയും പറ്റി നിനക്ക് അറിയാവുന്നതൊക്കെ എഴുതൂ.
എന്ന ബിസ്മിയോടേയാണ് ഹുമായൂൺ നാമ തുടങ്ങുന്നത്. അബുൾ ഫസ്ൽ, അക്ബർനാമ എഴുതാനാവശ്യമായ വിവരങ്ങൾ സംഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് അക്ബർ ഗുൽബദൻ ബേഗത്തോട് ഓർമക്കുറിപ്പുകളെഴുതാൻ പറഞ്ഞതത്രെ. ഫിർദൗസ് മഖാനി ബാബറും, ജനത് അഷിയാനി ഹുമായൂണുമാണെന്ന് ചരിത്രകാരന്മാർ വിശദീകരിക്കുന്നു.
വളരെ ലളിതമാണ് ഹുമായൂൺനാമയിലെ ഭാഷ. ഗുൽ ബദൻ ബേഗത്തേയും ഈ ഓർമക്കുറിപ്പുകളേയും പറ്റി അബുൾ ഫസലിന്റെ അക്ബർ നാമയിൽ പലേടത്തും പരാമർശങ്ങളുണ്ട്.[6]
അവലംബം
[തിരുത്തുക]- ↑ Begum, Gulbadan. Humayun Nama [The History of Humayun (1902)]. Translated by Beveridge, Annette S. London: Royal Asiatic Society.
- ↑ Lal, Ruby (2005). Domesticity and Power in the Early Moghul World. Cambridge University Press. ISBN 9780521850223.
- ↑ The History of Humayun : Humayun Nama by Gulbadan Begum. Translated by Beveridge, Annette S. London: Royal Asiatic Society. 1902. pp. 1–2.
- ↑ History of Humayun :Humayun Nama by Gulbadan Begum. Translated by Beveridge, Annette S. Calcutta: Asiatic Society. 1902. p. 90.
- ↑ The History of Humayun: Humayun Nama by Gulbadan Begum. Translated by Beveridge, Annette S. Calcutta: Asiatic Society. 1902. pp. 108–9.
- ↑ The Akbarnama of Abul Fazal. Translated by Beveridge, H. Calcutta: Asiatic Society. 1907.