ഗായത്രി യുവരാജ്
തമിഴ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന നടിയാണ് ഗായത്രി യുവരാജ് (ജനനം 11 നവംബർ 1988). സൺ ടിവിയിൽ സംപ്രേഷണം ചെയ്ത തെന്ദ്രൽ എന്ന തമിഴ് ടെലിവിഷൻ സീരിയലിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് വന്നത്. [1]
സ്വകാര്യ ജീവിതം
[തിരുത്തുക]1988 നവംബർ 11 ന് ജനിച്ച ഗായത്രി തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് വളർന്നത്. ചെന്നൈയിലാണ് ഗായത്രി ബിരുദപഠനം പൂർത്തിയാക്കിയത്. യുവരാജിനെയാണ് ഗായത്രി വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. [2]
കരിയർ
[തിരുത്തുക]മിസ്റ്റർ & മിസിസ് ഖിലാഡീസ് എന്ന ഡാൻസ് ഷോയിലാണ് ഗായത്രി ആദ്യമായി ടെലിവിഷനിൽ അരങ്ങേറുന്നത്. ഈ ഷോയിലെ വിജയിയായിരുന്നു ഗായത്രി. പിന്നീട് സ്റ്റാർ വിജയ് സംപ്രേഷണം ചെയ്ത ജോഡി നമ്പർ വണ്ണിൽ പ്രത്യക്ഷപ്പെട്ടു. എസ് കുമാരൻ സംവിധാനം ചെയ്ത തെന്ദ്രൽ എന്ന തമിഴ് ടെലിവിഷൻ സീരിയലിലൂടെ ദീപക് ദിനകർ, ശ്രുതി രാജ് എന്നിവർക്കൊപ്പം അഭിനയിച്ചു. [3]
പ്രിയസകി, അഴകി, മെല്ല തിരണ്ടത്തു കടവ്, മോഹിനി, കളത്തു വീട്, അരന്മനൈ കിളി എന്നിവയുൾപ്പെടെയുള്ള പ്രശസ്ത ടെലിവിഷൻ സീരിയലുകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. [4]
ഫിലിമോഗ്രഫി
[തിരുത്തുക]ടെലിവിഷൻ
[തിരുത്തുക]വർഷം | സീരിയൽ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2009 | തെന്ദ്രൽ | നിള | |
2011 | അഴഗി | അംബാലിക | |
2013 | പൊന്നുഞ്ഞാൽ | രമ്യപ്രിയ | |
2014 | മോഹിനി | അർച്ചന | |
2015 | കളത്തു വീട് | പുഷ്പാവലി | |
2015 | പ്രിയസകി | അഭി | |
2015 | മെല്ല തിരണ്ടത്തു കടവ് | സെൽവി | |
2016 | ശരവണൻ മീനാച്ചി (സീസൺ 3) | മുത്തഴഗു | |
2016 | മിസ്റ്റർ & മിസ്സിസ് ഖിലാഡിസ് | മത്സരാർത്ഥി | വിജയി |
2018 | അരന്മനൈ കിളി | രേണുക | |
2020 | ചിതി 2 | ഗംഗ | |
2020 | നാം ഇരുവർ നമുക്കു ഇരുവർ | ഗായത്രി കതിരേശൻ | |
2021 | മിസ്റ്റർ ആൻഡ് മിസ്സിസ് ചിന്നത്തിറൈ 3 | മത്സരാർത്ഥി | പുറത്താക്കപ്പെട്ടു |
2023 | മീനാക്ഷി പൊന്നുങ്ങ | യമുന | |
2023 | തമിഴ തമിഴ | അതിഥി താരം | റിയാലിറ്റി ഷോ |
ഇതും കാണുക
[തിരുത്തുക]- ഇന്ത്യൻ ടെലിവിഷൻ നടിമാരുടെ പട്ടിക
അവലംബങ്ങൾ
[തിരുത്തുക]- ↑ "Gayathri Yuvraaj - ഗായത്രി യുവരാജ്". www.manoramaonline.com.
- ↑ "Actress Gayathri Yuvraj Stills". www.chennaionline.com.
- ↑ "Watch video: Internet sensation Gayathri Yuvraaj grooves to Anirudh Ravichander's 'Mayakirriye'". www.chennaionline.com.
- ↑ "Nam Iruvar Nadu Iruvar Fame Gayatri Yuvraj to Star in Show Meenakshi Ponnunga". www.news18.com. 21 July 2022.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]