കർപ്പൂരവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കർപ്പൂരവള്ളി വാഴ കുലച്ചത്. വളരെ അപൂർവ്വമായി ഉണ്ടാകുന്ന മൂന്ന് വാഴക്കുടപ്പനും കാണാം
കർപ്പൂരവള്ളി വാഴ കുലച്ചത്. വളരെ അപൂർവ്വമായി ഉണ്ടാകുന്ന മൂന്ന് വാഴക്കുടപ്പനും

ഒരു വാഴയിനമാണ് കർപ്പൂരവള്ളി. കുറുനാമ്പുരോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദക്ഷിണേന്ത്യയിൽ വളരെ പ്രചാരമുള്ള ഈ ഇനം വാഴയിലെ കുലയിൽ 12 പടല വരെയുണ്ടാകും. ശരാശരി ഒരു കുല 20 കിലോഗ്രാം വരെ തൂക്കം ലഭിക്കുന്നു. ഒരുവർഷംകൊണ്ട് വിളവെടുക്കാം. പഴങ്ങൾക്ക് നല്ല മധുരവുമാണ്[1].ഈ ഇനം വാഴപ്പഴത്തിന് പ്രത്യേക മണവും മധുരവുമുള്ളതുകൊണ്ടാണ് കർപ്പൂരവള്ളി എന്ന് വിളിയ്ക്കുന്നത്[2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-20.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-20.
"https://ml.wikipedia.org/w/index.php?title=കർപ്പൂരവള്ളി&oldid=3630273" എന്ന താളിൽനിന്ന് ശേഖരിച്ചത്