ഖതു ശ്യാംജി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖതു ശ്യാംജി ക്ഷേത്രം
Shri khatu shyam ji in Falgun Festival by niks
Idol of Khatu Shyam in Khatushyam temple shree shyam Reengus dham
മറ്റ് പേരുകൾMaurvinandan, Sheesh Ke Daani

രാജസ്ഥാനിലെ ശേഖാവതി ജില്ലയിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ഖതു ശ്യാംജി ക്ഷേത്രം . ഭീമൻറെ കൊച്ചുമകനും ഘടോൽകചന്റെ പുത്രനുമായ ബാർബാരികയെയാണ് ഇവിടെ ശ്യാമവർണനായി ആരാധിക്കുന്നത്. കലിയുഗത്തിൽ കൃഷ്ണനായി ആരാധിക്കപ്പെടുമെന്ന് ബാർബാരികയ്ക്ക് കൃഷ്ണനിൽ നിന്ന് മഹാഭാരത കാലത്ത് അനുഗ്രഹം ലഭിച്ചിരുന്നു. ശ്യാമവർണൻറെ ശിരോഭാഗം ഖതുവിലും ബാക്കി ഉടൽ ഭാഗം സമീപസ്ഥലമായ റിംഗൂസിലും ആരാധിക്കപ്പെടുമെന്നായിരുന്നു അനുഗ്രഹം.

ചരിത്രം[തിരുത്തുക]

അതിപുരാതനമാണ് ശ്യാംജി ക്ഷേത്രം. 1679ൽ ഔറംഗസീബിൻറെ ഭരണകാലത്ത് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടു എന്ന് ചരിത്രകാരനായ ഝബർമാൽ ശർമ്മ അഭിപ്രായപ്പെടുന്നു. തുടർന്ന് ഇപ്പോഴത്തെ ക്ഷേത്രം 1720 ൽ പണികഴിപ്പിച്ചതാണെന്നും ചരിത്രകാരൻമാർ പറയുന്നു.[1]

അവലംബം[തിരുത്തുക]

  1. "Temple Profile: Mandir Shri Khatu Shyam Ji". Rajasthan Devasthan, Government of Rajasthan. മൂലതാളിൽ നിന്നും 14 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-10.
"https://ml.wikipedia.org/w/index.php?title=ഖതു_ശ്യാംജി_ക്ഷേത്രം&oldid=3261732" എന്ന താളിൽനിന്ന് ശേഖരിച്ചത്