ഖ്വറ യൂസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖ്വറ യൂസഫ്
Modern picture of Qara Yusif leading Kara Koyunlu army against Shirvanshahs in 1412
De Facto ruler of Kara Koyunlu
Regency 1410–1418
Qara Muhammad
Qara Iskander
Nominal Sultan Pirbudag
As Sultan 1418–1420
Dynasty Kara Koyunlu
പിതാവ് Qara Muhammad
മതം Shia Islam

അബു നാസർ ഖ്വറ യൂസഫ് ഇബ്നു മുഹമ്മദ് ബറാനി[1] (സി. 1356 - 1420) കരാ കൊയിൻലു രാജവംശത്തിലെ ഭരണാധികാരിയായിരുന്നു.[2] അദ്ദേഹത്തിന്റെ ഭരണകാലം ടമേർലെയ്ന്റെ അധിനിവേശത്താൽ (1400–1405) തടസ്സപ്പെടുത്തപ്പെട്ടിരുന്നു. അഹ്മദ് ജലായീറിന്റെ ഒരു ഭാര്യാ സഹോദരനായിരുന്ന ഖ്വറ മുഹമ്മദിന്റെ പുത്രനായിരുന്നു അദ്ദേഹം.[3]

പ്രാമുഖ്യത്തിലേയ്ക്കുള്ള ഉയർച്ച[തിരുത്തുക]

പിർ ഹസനുമായുള്ള കലാപത്തിൽ പിതാവിന്റെ മരണഞ്ഞശേഷം, കരാ കൊയിൻലു പ്രമാണിമാർ സഹോദരൻ ഖ്വാജാ മിസ്‌റിനെ തിരഞ്ഞെടുക്കാനായി ഒത്തുകൂടിയെങ്കിലും കൂടുതൽ ഊർജ്ജസ്വലനായ ഖ്വറ യൂസുഫ് അധികാര മത്സരത്തിൽ വിജയിച്ചു. പിർ ഹസനെതിരെ ഖ്വറ ഉസ്മാനുമായി ഒരു ഹ്രസ്വകാല സഖ്യം ഉണ്ടാക്കിയ ഖ്വറ യൂസഫ് അയാളുടെ സേനയെ തകർക്കുകയും ചെയ്തു.[4]

ആദ്യകാല ഭരണം[തിരുത്തുക]

ഖ്വറ യൂസഫിന്റെ ഭരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, കരാ കൊയിൻലു രാജവംശം ബാഗ്ദാദിലെയും തബ്രിസിലേയും ജലായീരിദ് രാജവംശവുമായി അഖ് ഖ്വോയുൻലുവിനേതിരേ സഖ്യം സ്ഥാപിച്ചു. എന്നിരുന്നാലും, താമസിയാതെ അദ്ദേഹം പിടികൂടപ്പെടുകയും സുസ്ഹ്രിയിൽ ജയിലിലടക്കപ്പെടുകയും ചെയ്തു. വൈകാതെ തന്നെ അദ്ദേഹത്തിന്റെ അമ്മായി ടാറ്റർ ഹാതുൻ ഖ്വറ യുലൂക്കിന് മോചനദ്രവ്യം നൽകി അദ്ദേഹത്തെ മോചിപ്പിച്ചു.[5] ഏറെക്കഴിയുംമുമ്പുതന്നെ ജലായീരിദ് രാജവംശവും കരാ കൊയുൻലു രാജവംശവും കിഴക്ക് നിന്നുള്ള തിമൂറിഡുകളാൽ ഭീഷണിപ്പെടുത്തപ്പെട്ടു. 1393 ൽ തിമൂർ ബാഗ്ദാദ് കീഴടക്കുകയും 3 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ പുത്രൻ മിറാൻ ഷായെ അസർബൈജാൻ വൈസ്രോയിയായി നിയമിക്കുകയും ചെയ്തു. 1394-ൽ തിമൂർ ഖ്വാജാ മിസ്റിനെ ജയിലിലടക്കുകയും പിന്നീട് സമർഖണ്ഡിലേയ്ക്ക് അയക്കുകയും ചെയ്തു.[6]

തിമൂറിഡുകൾക്കെതിരെ സുൽത്താൻ അഹമ്മദ് ജലായിറുമായി തുല്യമായി സഹകരിച്ചുകൊണ്ട് ഖ്വറ യൂസഫ് കാരാ കൊയിൻലുവിന്റെ സ്വാതന്ത്ര്യം ഫലപ്രദമായി നേടിയെടുത്തു.

