ഖോടങ്ക് ജില്ല
ദൃശ്യരൂപം
Khotang
खोटाङ जिल्ला | |
---|---|
![]() | |
Country | Nepal |
Region | {{{region}}} |
വിസ്തീർണ്ണം | |
• ആകെ | 1,591 ച.കി.മീ. (614 ച മൈ) |
ജനസംഖ്യ (2011 [1]) | |
• ആകെ | 2,06,312 |
• ജനസാന്ദ്രത | 130/ച.കി.മീ. (340/ച മൈ) |
സമയമേഖല | UTC+5:45 (NPT) |
വെബ്സൈറ്റ് | ddckhotang |
കിഴക്കൻ നേപ്പാളിന്റെ പ്രവിശ്യ നമ്പർ ഒന്നിലെ പതിനാലു ജില്ലകളിൽ ഒന്നാണ് ഖോടങ്ക് ജില്ല - Khotang District (Nepali: खोटाङ जिल्लाⓘ). 1591 ചതുരശ്ര കിലോ മീറ്റർ വ്യാപിച്ച് കിടക്കുന്ന ജില്ലയുടെ ആസ്ഥാനം ഡിക്ടെൽ (രൂപകോട് മഝുവഗാഡി) മുൻസിപ്പാലിറ്റിയാണ്. 2011 ഔദ്യോഗിക ജനസംഖ്യാ കണക്ക് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 206,312 ആണ്.[1] പരമ്പരാഗത തദ്ദേശീയ ഗോത്ര ജനവിഭാഗമായ കിരട് റായി ജനങ്ങളുടെ വാസസ്ഥലമായ മഝ് കിരാട്ടി ( മധ്യ കിരാട്ട് / ഖാമ്പുവാൻ ) ന്റെ ഭാഗമാണ് ഖോടങ്ക്. റായി ജനവിഭാഗങ്ങളെ കൂടാതെ, മറ്റു ഗോത്ര വർഗ്ഗക്കാരും മലയോര ജാതി വിഭാഗങ്ങളുമാണ് ഖോട്ടങ്കിൽ താമസിക്കുന്നത്.