ഗവണ്മെന്റ് ധർമ്മപുരി മെഡിക്കൽ കോളേജ്
ദൃശ്യരൂപം
സ്ഥാപിതം | 2008 |
---|---|
മാതൃസ്ഥാപനം |
|
ബിരുദവിദ്യാർത്ഥികൾ | 100 |
മേൽവിലാസം | Nethaji Bye Pass Road, Dharmapuri, ധർമ്മപുരി, തമിഴ് നാട്, ഇന്ത്യ 12°07′19″N 78°09′22″E / 12.122°N 78.156°E |
വെബ്‌സൈറ്റ് | www |
ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ധർമ്മപുരി മുനിസിപ്പാലിറ്റിയിലെ നേതാജി ബൈ പാസ് റോഡിൽ സ്ഥിതിചെയ്യുന്ന 2008 ൽ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ്മെന്റ് ധർമ്മപുരി മെഡിക്കൽ കോളേജ് . [1] കോളേജിൽ പ്രതിവർഷം 100 എംബിബിഎസ് വിദ്യാർത്ഥികളെ സ്വീകരിക്കുന്നു, അതിൽ 85 സംസ്ഥാന ക്വാട്ട സീറ്റുകളും 15 ഓൾ ഇന്ത്യ ക്വാട്ടയുമാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) അംഗീകൃത മെഡിക്കൽ കോളേജാണിത്. ശിലാസ്ഥാപനം 19.01.2010-ന് നടന്നു. [1] മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഏകദേശം 3000 ശസ്ത്രക്രിയകൾ ഇവിടെ നടത്തിയിട്ടുണ്ട്.
ആശുപത്രി സേവനങ്ങൾ
[തിരുത്തുക]ഇതിന് OPD & IPD സേവനങ്ങളുണ്ട്. ലബോറട്ടറി, രക്തബാങ്ക് സേവനങ്ങളുള്ള സുസജ്ജമായ ഓപ്പറേഷൻ തിയേറ്റർ ഇതിൽ ഉൾപ്പെടുന്നു.
ഇവിടെ നടത്തുന്ന പ്രത്യേക ക്ലിനിക്കുകൾ ഇവയാണ്. [2]
- ക്ലബ് ഫുട്ട് ക്ലിനിക് - എല്ലാ ശനിയാഴ്ചയും.
- ജന്മനായുള്ള വൈകല്യങ്ങൾ പരിശോധിക്കുന്നതിനുള്ള ക്ലിനിക്ക് - എല്ലാ വെള്ളിയാഴ്ചയും.
- ഹൈപ്പർടെൻഷൻ ക്ലിനിക്ക് - എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും
- ഡയബറ്റിക് ക്ലിനിക് - എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും.
- ട്രാൻസ്‌ജെൻഡർ ക്ലിനിക്ക് - എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും.
- ഗ്ലോക്കോമ ക്ലിനിക്ക് - എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും.
- കോർണിയ ക്ലിനിക്ക് - എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും.
- കൗമാര ക്ലിനിക് - എല്ലാ ശനിയാഴ്ചയും.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Institution History". dmcdpi. Archived from the original on 2017-09-04. Retrieved 8 September 2017.
- ↑ "Hospital Services : Special Clinics". Government Dharmapuri medical college. Archived from the original on 2017-09-10. Retrieved 8 September 2017.