ഖഗോളനിർദ്ദേശാങ്കങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിശാസ്ത്രത്തിലും ഖഗോളബലതന്ത്രത്തിലും ഒരു ഖഗോളവസ്തുവിന്റെ സ്ഥാനം, അകലം എന്നിവ നിർണ്ണയിക്കുന്നതിനു് വ്യത്യസ്ത നിർദ്ദേശാങ്കസമ്പ്രദായങ്ങൾ ഉപയോഗിക്കുന്നു. ദൂരം ഉൾപ്പെടെ കണക്കിലെടുക്കാവുന്ന ത്രിമാനഭാവത്തിലുള്ള രീതികളും ദൂരത്തിനു് പ്രാധാന്യമില്ലാതെ, ദിശ മാത്രം പരിഗണിക്കുന്ന രീതികളും നിലവിലുണ്ടു്.

മുഖ്യമായും അഞ്ചുതരത്തിലുള്ള നിർദ്ദേശാങ്കരീതികളാണു് ഖഗോളശാസ്ത്രങ്ങളിൽ ഉപയോഗിക്കുന്നതു്. എല്ലാ രീതികളിലും ലംബമായോ തിരശ്ചീനമായോ ഒരു അടിസ്ഥാനതലവും ആ തലത്തിൽ നിന്നും അഭിലംബം(normal) ആയ രണ്ടു ധ്രുവബിന്ദുക്കളും ഉണ്ടായിരിക്കും. നിർദ്ദേശാങ്കങ്ങളുടെ ചട്ടക്കൂടിന്റെ മൂലബിന്ദു (Origin) ഭൂമിയുടെ കേന്ദ്രമോ നിരീക്ഷകന്റെ സ്വന്തം സ്ഥാനമോ ആയിരിക്കാം. ധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ അടിസ്ഥാനതലത്തിനു ലംബമായി കടന്നുപോകുന്നു.

നിർദ്ദേശാങ്കവ്യവസ്ഥ [1] കേന്ദ്രം
(മൂലബിന്ദു)
അടിസ്ഥാനതലം
(0º ലംബമാനകോൺ)
ധ്രുവബിന്ദുക്കൾ നിർദ്ദേശാങ്കങ്ങൾ അടിസ്ഥാനദിശ
(0º തിരശ്ചീനകോൺ)
ലംബമാനം തിരശ്ചീനമാനം
തിരശ്ചീനവ്യവസ്ഥ
(Alt/Az അല്ലെങ്കിൽ El/Az വ്യവസ്ഥ)
നിരീക്ഷകന്റെ സ്ഥാനം ചക്രവാളം ഉച്ചബിന്ദു (പരകോടി) / അധോലംബബിന്ദു ഉന്നതി(altitude or elevation) (a) ദിഗംശം (azimuth) (A) ചക്രവാളത്തിന്റെ ഉത്തരബിന്ദുവും ദക്ഷിണബിന്ദുവും
ഭൂമദ്ധ്യരേഖാവ്യവസ്ഥ ഭൂകേന്ദ്രം (ഭൂകേന്ദ്രിതം) / സൂര്യകേന്ദ്രം (സൂര്യകേന്ദ്രിതം) ഖഗോള മദ്ധ്യരേഖ ഖഗോളധ്രുവങ്ങൾ അവനമനം (δ) ഖഗോളരേഖാംശം (α) or ഹോരാംശം (h) മേഷാദി
ക്രാന്തിവൃത്തവ്യവസ്ഥ ക്രാന്തിവൃത്തം ecliptic poles ecliptic latitude (β) ecliptic longitude (λ)
ആകാശഗംഗാവ്യവസ്ഥ സൂര്യകേന്ദ്രം ആകാശഗംഗാതലം ആകാശഗംഗാധ്രുവങ്ങൾ galactic latitude (b) galactic longitude (l) galactic center
Supergalactic supergalactic plane supergalactic poles supergalactic latitude (SGB) supergalactic longitude (SGL) intersection of supergalactic plane and galactic planeഇതും കാണുക[തിരുത്തുക]

ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ

അവലംബം[തിരുത്തുക]

  1. Majewski, Steve. "Coordinate Systems". UVa Department of Astronomy. Archived from the original on 2012-08-01. Retrieved 02 മേയ് 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഖഗോളനിർദ്ദേശാങ്കങ്ങൾ&oldid=3970407" എന്ന താളിൽനിന്ന് ശേഖരിച്ചത്