ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജമ്മു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജമ്മു
G.M.C. Jammu
പ്രമാണം:Government Medical College Jammu Logo.jpg
തരംMedical college
സ്ഥാപിതം1973
പ്രധാനാദ്ധ്യാപക(ൻ)Dr. Shashi Sudan Sharma
സ്ഥലംJammu, J&K, India
ക്യാമ്പസ്Urban
അഫിലിയേഷനുകൾUniversity of Jammu
വെബ്‌സൈറ്റ്gmcjammu.nic.in

ജിഎംസി ജമ്മു എന്നും അറിയപ്പെടുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജമ്മു ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ജമ്മു നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ്. 1973 ലാണ് ഇത് സ്ഥാപിതമായത്.[1] കോളേജും ആശുപത്രിയും കോളേജ് ആരംഭിച്ച വർഷം മുതൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയിട്ടുണ്ട്. [2] [3]

ഡിഗ്രി[തിരുത്തുക]

എംബിബിഎസ്, ബിഎസ്‌സി പാരാമെഡിക്കൽ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദം, ഫിസിയോതെറാപ്പി, ആന്റിസിലറി മെഡിക്കൽ ട്രെയിനിംഗ് (എഎംടി) തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലന കോഴ്‌സുകളും ബിരുദങ്ങളും ജിഎംസി ജമ്മു വാഗ്ദാനം ചെയ്യുന്നു [4] നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET-UG) നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് എംബിബിഎസ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ ദൈർഘ്യം 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

അനുബന്ധ ആശുപത്രികൾ[തിരുത്തുക]

ജമ്മുവിലെ ജിഎംസിയുമായി ബന്ധപ്പെട്ട് നിലവിൽ 05 അനുബന്ധ ആശുപത്രികളുണ്ട് [5]

  • മെഡിക്കൽ കോളേജ് ആശുപത്രി
  • എസ്എംജിഎസ് ആശുപത്രി
  • നെഞ്ച് രോഗ ആശുപത്രി
  • സൈക്യാട്രി ഡിസീസ് ഹോസ്പിറ്റൽ
  • സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി

അവലംബം[തിരുത്തുക]

  1. About GMC Jammu
  2. GMC Jammu MCI
  3. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 2023-01-26.
  4. Training & Courses
  5. Associated Hospitals