ക്ഷേത്രജ്ഞൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പതിനേഴാം നൂറ്റാണ്ടിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽ ജീവിച്ചിരുന്ന കർണ്ണാടകസംഗീത ആചാര്യനാണ് ക്ഷേത്രജ്ഞൻ. അദ്ദേഹത്തിന്റെ ശരിയായ നാമം വരദയ്യ എന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹം കർണ്ണാടകസംഗീതത്തിൽ നാലായിരത്തോളം പദങ്ങൾ രചിച്ചിട്ടുണ്ട്. ഇതിനായി അദ്ദേഹം അമ്പതിൽ അധികം രാഗങ്ങൾ ഉപയോഗിച്ചു. ഏറ്റവും അധികം ഉപയോഗിച്ചത് ചാപ്പുതാളം ആയിരുന്നു. ഇദ്ദേഹം രചിച്ച പദങ്ങളിൽ 332 എണ്ണം മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. അവയെല്ലാം തന്നെ ഇഷ്ടദേവനായ ശ്രീകൃഷ്ണനെ കുറിച്ചായിരുന്നു .ക്ഷേത്രങ്ങളിലുടെ ദേശ ദേശാന്തരം പാട്ടു പാടി യാത്ര ചെയ്തിരുന്നത്‌ കാരണം വഴിയെ അദ്ദേഹം ക്ഷേത്രജ്ഞ അഥവാ ക്ഷേത്രയ്യ എന്നറിയപ്പെട്ടു [1]

വർഗ്ഗം[തിരുത്തുക]

  1. http://www.indianetzone.com/56/kshetrajna.htm
"https://ml.wikipedia.org/w/index.php?title=ക്ഷേത്രജ്ഞൻ&oldid=2110251" എന്ന താളിൽനിന്ന് ശേഖരിച്ചത്