തിമൂറിഡ് അധിനിവേശം[തിരുത്തുക]

1400-ൽ തിമൂറിഡ്സ് മറ്റൊരു സൈനിക നടപടി ആരംഭിക്കുകയും കാര കൊയിൻലുവിനെയും ജലായരിദുകളെയും ഒരുപോലെ പരാജയപ്പെടുത്തുകയും ചെയ്തു. ഖ്വറ യൂസഫും സുൽത്താൻ അഹമ്മദ് ജലായിറും പാലായനം ചെയ്യുകയും ആദ്യം മാമെലൂക്കുകളുടെയുടുത്തും പിന്നീട് ഓട്ടോമൻ സുൽത്താൻ ബയേസിദ് ഒന്നാമന്റെയുടുത്തും അഭയം തേടുകയും ചെയ്തു. 1402 ൽ അവർ സംയോജിച്ച് ഒരു സൈന്യവുമായി മടങ്ങിയെത്തി. എന്നിരുന്നാലും, ബാഗ്ദാദിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെ അവർ തമ്മിൽ വഴക്കിടുകയും ഖ്വറ യൂസുഫ് സുൽത്താൻ അഹമ്മദ് ജലായിറിനെ നഗരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സുൽത്താൻ അഹമ്മദ് ജലായിർ മംലൂക്ക് ഈജിപ്തിലെ സുൽത്താനായ നാസിർ-അദ്-ദിൻ ഫറാജിന്റെ പക്കൽ അഭയം തേടിയെങ്കിലും തിമൂറിനെ ഭയന്ന സുൽത്താൻ അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചു. 1403-ൽ അൽഗാമി കനാൽ യുദ്ധത്തിൽ തിമൂറിഡ്സ് ഖ്വറ യൂസഫിനെ ഒരിക്കൽക്കൂടി പരാജയപ്പെടുത്തുകയും ബാഗ്ദാദിൽ നിന്ന് പുറത്താക്കുകയും ഒപ്പം സഹോദരൻ യാർ അലിയെ[7] വധിക്കുകയും ചെയ്തതോടെ അദ്ദേഹം അക്കാലത്തു മാമെലുക്കുകൾ ഭരിച്ചിരുന്ന ഡമാസ്കസിൽ അഭയം തേടാൻ നിർബന്ധിതനായി.[8]

നാസിർ-അദ്-ദിൻ ഫറാജിന്റെ ഉത്തരവ് പ്രകാരം താമസിയാതെ ഇരുവരും ജയിലിലടക്കപ്പെട്ടു. ജയിലിൽ കഴിഞ്ഞ ഇരു നേതാക്കളും അവരുടെ സൗഹൃദം പുതുക്കുകകയും അതോടൊപ്പം ഭാവിയിൽ സുൽത്താൻ അഹമ്മദ് ജലായിർ ബാഗ്ദാദ് കൈവശം വയ്ക്കുവാനും ഖ്വറ യൂസഫ്അസർബൈജാൻ കൈവശം വയ്ക്കാനുമുള്ള ഒരു ധാരണയുമുണ്ടാക്കി. അഹ്മദ് ഖ്വറ യൂസഫിന്റെ മൂത്ത പുത്രൻ പിർബുദാഗിനെ ദത്തെടുക്കുകയും ചെയ്തു. 1405 ൽ തിമൂർ മരിച്ചപ്പോൾ നാസിർ-അദ്-ദിൻ ഫറാജ് ഇരുവരെയും മോചിപ്പിച്ചു. എന്നിരുന്നാലും, ഫാറൂക്ക് സുമെർ പറയുന്നതനുസരിച്ച്, ദമാസ്കസിലെ വിമതൻ ഷെയ്ഖ് മഹ്മൂദിന്റെ ഉത്തരവിലാണ് അവരെ വിട്ടയക്കപ്പട്ടതെന്നാണ്.[9]

