ഗബ്രിയേല സപോൾസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗബ്രിയേല സപോൾസ്ക
ജനനം(1857-03-30)30 മാർച്ച് 1857
Podhajce, Austria-Hungary
മരണം21 ഡിസംബർ 1921(1921-12-21) (പ്രായം 64)
Lwów, Poland
തൂലികാ നാമംGabriela Zapolska, Józef Maskoff, Walery Tomicki, Maryja, Marya, Omega, Szczerba
തൊഴിൽNovelist, publicist, playwright, prosaist
ദേശീയതPolish
സാഹിത്യ പ്രസ്ഥാനംNaturalism
പങ്കാളിKonstanty Śnieżko-Błocki (divorced)
Stanisław Janowski (divorced)
കയ്യൊപ്പ്

ഗബ്രിയേല സപോൾസ്ക എന്നറിയപ്പെടുന്ന മരിയ ഗബ്രിയേല സ്റ്റെഫാനിയ കോർവിൻ-പിയോട്രോവ്സ്ക (ജീവിതകാലം: 1857-1921) ഒരു പോളിഷ് നോവലിസ്റ്റ്, നാടകകൃത്ത്, പ്രകൃതിവാദി, പംക്തിയെഴുത്തുകാരി, നാടക നിരൂപക, സ്റ്റേജ് നടി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. 41 നാടകങ്ങൾ, 23 നോവലുകൾ, 177 ചെറുകഥകൾ, 252 പത്രപ്രവർത്തന ലേഖനങ്ങൾ, ഒരു ഫിലിം സ്ക്രിപ്റ്റ്, 1,500 ലധികം കത്തുകൾ എന്നിവ സപോൽസ്കയുടേതായിട്ടുണ്ട്.[1]

സാമൂഹിക-ആക്ഷേപഹാസ്യങ്ങളിലൂടെയാണ് സപോൾസ്ക കൂടുതൽ അംഗീകാരം നേടിയത്. അവയുടം കൂട്ടത്തിൽ ചെറു യാഥാസ്ഥിതികവർഗ്ഗത്തെ സംബന്ധിച്ച ദുഃഖപര്യവസായിയായ ആക്ഷേപഹാസ്യനാടകം ‘ദ മൊറാലിറ്റി ഓഫ് മിസ്സിസ് ദുൽസ്ക’ അന്താരാഷ്ട്രതലത്തിൽ ഏറ്റവും പ്രസിദ്ധമായതായി കണക്കാക്കപ്പെടുന്നു. ആദ്യകാല ആധുനിക പോളിഷ് നാടകത്തിന്റെ ഒരു നാഴികക്കല്ലായാണ് ഇത് കണക്കാക്കപ്പെടുന്നത്.[2] അവരുടെ സ്റ്റേജ് നാടകങ്ങൾ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും പോളിഷ്, യൂറോപ്യൻ തീയറ്ററുകളിൽ അവതരിപ്പിക്കപ്പെടുകയും അതുപോലെതന്നെ റേഡിയോ, ഫിലിം പതിപ്പുകൾക്ക് അനുയോജ്യമാക്കപ്പെടുകയും ചെയ്തിരുന്നു. വാർസോ, ക്രാക്കോവ്, പോസ്നാൻ, ല്വോവ്, സെന്റ് പീറ്റേഴ്സ്ബർഗ്, പാരീസ് എന്നിവിടങ്ങളിലായി ഏകദേശം 200 ലധികം നാടകങ്ങളിൽ സപോൾസ്ക സ്വന്തമായി വേദിയിൽ അഭിനയിച്ചിരുന്നു.[3]

ജീവിതരേഖ[തിരുത്തുക]

