ക്ലിനിക്കൽ ട്രയൽസ് റജിസ്ട്രി - ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രി ( സിടിആർഐ ) ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക ക്ലിനിക്കൽ ട്രയൽ രജിസ്ട്രിയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് 2007 ജൂലൈ 20 നാണ് സിടിആർഐ സ്ഥാപിച്ചത്. ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്ന ഏതൊരാളും ഗവേഷണ പങ്കാളികളെ ചേർക്കുന്നതിന് മുമ്പായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ 2009 മുതൽ അനുശാസിക്കുന്നു.

ചരിത്രം[തിരുത്തുക]

2004ൽ ദി ഇൻർനാഷനൽ കമ്മിറ്റി ഓഫ് മെഡിക്കൽ ജേണൽ എഡിറ്റേഴ്സ് ഐസിഎംജെ റെക്കമന്റേഷൻസ് പുറത്തിറക്കി. അതു പ്രകാരം ഗവേഷകർ റജിസ്റ്റർ ചെയ്ത ക്ലിനിക്കൽ ഗവേഷണങ്ങൾ മാത്രമേ മെഡിക്കൽ ജേണലുകൾ പ്രസിദ്ധീകരിക്കാവൂ. [1]. ഇതിന് ലോകവ്യാപകമായ പ്രത്യാഘാതമാണുണ്ടായിരുന്നത്. ഇതിനെത്തുടർന്നാണ് ഇന്ത്യയിൽ ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രി ആരംഭിക്കാനുള്ള ചർച്ചകൾ ആരംഭിച്ചത്.[2][3]

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 2007 ജൂലൈ 20 നാണ് സിടി‌ആർ‌ഐ സ്ഥാപിച്ചത്. [3] 2007 അവസാനത്തോടെ രജിസ്ട്രി 31 പരീക്ഷണങ്ങളെ സൂചികയിലാക്കി. 2008 ഫെബ്രുവരിയിൽ ഇന്ത്യയിലെ മെഡിക്കൽ ജേണലുകളുടെ വിവിധ എഡിറ്റർമാർ രജിസ്റ്റർ ചെയ്യാത്ത ഏതെങ്കിലും ക്ലിനിക്കൽ ട്രയലിനെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാമെന്ന് പ്രതിജ്ഞയെടുത്തു. [4]

ഗവേഷണം[തിരുത്തുക]

ഫലങ്ങളുടെ തെരഞ്ഞെടുത്ത റിപ്പോർട്ടിംഗും ഗവേഷണത്തിന്റെ തനിപ്പകർപ്പും തടയുന്നതിൽ സിടി‌ആർഐക്ക് കഴിഞ്ഞെന്ന് 2018 ലെ ഒരു പ്രബന്ധം അഭിപ്രായപ്പെട്ടു. [5] അതോടൊപ്പ്ം രോഗികളെയും പൊതുജനങ്ങളെയും ശാക്തീകരിക്കുകയും നിലവിലുള്ളതും പഴയതുമായ പരീക്ഷണങ്ങളെക്കുറിച്ച് എത്തിക്സ് കമ്മറ്റികളേയും ഗവേഷകരെ വിവരങ്ങൾക്ക് അറിയിക്കുകയും ചെയ്യുന്നു.[5]

അവലംബം[തിരുത്തുക]

  1. De Angelis, Catherine; Drazen, Jeffrey M.; Frizelle, Frank A.; Haug, Charlotte; Hoey, John; Horton, Richard; Kotzin, Sheldon; Laine, Christine; Marusic, Ana; Overbeke, A. John P.M.; Schroeder, Torben V.; Sox, Hal C.; Weyden, Martin B. Van Der (16 September 2004). "Clinical Trial Registration: A Statement from the International Committee of Medical Journal Editors". New England Journal of Medicine. 351 (12): 1250–1251. doi:10.1056/NEJMe048225. PMID 15356289.
  2. Tharyan, P (2007). "Ethics committees and clinical trials registration in India: opportunities, obligations, challenges and solutions". Indian Journal of Medical Ethics. 4 (4): 168–9. doi:10.20529/IJME.2007.066. PMID 18630235.
  3. 3.0 3.1 Rao, M. Vishnu Vardhana; Maulik, Mohua; Gupta, Jyotsna; Panchal, Yashmin; Juneja, Atul; Adhikari, Tulsi; Pandey, Arvind (1 July 2018). "Clinical Trials Registry – India: An overview and new developments". Indian Journal of Pharmacology (in ഇംഗ്ലീഷ്). 50 (4): 208–211. doi:10.4103/ijp.IJP_153_18. ISSN 0253-7613. PMC 6234713. PMID 30505058.{{cite journal}}: CS1 maint: unflagged free DOI (link)
  4. Satyanarayana, K; Sharma, A; Parikh, P; Vijayan, VK; Sahu, DK; Nayak, BK; Gulati, RK; Parikh, MN; Singh, PP; Bavdekar, SB; Sreehari, U; Sahni, P (February 2008). "Statement on publishing clinical trials in Indian biomedical journals". The Indian Journal of Medical Research. 127 (2): 104–5. PMID 18403785.
  5. 5.0 5.1 Bhaskar, S. Bala (1 January 2018). "Clinical trial registration: A practical perspective". Indian Journal of Anaesthesia (in ഇംഗ്ലീഷ്). 62 (1): 10–15. doi:10.4103/ija.IJA_761_17. ISSN 0019-5049. PMC 5787884. PMID 29416145.{{cite journal}}: CS1 maint: unflagged free DOI (link)

പുറംകണ്ണികൾ[തിരുത്തുക]