ക്ഷണിക ഇസ്കീമിക ആഘാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Transient ischemic attack
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റിNeurology
ICD-10G45.9
ICD-9-CM435.9
DiseasesDB13253
MedlinePlus000730
eMedicineemerg/604
MeSHD002546

ക്ഷണിക ഇസ്കീമിക ആഘാതം (താൽകാലിക രക്തപ്രവാഹതടസ്സം) അഥവാ ടി. ഐ.എ. അഥവാ മന്ദമസ്തിഷ്കാഘാതം (ഇംഗ്ലീഷ്: Transient ischemic attack; എന്നത്, തലച്ചോറിലേക്കോ, സുഷുമ്നാനാഡിയിലേക്കോ കണ്ണിലെ റെറ്റിനയിലേക്കോ ഉണ്ടാകാവുന്നതും പെട്ടെന്നു ശരിയാകാവുന്നതുമായ ഒരു ക്രമവ്യതിയാനമാണ്. രക്തം പെട്ടെന്ന് കട്ടപിടിച്ച് മേൽപറഞ്ഞ ശരീരഭാഗങ്ങളിലെവിടെയെങ്കിലും ധമനികളിലൂടെയുള്ള രക്തപ്രവാഹം നിലക്കുകയും ആ ഭാഗത്തെ കോശങ്ങൾ നശീക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് ഈ അസുഖം. മസ്തിഷ്കാഘാതത്തിന്റെ ഏതാണ്ട് അതേ കാരണങ്ങൾ തന്നെയാണ് ടി.ഐ.എ. ക്കും. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിനു വരുന്ന തടസ്സങ്ങളാണിവ. പലപ്പോഴും മന്ദമസ്തിഷ്കാഘാതം, അല്ലെങ്കിൽ പൂർവ്വമസ്തിഷ്കാഘാതം എന്നും അറിയപ്പെടുന്നു. മന്ദമസ്തിഷ്കാഘാതം മൂലമുള്ള രോഗലക്ഷണങ്ങൽ മിക്കപ്പോഴും 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകാറുണ്ട്. .[1][2] ടി.ഐ.എ. അഥവാ മന്ദമസ്തിഷ്കാഘാതത്തിനും മസ്തിഷ്കാഘാതത്തിന്റേതു പോലുള്ള രോഗലക്ഷണങ്ങൾ തന്നെയാണു കാണപ്പെടുന്നത്. വിപാർശ്വഭാഗത്തെ പക്ഷാഘാതം, (പ്രശ്നം ബാധിച്ച തലച്ചോറിന്റെ ഭാഗത്തിനു നേർ പാർശ്വത്തിലുള്ള ഭാഗത്തെ പക്ഷാഘാതം]] അല്ലെങ്കിൽ മരവിപ്പ്, കാഴ്ചമങ്ങൾ, നാക്കു കുഴയൽ, അങ്കലാപ്പിലാവൽ എന്നിവയാണ് പ്രധാനം. പക്ഷെ മസ്തിഷ്കാഘാതത്തിൽ നിന്നുവ്യത്യസ്തമായി രോഗലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകാറുണ്ട്. മിനിറ്റുകൾ നേരത്തേക്ക് മസ്തിഷ്കമരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്; മന്ദമസ്തിഷ്കാഘാതം വരുന്നത് 90 ദിവസത്തിനുള്ളിൽ മസ്തിഷ്കാഘാതം തന്നെ (Stroke സ്ട്രോക്ക്) വരുന്നതിന്റെ മുന്നോടിയാണെന്നു പറയാറുണ്ട്. .[3][4] നിശ്ശബ്ദമസ്തിഷ്കാഘാതത്തിന്റെ പ്രത്യേകതെ എന്തെന്നാൽ അതിനു രോഗലക്ഷണങ്ങൾ ഉടനെ പ്രത്യക്ഷമാകുകയില്ല എന്നതാണ്. മാത്രവുമല്ല നിശ്ശബ്ദമസ്തിഷ്കാഘാതം മറ്റൊരു മുന്നറിയിപ്പുമില്ലാതെ മന്ദ മഷ്തികാഘാതം ഉണ്ടാവാത്തവർക്കും വരാവുന്നതാണ്.[5]

പരാമർശങ്ങൾ[തിരുത്തുക]

  1. Easton, JD; Saver, JL; Albers, GW; Alberts, MJ; Chaturvedi, S; Feldmann, E; Hatsukami, TS; Higashida, RT; Johnston, SC; Kidwell, CS; Lutsep, HL; Miller, E; Sacco, RL; American Heart, Association; American Stroke Association Stroke, Council; Council on Cardiovascular Surgery and, Anesthesia; Council on Cardiovascular Radiology and, Intervention; Council on Cardiovascular, Nursing; Interdisciplinary Council on Peripheral Vascular, Disease (Jun 2009). "Definition and evaluation of transient ischemic attack: a scientific statement for healthcare professionals from the American Heart Association/American Stroke Association Stroke Council; Council on Cardiovascular Surgery and Anesthesia; Council on Cardiovascular Radiology and Intervention; Council on Cardiovascular Nursing; and the Interdisciplinary Council on Peripheral Vascular Disease. The American Academy of Neurology affirms the value of this statement as an educational tool for neurologists". Stroke; a journal of cerebral circulation. 40 (6): 2276–93. doi:10.1161/strokeaha.108.192218. PMID 19423857.
  2. http://www.strokeassociation.org/STROKEORG/AboutStroke/TypesofStroke/TIA/TIA-Transient-Ischemic-Attack_UCM_310942_Article.jsp#.VpqFtb-OqUk
  3. Ferro, J. M.; Rodrigues, G.; Canhao, P.; Melo, T.P.; Oliveira, V.; Pinto, A.N.; Crespo, M.; Salgado, A.V.; മറ്റുള്ളവർക്കൊപ്പം. (1996). "Diagnosis of transient ischemic attack by the nonneurologist. A validation study". Stroke. 27 (12): 2225–2229. doi:10.1161/01.STR.27.12.2225. PMID 8969785. |first2= missing |last2= (help)
  4. Easton, J. D.; Albers, G. W.; Alberts, M. J.; Chaturvedi, S.; Feldmann, E.; Hatsukami, T. S.; Higashida, R. T.; Johnston, S. C.; മറ്റുള്ളവർക്കൊപ്പം. (2009). "Definition and evaluation of transient ischemic attack: a scientific statement for healthcare professionals from the American Heart Association/American Stroke Association Stroke Council; Council on Cardiovascular Surgery and Anesthesia; Council on Cardiovascular Radiology and Intervention; Council on Cardiovascular Nursing; and the Interdisciplinary Council on Peripheral Vascular Disease. The American Academy of Neurology affirms the value of this statement as an educational tool for neurologists". Stroke. 40 (6): 2276–2293. doi:10.1161/STROKEAHA.108.192218. PMID 19423857. |first2= missing |last2= (help)
  5. Coutts, S. B.; Simon, J. E.; Sohn, C. -H.; Scott, J. N.; Demchuk, A. M.; Vision Study, Group; മറ്റുള്ളവർക്കൊപ്പം. (2005). "Silent ischemia in minor stroke and TIA patients identified on MR imaging". Neurology. 65 (4): 513–517. doi:10.1212/01.WNL.0000169031.39264.ff. PMID 16116107. |first2= missing |last2= (help)
"https://ml.wikipedia.org/w/index.php?title=ക്ഷണിക_ഇസ്കീമിക_ആഘാതം&oldid=2428742" എന്ന താളിൽനിന്ന് ശേഖരിച്ചത്