ഖ്വറ യൂസുഫ് ഈജിപ്തിലെ പ്രവാസത്തിൽ നിന്ന് മടങ്ങി അനറ്റോലിയയിലേക്ക് തിരിച്ചുപോയി. വാനിലെ തിമൂറിന്റെ ഗവർണറായിരുന്ന ഇസാദിൻ ഷിറിലനെ കീഴടങ്ങാൻ അദ്ദേഹം നിർബന്ധിക്കുകയും അതേസമയം തിമൂർ നിയമിച്ചിരുന്ന മറ്റൊരു വൈസ്രോയിയായ അൽട്ടാമിസിനെ പിടികൂടി ബാർക്വുക്കിലേക്ക് അയക്കുകയും ചെയ്തു.[10] പിന്നീട് അദ്ദേഹം അസർബൈജാനിലേക്ക് നീങ്ങി.[11] 1406 ഒക്ടോബർ 14 ന് നഖ്‌ചിവാൻ യുദ്ധത്തിൽ തിമൂർ വംശജനായ അബുബക്കറിനെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം തബ്രിസ് വീണ്ടും കീഴടക്കി. അബുബക്കറും പിതാവ് മിറാൻ ഷായും അസർബൈജാൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചുവെങ്കിലും 1408 ഏപ്രിൽ 20 ലെ സർദ്രൂഡ് യുദ്ധത്തിൽ അവർ നിർണ്ണായക തോൽവി ഏറ്റുവാങ്ങുകയും മിറാൺ ഷാ കൊല്ലപ്പെടുകയും ചെയ്തു.  കിഴക്കൻ ഏഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ യുദ്ധം തിമൂറിന്റെ പടിഞ്ഞാറൻ ആക്രമണങ്ങളുടെ ഫലങ്ങളെ അസാധുവാക്കി.[12]

1409 ൽ അദ്ദേഹം താബ്രിസിൽ പ്രവേശിക്കുകയും ഷിർവാനിലേക്കും ഷാക്കിയിലേയ്ക്കുമായി ഒരു മിന്നലാക്രമപ്പാർട്ടിയെ അയച്ചുവെങ്കിലും അത് ഫലവത്തായില്ല. ബിസ്തം ബേഗിന്റെ നേതൃത്വത്തിൽ സുൽത്താനിയയും കാസ്വിനു പിടിക്കാൻ മറ്റൊരു ആക്രമണ സേനയേയും അയച്ചു. അതേ വർഷം, അദ്ദേഹം അനറ്റോലിയയിലേക്ക് മുന്നേറുകയും സാലിഹ് സിഹബെദ്ദീൻ അഹമ്മദിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അർതുക്വിഡ്സിന്റെ മാർദിൻ ശാഖയുടെ അന്ത്യംകുറിക്കുകയും ചെയ്തു.[13] പകരം യൂസഫിന്റെ ഒരു മകളെ വിവാഹം കഴിച്ചുകൊണ്ട് മൊസൂൾ ഭരിക്കാൻ സാലിഹ് സിഹാബെദീനെ അയക്കുകയും ചെയ്തു.[14]

ജലായിരിദുകളുടെ പരാജയം[തിരുത്തുക]

