ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഖലീഫ ബിൻ സായിദ് അൽ നഹ്
Sheikh Khalifa.jpg
Khalifa bin Zayed Al Nahyan in 2013
ജനനം
Khalifa bin Zayed Al Nahyan

(1948-09-07) 7 സെപ്റ്റംബർ 1948 (പ്രായം 71 വയസ്സ്)

(now United Arab Emirates)President of the United Arab Emirates

പദവിയിൽ

പദവിയിൽ വന്നത്
3 November 2004പ്രധാനമന്ത്രിMaktoum bin Rashid Al Maktoum
Mohammed bin Rashid Al MaktoumVice PresidentMaktoum bin Rashid Al Maktoum
Mohammed bin Rashid Al MaktoumമുൻഗാമിMaktoum bin Rashid Al Maktoum (acting)Supreme Commander of the Armed Forces

പദവിയിൽ

പദവിയിൽ വന്നത്
3 November 2004പ്രസിഡന്റ്HimselfമുൻഗാമിZayed Bin Sultan Al Nahyan

ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ((Arabic: خليفة بن زايد بن سلطان آل نهيان‎; ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) ഐക്യ അറബ് എമിറേറ്റ്സിന്റെ പ്രസിഡന്റും, അബുദാബിയുടെ അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.[1]

2004 നവംബറിൽ 2 ന്  തന്റെ പിതാവ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു. 875 ബില്യൻ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയർമാൻകൂടിയാണ് ശൈഖ് ഖലീഫ. ഇത് ലോകത്തിൽ ഒരു രാജ്യത്തിന്റെ തലവനാൽ കൈകാര്യം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകയാണ്[2] അൽ നഹ്യായാൻ കുടുംബത്തിന്റെ മുഴുവൻ ആസ്തി 150 ബില്യൺ ഡോളറായി കണക്കാക്കിയിരിക്കുന്നു.[3]

ജീവചരിത്രം[തിരുത്തുക]

മുൻകാലജീവിതം[തിരുത്തുക]

അബുദാബിയിലെ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻറെയും ഷേക്ക ഹസ്സ ബെന്റ് മൊഹമ്മദ് ബിൻ ഖലീഫ അൽ നാഹ്യാൻറെയും മൂത്ത പുത്രനായി [4]1948-ൽ അൽ ഐനിൽ, ഖസ്ർ അൽ മുവൈജിയിൽ.[5],ശൈഖ് ഖലീഫ ജനിച്ചു. [6]) റോയൽ മിലിട്ടറി അക്കാദമി സന്ധുർസ്റ്റിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. അൽ ഐനിലെ, ഖസ്ർ അൽ മുവൈജിയിലാണ് അദ്ദേഹം ജനിച്ചത്

1966–1971 വരെ[തിരുത്തുക]

അദ്ദേഹത്തിന്റെ പിതാവ് ശൈഖ് സായിദ് അബുദാബിയിലെ അമീർ ആയിത്തീർന്നപ്പോൾ അദ്ദേഹത്തെ അബുദാബിയുടെ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി (മേയർ) നിയമിക്കുകയും 1966 ൽ അൽ ഐനിൽ നീതിന്യായ വകുപ്പിന്റെ തലവനായി നിയമിക്കപ്പെടുകയും ചെയ്തു. അബുദാബി അമീർ ആയിത്തീരുന്നതിനു മുൻപ് സയീദ് കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ ഒരു പ്രതിനിധിയായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം ഈ സ്ഥാനം തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹിയാനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

1969 ഫെബ്രുവരി 1 ന് ശൈഖ് ഖലീഫ അബുദാബിയുടെ കിരീടാവകാശിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും പിറ്റേദിവസം അബുദാബി ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ തലവനായി നിയമിതനാകുകയും ചെയ്തു. ഈ സ്ഥാനത്തിരുന്നുകൊണ്ട് അബുദാബി ഡിഫൻസ് ഫോഴ്സ് കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം മേൽനോട്ടം വഹിക്കുകയും 1971 ൽ ഇത് യു.എ.ഇ സായുധസേനയുടെ ഉൾക്കാമ്പായി മാറുകയും ചെയ്തു.

