ഗുണ്ടർട്ട് പോർട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരവും അനുബന്ധ ശേഖരങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കുന്ന ഗുണ്ടർട്ട് ലെഗസി എന്ന പദ്ധതിയുടെ ഫലങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റാണ് ഗുണ്ടർട്ട് പോർട്ടൽ.[1] 2018 നവംബർ 20 ൹ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ റീഡിങ് റൂമിൽ വെച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്.

കാൽ നൂറ്റാണ്ടോളം കേരളത്തിൽ നിന്നും മലയാളം പഠിക്കുകയും മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിക്കുകയും ചെയ്ത ഹെർമൻ ഗുണ്ടർട്ട് 1859-ൽ ജർമനിയിലേക്ക് മടങ്ങുമ്പോൾ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് കൃതികളും ഒപ്പം കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ഇവ ടൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരിക്കയായിരുന്നു. സ്‌കറിയ സക്കറിയയാണ് ടൂബിങ്ങൻ സർവകലാശാലയിൽ ഗുണ്ടർട്ടിന്റെ രേഖാശേഖരം കണ്ടെത്തിയത്. മലയാളവുമായി ബന്ധപ്പെട്ട പുരാതന ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിലാക്കി പ്രസിദ്ധീകരിക്കുന്ന സന്നദ്ധപ്രവർത്തകനും വിക്കിപീഡിയ ഉപയോക്താവുമായ ഷിജു അലക്സ് ടൂബിങ്ങൻ സർവകലാശാലാ ലൈബ്രറി അധികൃതരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ പദ്ധതി നടപ്പിലായത്. തുടർന്ന് ഈ രേഖാകൾ ടൂബിങ്ങൻ സർവകലാശാല തന്നെ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗുണ്ടർട്ട് ലെഗസി പദ്ധതിക്ക് 2013-ൽ തുടക്കമായി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=ഗുണ്ടർട്ട്_പോർട്ടൽ&oldid=2907876" എന്ന താളിൽനിന്ന് ശേഖരിച്ചത്