താബ്രിസ് തലസ്ഥാനമായി അസർബൈജാൻ ഭരണാധികാരിയായി ഉറച്ചുനിന്ന ഖ്വറ യൂസഫ് തന്റെ മുൻ സഖ്യകക്ഷിയായ സുൽത്താൻ അഹമ്മദ് ജലായീറിനാൽ വഞ്ചിക്കപ്പെട്ടു.[15] സുൽത്താൻ അഹമ്മദ് ജലായിർ അസർബൈജാൻ പിടിച്ചടക്കാൻ ശ്രമിച്ചുവെങ്കിലും 1410 ഓഗസ്റ്റ് 30 ന് താബ്രിസിനു സമീപത്തുവച്ച് പരാജയപ്പെട്ടു. പിടികൂടപ്പെട്ട അദ്ദേഹം പിർബുദാഗിനുവേണ്ടി (ഖ്വറ യൂസഫിന്റെ 7 വയസ്സുള്ള ജൈവിക പുത്രൻ) സ്ഥാനത്യാഗം ചെയ്യാനും ഷാ മുഹമ്മദിനെ (ഖ്വറ യൂസഫിന്റെ മറ്റൊരു മകൻ) ബാഗ്ദാദിന്റെ ഗവർണറായി നിയമിക്കാനും നിർബന്ധിക്കപ്പെട്ടു. ബിസ്റ്റം ബേഗ് നിർബന്ധിച്ചതിനെത്തുടർന്ന് അടുത്ത ദിവസം ഇറാഖ് കടന്നുപോകവേ അദ്ദേഹം വധിക്കപ്പെട്ടു. ഖ്വറ യൂസഫ് തന്റെ പുത്രനെ "സുൽത്താൻ" ആയി പ്രഖ്യാപിക്കുകയും 1411 ൽ കിരീടധാരണം നടത്തുകയും ചെയ്തുവെങ്കിലും അദ്ദേഹം അപ്പോഴും റീജന്റായി ചുമതല വഹിച്ചിരുന്നു.[16][17][18]

പിൽക്കാല വാഴ്ച[തിരുത്തുക]

തന്റെ ഭരണം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് അദ്ദേഹം തിമൂറിഡുകളുടെ വിശ്വസ്തനായ സാമന്തൻ ഷിർവാൻഷാ ഇബ്രാഹിമിന്റെ ഭരണത്തിലുള്ള ഷിർവാനിലേക്ക് മുന്നേറി. കോൺസ്റ്റന്റൈൻ ഒന്നാമൻ, ഇബ്രാഹിം, സയ്യിദ് അഹമ്മദ് ഓർലറ്റ് (ഷാകിയുടെ പ്രഭു) എന്നിവരുടെ സംയുക്ത സൈന്യത്തെ 1412 ലെ ചലഗാൻ യുദ്ധത്തിൽ പരാജയപ്പെടുത്തി. പിന്നീട് അദ്ദേഹം ബിസ്തം ബേഗിൽ നിന്ന് സൊൾത്താനിയയുടെ ഗവർണർ സ്ഥാനം പിൻവലിക്കുകയും 1415 ൽ ജഹാൻ ഷായ്ക്കു നൽകുകയും ചെയ്തു. 1417 ലും 1418 സെപ്റ്റംബർ 20 ലുമായി അദ്ദേഹം ഖ്വറ ഉസ്മാനെ തുടർച്ചയായി പരാജയപ്പെടുത്തി.[19] ഖ്വറ ഉസ്മാന് അഭയം നൽകിയതിന്റെ മറുപടിയായി അന്ന് മാമെലൂക്ക് ഭരണത്തിൻ കീഴിലായിരുന്ന ഐന്റാബിലേക്ക് മിന്നലാക്രമണങ്ങളും നടത്തി.[20]

1418 ഒക്ടോബറിൽ അദ്ദേഹത്തിന്റെ മകനും നാമനിർദ്ദേശം ചെയ്യപ്പെട്ട സുൽത്താനുമായ പിർബുദാഗു് മരണമടയുകയും ഇത് ഖ്വറ യൂസഫിനെ ദിവസങ്ങളോളം ദുഃഖത്തിലാഴ്ത്തുകയും ചെയ്തു.