1971 ലെ സ്വാതന്ത്ര്യം[തിരുത്തുക]

1971 ൽ യു.എ.ഇ. യുടെ സ്ഥാപനത്തേത്തുടർന്ന് ശൈഖ് ഖലീഫ അബുദാബിയിൽ പ്രധാനമന്ത്രി, പിതാവിന്റെ കീഴിൽ അബുദാബി കാബിനറ്റ് തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിക്കുകയുണ്ടായി. യു.എ.ഇ. ക്യാബിനറ്റിന്റെ പുനർനിർമ്മാണത്തെത്തുടർന്ന്, അബുദാബി കാബിനറ്റ് നിർത്തലാക്കുകയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സ്ഥാപിക്കുകയും ചെയ്തതോടെ അദ്ദേഹം 1973 ഡിസംബർ 23 ന് ഐക്യ അരബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ ഉപപ്രധാനമന്ത്രിയായി മാറുകയും ശേഷം 1974 ജനുവരി 20 ന് പിതാവിന്റെ കീഴിൽ അബൂദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേയ്ക്കു നിർദ്ദേശിക്കപ്പെടുകയും ചെയ്തു.

1976 മേയ് മാസത്തിൽ രാഷ്ട്രപതിയുടെ കീഴിൽ യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി കമാൻഡറായി നിയമിതനായി. 1980 കളുടെ ഒടുവിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവനായ അദ്ദേഹം ഈ സ്ഥാനത്തു തുടരുകയും ഇത് ഊർജ്ജ കാര്യങ്ങളിൽ ഇദ്ദേഹത്തിന് വിശാലമായ അധികാരങ്ങൾ കയ്യാളുന്നതിനു സഹായകമാകുകയും ചെയ്തു.  പരിസ്ഥിതി ഗവേഷണം, വന്യജീവി വികസന ഏജൻസി എന്നിവയുടെ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് പദവി (2004–ഇതുവരെ)[തിരുത്തുക]

Khalifa bin Zayed Al Nahyan with President of Russia Vladimir Putin on 10 September 2007.
Khalifa and U.S. President George W. Bush at Abu Dhabi International Airport, 13 January 2008

പിതാവിന്റെ മരണത്തിനു തൊട്ടടുത്ത ദിവസം 2004 നവംബർ 3 ന് അദ്ദേഹം അബൂദാബി അമീർ, ഐക്യ അറബ് എമിറേറ്റ്സ് (യു.എ.ഇ.) പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് ഉയർത്തപ്പെട്ടു. പിതാവ് അസുഖ ബാധിതനായതിനെത്തുടർന്ന് അദ്ദേഹം താൽക്കാലിക പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു.

2005 ഡിസംബർ 1 ന് ഫെഡറൽ നാഷണൽ കൗൺസിൽ (FNC) എന്നറിയപ്പെടുന്ന പ്രസിഡണ്ടിന്റെ ഒരു ഉപദേശക സമിതിയിലെ പകുതി അംഗങ്ങളെ പരോക്ഷമായി തിരഞ്ഞെടുക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, സമിതിയിലെ പകുതി അംഗങ്ങളെ ഇപ്പോഴും എമിറേറ്റുകളിലെ നേതാക്കന്മാർ നിയമിക്കേണ്ടതുണ്ട്. 2006 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് സജ്ജമാക്കിയിരുന്നു.

2010-ൽ യുഎസ് അംബാസഡർ ഒപ്പിട്ട ഒരു വിക്കിലീക്സ് കേബിളിൽ ഖലീഫയെ ഒരു വിദൂരവും സ്വാധീനശക്തിയുമുള്ള ശ്രേഷ്ഠ വ്യക്തിയായി വിവരിച്ചിരുന്നു.[7]

അവലംബം[തിരുത്തുക]

  1. "Khalifa bin Zayed Al-Nahyan". Forbes. ശേഖരിച്ചത് 26 June 2012.
  2. "Asset-backed insecurity". The Economist. 17 January 2008. ശേഖരിച്ചത് 13 November 2017.
  3. Pendleton, Devon (11 March 2009). "The Gulf's Newest Billionaire". Forbes. ശേഖരിച്ചത് 11 April 2013.
  4. "The UAE President". Crown Prince Court (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 18 October 2017.
  5. "Sheikha Hessa, mother of Sheikh Khalifa, dies". The National (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 28 January 2018.
  6. Kjeilen, Tore. "Trucial States - LookLex Encyclopaedia". looklex.com. ശേഖരിച്ചത് 2018-06-02.
  7. Coker, Margaret (29 November 2010). "Leaked Papers Show Arab Leaders Critical of Iran, Neighbors". The Wall Street Journal.