ഗുണനിലവാര നിയന്ത്രണം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗുണനിലവാരനിയന്ത്രണം (Quality Management) ഒരു സ്ഥാപനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാകുന്നു. ഇത് ആ സ്ഥാപനം പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളേയും സേവനങ്ങളേയും ഉപഭോക്താക്കളുടെ സംതൃപ്തിക്കും അതുമായി ബന്ധപ്പെട്ട ഗവണ്മെന്റ് നിർദ്ദേശങ്ങൾക്കും വിധേയമായി സ്ഥാപനത്തിന്റെ പെരുമയ്ക്ക് കോട്ടം തട്ടാതെ ഉൽപ്പന്നത്തിന്റെയും സേവനങ്ങളുടേയും വില കുറയ്ക്കുന്നതിലും ഗുണനിലവാര വർദ്ധനയ്ക്കും സഹായകരമാകുന്നു. ഗുണനിലവാരനിയന്ത്രണം നടപ്പിൽ വരുത്തുന്നത് ഉൽപ്പന്നങ്ങളും സേവനങ്ങളും ഏറ്റവും സസ്റ്റൈനബിൾ ആയ മാർഗ്ഗത്തിലൂടെയാണ് പുറത്തിറക്കുന്നത് എന്നുറപ്പ് വരുത്തുന്നു.
ഗുണനിലവാരനിയന്ത്രണം സാധ്യമാകുന്നത് താഴെ പ്രസ്താവിച്ച പ്രവർത്തികളിലൂടെയാകുന്നു,
- ക്വാളിറ്റി പ്ളാനിംഗ് - ഉൽപ്പന്നത്തിന്റെയും സേവനങ്ങളുടെയും ജീവിതചക്രത്തിൽ വേണ്ട ഗുണനിലവാരനിയന്ത്രണ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് ഈ ഘട്ടത്തിൽ ഉറപ്പ് വരുത്തുന്നു.
- ക്വാളിറ്റി കണ്ട്രോൾ - ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന വേളയിൽ ഗുണനിലവാരനിയന്ത്രണ ആവശ്യങ്ങൾ എല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു എന്നുറപ്പ് വരുത്തുന്നു.
- ക്വാളിറ്റി അഷ്വറൻസ് - ഉൽപ്പന്നങ്ങളും സേവനങ്ങളും ഗുണനിലവാരനിയന്ത്രണങ്ങൾ പ്രകാരം നിർമ്മിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുന്നു.
- ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് - കച്ചവടത്തിന്റെ ആവശ്യാർത്ഥം വേണ്ട എല്ലാ ഘടകങ്ങളും മേലുദ്ധരിച്ച ഘട്ടങ്ങളിലൂടെ സാദ്ധ്യമാക്കിയെന്നുറപ്പ് വരുത്തുന്നു.