1420-ൽ മെഹ്മദ് ഒന്നാമനുമായിച്ചേർന്ന് തിമൂറിഡ് വിരുദ്ധ സഖ്യത്തിന് ശക്തികൂട്ടാൻ ശ്രമിച്ചുവെങ്കിലും അതു നിഷ്ഫലമായിത്തീർന്നു.[21]

മരണം[തിരുത്തുക]

1420 നവംബർ 17 ന്‌ ഷാരൂഖിനെതിരേ (കീഴടങ്ങുവാൻ ആവശ്യപ്പെട്ടിരുന്നു) യുദ്ധത്തിനിറങ്ങുന്ന വഴിയിൽ അദ്ദേഹം മരണമടഞ്ഞു. അഹ്മദ്‌ ഫരീദുൻ ബേയുടെ "മൻഷാത്ത്-ഉസ്-സലാത്തിൻ" അനുസരിച്ച് ഷാരൂഖിന്റെ ഫത്‌നാമ (എൻ‌സൈക്ലോപീഡിയ ഇറാനിക്ക[22] അനുസരിച്ച്  "യുദ്ധ വിജയങ്ങൾ പ്രഖ്യാപിക്കുന്ന വിളംബരങ്ങളേയും കത്തുകളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം അല്ലെങ്കിൽ സൈനിക നടപടികളുടെ വിജയകരമായ സമാപനം കുറിക്കുന്ന പദം”) മെഹ്മദ് ഒന്നാമന് അയയ്ക്കപ്പെടുകയും ഖ്വറ യൂസഫിന്റെ മരണത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഭണ്ഡാരം മരുമക്കളായ ഖസാൻ ബെഗും (ഖ്വാജാ മിസ്രിന്റെ പുത്രൻ) സൈനൽ ബെഗും മോഷ്ടിച്ച അവ്‌നിക്കിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഷാ മുഹമ്മദും ഖ്വറ ഇസ്‌കന്ദറും ഗഞ്ചയിലേക്കും ബർദയിലേക്കും പിൻവാങ്ങി. ജഹാൻ ഷാ തന്റെ പിതാവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ പൂർവ്വിക പട്ടണമായ എർസിസിൽ സംസ്‌കരിക്കാനായി കൊണ്ടുപോയി.[23]

അവലംബം[തിരുത്തുക]

