ഗമക (സംഗീതം)
ദൃശ്യരൂപം
- [1] ഒരു സ്വരങ്ങളിലൊ രണ്ട് സ്വരങ്ങൾക്കിടയിലോ ചെയ്യുന്ന അലങ്കാരമായി ഗമകത്തെ മനസ്സിലാക്കാം. ഇന്നത്തെ കർണാടക സംഗീതം കുറഞ്ഞത് പതിനഞ്ച് വ്യത്യസ്ത തരം അലങ്കാരങ്ങൾ ഉപയോഗിക്കുന്നുണ്ട്. [2] ഓരോ രാഗത്തിന്റെയും വ്യക്തിത്വത്തിന് ഊന്നൽ നൽകുന്ന ഒരു ഒറ്റ സ്വരത്തിനോ ഒരു കൂട്ടം സ്വരങ്ങൾക്കോ നൽകുന്ന മനോഹരമായ തിരിവ്,വളവ് അല്ലെങ്കിൽ കോണിംഗ് ടച്ച് എന്നിവയാണ് ഗമകം കൊണ്ട് ഉദ്ദേശിക്കുന്നത്. [3] ഒരു സ്വരത്തിലോ രണ്ട് സ്വരത്തിലോ ചെയ്യുന്ന ഏതൊരു ചലനമായും ഗമകത്തെ മനസ്സിലാക്കാം. ഓരോ രാഗത്തിന്റെയും അദ്വിതീയ സ്വഭാവം അതിന്റെ ഗമകങ്ങളിൽ കാണാവുന്നതാണ്. ഇന്ത്യൻ സംഗീതത്തിൽ അലങ്കാരത്തേക്കാൾ അവയുടെ പങ്ക് അത്യന്താപേക്ഷിതമാക്കുന്നുണ്ട്. [4] മിക്കവാറും എല്ലാ ഇന്ത്യൻ സംഗീത ഗ്രന്ഥങ്ങളിലും ഗമകങ്ങളെ വിവരിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും ചിത്രീകരിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു വിഭാഗം കാണാവുന്നതാണ്. [5] ഗമക( ഗമകം എന്നും അറിയപ്പെടുന്നു) ഉത്തര,ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ അവതരണത്തിൽ ഉപയോഗിക്കുന്ന അലങ്കാരത്തെ സൂചിപ്പിക്കുന്ന ഒന്നാണ്.
ഗമക എന്ന പദത്തിന്റെ അർത്ഥം സംസ്കൃതത്തിൽ "അലങ്കരിച്ച സ്വരം" എന്നാണ്. [5] നോട്ടുകൾക്കിടയിൽ ആന്ദോളനങ്ങളോ ഗ്ലൈഡുകളോ ഉപയോഗിച്ച് ഒരു നോട്ടിന്റെ പിച്ച് വ്യത്യാസം ഗമകകളിൽ ഉൾപ്പെടുന്നു. [6] ഓരോ രാഗത്തിനും പ്രത്യേക സ്വരങ്ങളിൽ പ്രയോഗിക്കാവുന്ന ഗമക തരങ്ങളെക്കുറിച്ചും അല്ലാത്ത തരങ്ങളെക്കുറിച്ചും പ്രത്യേക നിയമങ്ങളുണ്ട്.
ഇന്ത്യൻ സംഗീതത്തെക്കുറിച്ചുള്ള വിവിധ വ്യാഖ്യാതാക്കൾ വ്യത്യസ്ത ഗമകങ്ങളെ പരാമർശിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ശാർംഗദേവൻ പതിനഞ്ച് ഗമകങ്ങളെയും,സംഗീത മകരന്ദത്തിൽ നാരദൻ പത്തൊമ്പത് ഗമകങ്ങളെയും, സംഗീത സുധാകരത്തിൽ ഹരിപാലൻ ഏഴ് ഗമകങ്ങളെയും വിവരിക്കുന്നു. [7]
- ↑ Kassebaum (2000), p93
- ↑ Appreciating Carnatic Music by Chitravina N Ravikiran, Pub: Ganesh & Co
- ↑ Prof. P Sambamoorthy (2005), South Indian Music – Vol I, Chennai, India: The Indian Music Publishing House, p. 18
- ↑ Viswanathan, T (1977). "The Analysis of Rāga Ālāpana in South Indian Music". Asian Music. 9: 13–71. doi:10.2307/833817. JSTOR 833817.
- ↑ 5.0 5.1 Powers, Harry S. (1958). "Mode and Raga". The Musical Quarterly. 44: 448–460. doi:10.1093/mq/xliv.4.448. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Powers1958" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Introduction to Gamak at the ITC Sangeet Research Academy
- ↑ Menon, Raghava R. (1995). The Penguin Dictionary of Indian Classical Music. Penguin Books (India) Ltd. p. 61. ISBN 0-14-051324-8.