1857 മാർച്ച് 30 ന് ഗാലീഷ്യയിലെ പോദാജെയിൽ ഒരു സമ്പന്ന കുലീനവർഗ്ഗ കുടുംബത്തിലാണ് സപോൾസ്ക ജനിച്ചത്. അക്കാലത്ത്, പോളണ്ടിന്റെ മൂന്നാം വിഭജനത്തിന്റെ ഫലമായി ഈ പ്രദേശം ഓസ്ട്രിയ-ഹംഗറിയുടെ കൈവശത്തിലായിരുന്നു. പിതാവ്, വിൻസെന്റി കാസിമിയേർസ് ജാൻ കോർവിൻ-പിയോട്രോവ്സ്കി, വോൾഹീനിയൻ സ്ലാച്ചയുടെ ഒരു മാർഷലായിരുന്നു. അവരുടെ മാതാവായ ജസെഫ കർസ്ക ഒരു മുൻ ബാലെ നർത്തകിയായിരുന്നു.[1] Archived 2017-03-20 at the Wayback Machine. സപോൾസ്ക സാക്ര കോയർ ഇൻസ്റ്റിറ്റ്യൂട്ടിലും ല്വോവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആന്റ് സയൻസിലും തന്റെ വിദ്യാഭ്യാസം ചെയ്തു. 1876-ൽ റഷ്യൻ സാർ കാവൽസേനയിലെ പോളിഷ് ലെഫ്റ്റനന്റായ കോൺസ്റ്റാന്റി ആനിക്കോ-ബയോക്കിയെ വിവാഹം കഴിക്കാൻ കുടുംബം അവരെ നിർബന്ധിച്ചു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തെ ഉപേക്ഷിച്ച് 1888-ൽ അവർ വിവാഹമോചനം നേടി. 1879–1880 കാലഘട്ടത്തിൽ അവർ വാർസയിൽ താമസിക്കുകയും അവിടെ ഒരു  ധർമ്മസ്ഥാപന സൊസൈറ്റി നടത്തുന്ന അമേച്വർ തീയേറ്ററിൽ അഭിനയിക്കുകയും ചെയ്തു.  1881-ൽ വിവാഹേതര ബന്ധത്തിലൂടെ സപോൾസ്ക ഗർഭിണിയായതോടെ കുടുംബത്തെ ഉപേക്ഷിച്ചുപോയി.[4] അതേ വർഷം തന്നെ Jeden dzień z życia róży (വൺ ഡേ ഇൻ ദ ലൈഫ് ഓഫ് എ റോസ്) എന്ന സ്വന്തം ചെറുകഥയുടെ അരങ്ങേറ്റം നടത്തി. അടുത്ത വർഷം, 1882-ൽ ക്രാക്കോവ് തിയേറ്ററിലെ ഒരു പ്രൊഫഷണൽ നടിയായി അഭിനയിക്കുകയും ഗബ്രിയേല സപോൾസ്കയെന്ന തൂലികാനാമം സ്വീകരിക്കുകയും ചെയ്തു. പോസ്നയിലും കോൺഗ്രസ് പോളണ്ടിലുടനീളവും സഞ്ചരിക്കുന്ന നാടക ഗ്രൂപ്പുകളിലും അവർ അഭിനയിച്ചു. 1888 ഒക്ടോബറിൽ അവൾ ആത്മഹത്യാശ്രമം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[5]

ഒരു കലാപരമായ ജീവിതം നയിക്കാമെന്ന പ്രതീക്ഷയിൽ 1889 ൽ സപോൾസ്ക പാരീസിലേക്ക് മാറി. അവിടെ, ബൊളിവാർഡ് തിയേറ്ററുകളായ തീയേറ്റർ ലിബ്രെ, തീയേറ്റർ ഡി ലുവ്രെ എന്നിവയിൽ ചെറിയ വേഷങ്ങൾ ചെയ്തു. തീയേറ്റർ ഡി ലുവ്രെയിൽ മൗറീസ് മീറ്റെർലിൻക് എഴുതിയ ഇന്റീരിയറിന്റെ (ഇന്റീരിയർ) ഒരു സ്റ്റേജ് അവതരണത്തിൽ അവർ അഭിനയിച്ചിരുന്നു. പാരീസിൽ, സപോൾസ്ക കലാപരമായ ചുറ്റുപാടിലും പോളിഷ് സോഷ്യലിസ്റ്റ് കുടിയേറ്റക്കാരുമായും സമ്പർക്കം സ്ഥാപിക്കുകയും ഇത് അവരുടെ സാമൂഹിക കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും ചെയ്തു.[6]

നാട്ടിലേക്ക് മടങ്ങിയതിനുശേഷം അവൾ ക്രാക്കോവിൽ സ്ഥിരതാമസമാക്കുകയും ഗാർഡൻ തിയറ്ററുകളിലും സഞ്ചരിക്കുന്ന നാടക സംഘങ്ങളിലും അഭിനയിക്കുകയും തുടർന്ന് തദേയുസ് പാവ്‌ലിക്കോവ്സ്കി മേൽനോട്ടം നടത്തുന്ന ക്രാക്കോവിലെ ജൂലിയസ് സ്ലോവാക്കി തിയേറ്ററിലും അഭിനയിച്ചു. അവളുടെ ധാർഷ്‌ട്യവും വനിതാവകാശപരവുമായ പ്രകൃതം തിയറ്റർ മേധാവികളുമായി കലഹത്തിലേക്ക് നയിച്ചു. പാവ്‌ലിക്കോവ്സ്കി അവിടെനിന്നു പോയതിനുശേഷം 1900 ൽ അവൾ തീയേറ്ററുമായുള്ള കരാർ ഉപേക്ഷിച്ചു. അതിനുശേഷം, സപോൾസ്ക സ്വന്തം വേദി സ്ഥാപിക്കുകയും അത് കാലാകാലങ്ങളിൽ സജീവമായിരിക്കുകയും ചെയ്തു. 1902 ൽ സപോൾസ്ക ക്രാക്കോവിൽ ഒരു നാടക വിദ്യാലയം നടത്തുകയും പിന്നീട് ഗബ്രിയേല സപോൾസ്ക ഇൻഡിപെൻഡന്റ് തിയേറ്റർ സ്ഥാപിക്കപ്പെടുകയും ചെയ്തു. പാരീസിലെ അവളുടെ അനുഭവങ്ങൾ പ്രിൻസസ് മലീൻ, എൽ ഇൻ‌ട്രൂസ് (ദി ഇൻ‌ട്രൂഡർ), എന്നിങ്ങനെ രണ്ട് നാടക രൂപങ്ങൾ നിർമ്മിക്കാൻ അവരെ അനുവദിക്കുകയും ഇവ രണ്ടും 1902 ൽ നിർമ്മിക്കപ്പെടുകയും ചെയ്തു.