 1. Ṭihrānī, Abū Bakr (2014). Kitāb-ı Diyarbekriyye. Öztürk, Mürsel (Birinci baskı ed.). Ankara: Türk Tarih Kurumu. p. 34. ISBN 9789751627520. OCLC 890945955.
 2. Minorsky, Vladimir. The clan of the Qara Qoyunlu rulers / 60. doğum yılı münasebetiyle Fuad Köprülü armağanı = Mélanges Fuad Köprülü (Doǧumunun 120. yılı münasebetiyle tıpkıbasım ed.). Ankara. ISBN 9789751623393. OCLC 890340135.
 3. Sümer, Faruk. "KARAKOYUNLULAR - TDV İslâm Ansiklopedisi". islamansiklopedisi.org.tr (in ഇംഗ്ലീഷ്). Retrieved 2018-08-22.
 4. Ṭihrānī, Abū Bakr (2014). Kitāb-ı Diyarbekriyye. Öztürk, Mürsel (Birinci baskı ed.). Ankara: Türk Tarih Kurumu. p. 34. ISBN 9789751627520. OCLC 890945955.
 5. Toksoy, Ahmet (2009-01-01). "Karayuluk Osman Bey Based On The Kitab-? Diyarbekkiryye". Journal of Turkish Studies. 4 (3): 2133–2158. doi:10.7827/TurkishStudies.773.
 6. Sümer, Faruk (1984). Kara Koyunlular (in Turkish). Ankara: Türk Tarih Kurumu. pp. 57, 296. OCLC 23544001.{{cite book}}: CS1 maint: unrecognized language (link)
 7. Sümer, Faruk. "KARAKOYUNLULAR - TDV İslâm Ansiklopedisi". islamansiklopedisi.org.tr (in ഇംഗ്ലീഷ്). Retrieved 2018-08-22.
 8. Ismail Aka, "Shahrukh's campaigns against Kara Koyunlu" (in Turkish), E.Ü. Tarih İncelemeleri Dergisi, pp. 4, 1989
 9. Sümer, Faruk. "KARAKOYUNLULAR - TDV İslâm Ansiklopedisi". islamansiklopedisi.org.tr (in ഇംഗ്ലീഷ്). Retrieved 2018-08-22.
 10. Sümer, Faruk (1984). Kara Koyunlular (in Turkish). Ankara: Türk Tarih Kurumu. pp. 57, 296. OCLC 23544001.{{cite book}}: CS1 maint: unrecognized language (link)
 11. Shahmoradi, Seyyed; Moradian, Mostafa; Montazerolghaem, Asghar (2013-03-22). "The Religion of the Kara Koyunlu Dynasty: An Analysis". Asian Culture and History (in ഇംഗ്ലീഷ്). 5 (2): 95. doi:10.5539/ach.v5n2p95. ISSN 1916-9655.
 12. René Grousset. "The Empire of the Steppes: A History of Central Asia", translated by N. Wallford. Rutgers University Press, 1970, ISBN 0-8135-1304-9, p. 458
 13. Sümer, Faruk. "KARAKOYUNLULAR - TDV İslâm Ansiklopedisi". islamansiklopedisi.org.tr (in ഇംഗ്ലീഷ്). Retrieved 2018-08-22.
 14. Ṭihrānī, Abū Bakr (1993). Kitāb-i Diyārbakriyya : Ak-Koyunlular tarihi. Lugal, Necâti., Sümer, Faruk. (2nd ed.). Ankara: Türk Tarih Kurumu Basımevi. pp. 53–54. ISBN 978-9751605207. OCLC 79217723.
 15. René Grousset. "The Empire of the Steppes: A History of Central Asia", translated by N. Wallford. Rutgers University Press, 1970, ISBN 0-8135-1304-9, p. 458
 16. Sümer, Faruk. "KARAKOYUNLULAR - TDV İslâm Ansiklopedisi". islamansiklopedisi.org.tr (in ഇംഗ്ലീഷ്). Retrieved 2018-08-22.
 17. History of Azerbaijan (in Azerbaijani). A.A. Bakıxanov adına Tarix İnstitutu. Bakı: Elm. 2007–2008. p. 81. ISBN 9789952448368. OCLC 473170399.{{cite book}}: CS1 maint: date format (link) CS1 maint: others (link) CS1 maint: unrecognized language (link)
 18. Tevhid, Ahmet (1904). Müze-yi Hümayun Meskûkât-ı Kadime-i İslâmiye kataloğu. Istanbul, Turkey: Müze-yi Hümayun. pp. 450–455. OCLC 1030059221.
 19. Sümer, Faruk. "KARAKOYUNLULAR - TDV İslâm Ansiklopedisi". islamansiklopedisi.org.tr (in ഇംഗ്ലീഷ്). Retrieved 2018-08-22.
 20. ÇAKMAK, Mehmet Ali (2014-11-21). "Fights Between Akkoyunlu and Karakoyunlu". Gazi Üniversitesi Gazi Eğitim Fakültesi Dergisi (in ടർക്കിഷ്). 25 (3).
 21. Fazil., Fărzălibăi̐li, Shaḣin (1995). Azărbai̐jan vă osmanly imperii̐asy. Baku: ADN. p. 12. ISBN 978-5552013982. OCLC 39091665.{{cite book}}: CS1 maint: multiple names: authors list (link)
 22. "FATḤ-NĀMA – Encyclopaedia Iranica". www.iranicaonline.org (in ഇംഗ്ലീഷ്). Retrieved 2018-08-24.
 23. Fazil., Fărzălibăi̐li, Shaḣin (1995). Azărbai̐jan vă osmanly imperii̐asy. Baku: ADN. p. 12. ISBN 978-5552013982. OCLC 39091665.{{cite book}}: CS1 maint: multiple names: authors list (link)
മുൻഗാമി Sultan of Kara Koyunlu
1410 – 1420
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഖ്വറ_യൂസഫ്&oldid=3252400" എന്ന താളിൽനിന്ന് ശേഖരിച്ചത്