ക്ലാഷ് ഓഫ് ക്ലാൻസ്
വികസിപ്പിച്ചത് | Supercell |
---|---|
പുറത്തിറക്കിയത് | സൂപ്പർസെൽ |
പ്ലാറ്റ്ഫോം(കൾ) | iOS Android |
പുറത്തിറക്കിയത് | iOS ഓഗസ്റ്റ് 2, 2012[1] Android ഒക്ടോബർ 7, 2013[2] |
വിഭാഗ(ങ്ങൾ) | Strategy |
തര(ങ്ങൾ) | Single-player, multiplayer |
ഒരു മൊബൈൽ വീഡിയോ ഗെയിമാണ് ക്ലാഷ് ഓഫ് ക്ലാൻസ് (English: Clash of Clans). സൂപ്പർസെൽ എന്ന ഫിന്നിഷ് കമ്പനിയാണ് ഈ ഗെയിം പുറത്തിറക്കിയത്. 2012 ഓഗസ്റ്റ് 2 ഐ.ഒ.എസിലും 2013 ഒക്ടോബർ 7ന് ആൻഡ്രോയ്ഡിലും ഈ ഗെയിം ലഭ്യമായിത്തുടങ്ങി.
ഗെയിം കളിക്കുന്ന രീതി
[തിരുത്തുക]ഒരു മൾട്ടിപ്ലെയർ ഗെയിമാണിത്. ഹോം വില്ലേജ് എന്ന ഗ്രാമത്തിലാണ് കളി നടക്കുന്നത്. ഈ ഗ്രാമത്തിന്റെ ചീഫാണ് കളിക്കുന്നയാൾ. ഗ്രാമത്തിൽ കെട്ടിടങ്ങൾ പണിഞ്ഞും സ്വന്തമായൊരു സേനയെ പരിശീലിപ്പിച്ച് മറ്റ് ഗ്രാമങ്ങളെ ആക്രമിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. ഈ ഗ്രാമത്തിൽ നിന്നും ബോട്ടിൽ കയറി ബിൾഡർ ബേസ് എന്ന മറ്റൊരു ഗ്രാമത്തിലും എത്താം.
ഹോം വില്ലേജ്
[തിരുത്തുക]ഇതാണ് പ്രധാനപ്പെട്ട ഗ്രാമം. ഇവിടെ പകൽ സമയമാണ്. ടൗൺഹോളാണ് ഇതിന്റെ കേന്ദ്രം.
ബിൾഡർ ബേസ്
[തിരുത്തുക]ഹോം വില്ലേജിൽ നിന്നും ബോട്ടിൽ കയറിയാണ് ഇവിടെയെത്തുന്നത്. ഇവിടെ രാത്രി സമയമാണ്. ബിൾഡർഹോളാണ് ഇതിന്റെ കേന്ദ്രം.
പ്രകാശനം
[തിരുത്തുക]ഹേയ് ഡേ പോലുള്ള പ്രശസ്ത മൊബൈൽ ഗെയിമുകൾ പുറത്തിറക്കിയ സൂപ്പർസെൽ എന്ന കമ്പനിയാണ് ക്ലാഷ് ഓഫ് ക്ലാൻസ് പുറത്തിറക്കിയത്. 2012 ഓഗസ്റ്റ് 2 ന് ഐ.ഒ.എസ് ഫോണുകളിൽ ഈ ഗെയിം ലഭ്യമായിത്തുടങ്ങി.[3] 2013 ഒക്ടോബർ 7ന് ആൻഡ്രോയ്ഡിലും ലഭ്യമായിത്തുടങ്ങി.
അവലംബം
[തിരുത്തുക]- ↑ "Clash of Clans". Slide to Play. Retrieved June 8, 2014.
- ↑ Koueider, Adam (October 8, 2013). "Clash of Clans finally hits the Google Play Store". Androidauthority. Retrieved November 20, 2013.
- ↑ Gilbert, David (ഫെബ്രുവരി 12, 2014). "Supercell Earns $30M a Month from Clash of Clans and Hay Day". International Business Times. Archived from the original on August 27, 2016. Retrieved August 27, 2016.
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ക്ലാഷ് ഓഫ് ക്ലാൻസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)