1904-ൽ അവൾ ല്വോവിലേക്ക് താമസം മാറുകയും സ്റ്റാനിസ്ലാവ് ജാനോവ്സ്കി എന്ന ചിത്രകാരനെ വിവാഹം കഴിക്കുകയും ചെയ്തു. 1907–1908 കാലഘട്ടത്തിൽ ഗലീഷ്യയിൽ പര്യടനം നടത്തിയ അവർ സ്വന്തം പേരിലുള്ള ദേശാടന തിയേറ്ററിന്റെ (ഗബ്രിയേല സപോൾസ്ക തിയേറ്റർ) രക്ഷാധികാരിയായി. 1910 ൽ അവർ രണ്ടാമത്തെ ഭർത്താവിനെയും ഉപേക്ഷിച്ചു.[7] 1912-1913 കാലഘട്ടത്തിൽ ടീറ്റർ പ്രീമിയറിന്റെ സാഹിത്യ മേധാവിയായിരുന്നു സപോൾസ്ക. പംക്തിയെഴുത്തുകാരി, നാടക നിരൂപക എന്നീ നിലകളിൽ ഗസറ്റ ക്രാക്കോവ്സ്ക, സ്ലോവോ പോൾസ്കി, നൊവ റിഫോർമ, ഇല്ലുസ്ട്രാക്ജ പോൾസ്ക, വീക്ക് നൊവി എന്നീ മാദ്ധ്യമങ്ങളുമായി സഹകരിച്ചിരുന്നു. 1915-ൽ റഷ്യൻ സൈന്യം ല്വോവ് പിടിച്ചടക്കിയതിനുശേഷമുള്ള കാലത്ത് അവർ ഒരു ചെറിയ മധുരപലഹാരക്കട നടത്തിയിരുന്നു. സപോൾസ്ക 1921 ഡിസംബർ 17 ന് ല്വോവിൽവച്ച് (ഇപ്പോൾ ഉക്രെയ്നിലെ ലിവ്) അന്തരിക്കുകയും അവിടെയുള്ള ലിച്ചാകിവ്സ്കി സെമിത്തേരിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. Grossman, Elwira M. (2007-03-30). "Świat lustrzanych odbić. W 150. rocznicę urodzin Gabrieli Zapolskiej (1857-1921)". Przegląd Polski on-line (in Polish). Bicentennial Publishing Co., Inc. Archived from the original on 2007-12-22. Retrieved 2007-11-26.{{cite web}}: CS1 maint: unrecognized language (link)
  2. Teresa Murjas (2007). "Zapolska, Gabriela: The Morality of Mrs. Dulska". The University of Chicago Press Books. Archived from the original on 2007-05-20. Retrieved 2007-11-26.
  3. Grossman, Elwira M. (2007-03-30). "Świat lustrzanych odbić. W 150. rocznicę urodzin Gabrieli Zapolskiej (1857-1921)". Przegląd Polski on-line (in Polish). Bicentennial Publishing Co., Inc. Archived from the original on 2007-12-22. Retrieved 2007-11-26.{{cite web}}: CS1 maint: unrecognized language (link)
  4. Floryńska-Lalewicz, Halina (February 2004). "Gabriela Zapolska". Culture.pl. Archived from the original on 2011-11-26. Retrieved 2007-11-20.
  5. Adamiec, Marek. "Gabriela ZAPOLSKA". Virtual Library of Polish Literature. Archived from the original on 2007-12-21. Retrieved 2007-11-20.
  6. Floryńska-Lalewicz, Halina (February 2004). "Gabriela Zapolska". Culture.pl. Archived from the original on 2011-11-26. Retrieved 2007-11-20.
  7. Adamiec, Marek. "Gabriela ZAPOLSKA". Virtual Library of Polish Literature. Archived from the original on 2007-12-21. Retrieved 2007-11-20.
"https://ml.wikipedia.org/w/index.php?title=ഗബ്രിയേല_സപോൾസ്ക&oldid=4072235" എന്ന താളിൽനിന്ന് ശേഖരിച്ചത്