Jump to content

ക്ലബ്ബ്‌ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലബ്ബ്‌ഹൗസ്
Original author(s)പോൾ ഡേവിസൺ, രോഹൻ സേത്ത്
വികസിപ്പിച്ചത്ആൽഫ എക്സ്പ്ലോറേഷൻ കമ്പനി
ആദ്യപതിപ്പ്മാർച്ച് 2020; 4 വർഷങ്ങൾ മുമ്പ് (2020-03)
Stable release
  • ആൻഡ്രോയ്ഡ് 1.0.1 ജൂലൈ 22, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-07-22)[1]
  • ഐ.ഒ.എസ് 1.0.0 ജൂലൈ 21, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-07-21)[2]
ഓപ്പറേറ്റിങ് സിസ്റ്റം
വലുപ്പം
  • 22 MB (ആൻഡ്രോയ്ഡ്)
  • 75.6 MB (ഐ.ഒ.എസ്)
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
അനുമതിപത്രംഫ്രീവെയർ
വെബ്‌സൈറ്റ്www.clubhouse.com

ക്ലബ്ബ്‌ഹൗസ് എന്നത് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ആണ്. ശബ്ദരൂപത്തിൽ മാത്രമാണു ഇതിൽ മറ്റുള്ളവരുമായി ആശയം പങ്കുവെക്കുന്നതിനു സാധിക്കുന്നത്. ഇതിൽ പ്രവേശിക്കുന്ന ഉപയോക്താക്കൾക്ക് 8000 പേരെ വരെ[3] ഉൾക്കൊള്ളിക്കാവുന്ന ചാറ്റ് റൂമുകൾ സൃഷ്ടിക്കുവാനും അതിലൂടെ ശബ്ദരൂപത്തിൽ സംവദിക്കുവാനും സാധിക്കും.[4] 2021 മെയ് മാസത്തിൽ ആൻഡ്രോയിഡിനായി ബീറ്റാ വേർഷൻ അവതരിപ്പിച്ചു. 2020 മാർച്ചിൽ ആൽഫ എക്സ്പ്ലോറേഷൻ കമ്പനിയിലെ പോൾ ഡേവിസണും രോഹൻ സേത്തും ചേർന്നാണ് ഈ ആപ്ലിക്കേഷൻ ആദ്യമായി ഐഒഎസിന് പരിചയപ്പെടുത്തിയത്.[5] ക്ലബ് ഹൌസിൻറെ മാർഗ നിർദേശ പ്രകാരം ക്ലബ് ഹൌസിലെ സംഭാഷണങ്ങൾ പകർ‌ത്തുന്നതോ പുനർ‌നിർമ്മിക്കുന്നതോ അല്ലെങ്കിൽ‌ പങ്കിടുന്നതോ നിരോധിച്ചിരിക്കുന്നു. ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, വർഗ്ഗീയത എന്നിവ സംഭവിച്ചതുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വിവാദം ഉയർന്ന് വന്നിട്ടുണ്ട്. ഒമാൻ, ജോർദാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഈ ആപ്ലിക്കേഷൻ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.[6][7][8] ഇതിനിടെ ഫേസ്‌ബുക്ക്, ട്വിറ്റർ, ഡിസ്കോർഡ്, സ്പോട്ടിഫൈ, റെഡ്ഡിറ്റ്, സ്ലാക്ക് തുടങ്ങിയ കമ്പനികൾ ക്ലബ്‌ഹൌസുമായി മത്സരിക്കുന്നതിനായി ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചുവരുന്നുണ്ട്.[9][10][11][12][13]

സർക്കാർ നിരോധനവും വിമർശനവും

[തിരുത്തുക]

പ്രവർത്തിക്കാൻ ശരിയായ ലൈസൻസ് ഇല്ലാത്തതിനാൽ ഒമാനിൽ ക്ലബ്ഹൗസ് നിരോധിച്ചിട്ടുണ്ട്.[6] കൂടാതെ ജോർദാനിലും ചൈനയിലും ക്ലബ്ഹൌസ് നിരോധിച്ചിരിക്കുന്നു.[14] [7] 2021 ഫെബ്രുവരിയിലെ നിരോധനത്തിനുമുമ്പ് ചൈനയിലെ നിരവധിയാളുകൾ ഈ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിൽ ആകൃഷ്ടരായിരുന്നു. ഹോങ്കോങ്ങിലെ പ്രതിഷേധം, തായ്‌വാനിലെ രാഷ്ട്രീയ നില എന്നിവ പോലുള്ള രാഷ്ട്രീയമായി തന്ത്രപ്രധാനമായ വിഷയങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിരവധിപേർ ഈ ആപ്പ് ഉപയോഗിച്ചിരുന്നു.[15][16] സെൻസർഷിപ്പിന്റെയും നിയന്ത്രണത്തിന്റെയും അഭാവം പല സർക്കാറുകളും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.[17][6] ഇന്റർനെറ്റിനെ തകർക്കുന്നു എന്ന ആരോപണം യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ക്ലബ് ഹൌസിനെതിരെ ആരോപിച്ചിട്ടുണ്ട്.[7] തീവ്രവാദികൾക്കുള്ള സ്ഥലം എന്നാണ് ഈജിപ്ത് ക്ലബ് ഹൌസിനെ വിശേഷിപ്പിച്ചത്.[7]

അവലംബം

[തിരുത്തുക]
  1. "Clubhouse: Drop-in audio cha‪t - Apps on Google Play". play.google.com (in ഇംഗ്ലീഷ്). Retrieved 2021-06-03.
  2. "‎Clubhouse: Drop-in audio chat". App Store (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-03.
  3. "Clubhouse's Founder Is in a State of Perpetual Motion". Bloomberg.com (in ഇംഗ്ലീഷ്). 2021-03-16. Retrieved 2021-04-06.
  4. "Clubhouse app: what is it and how do you get an invite to the exclusive audio app?". The Guardian (in ഇംഗ്ലീഷ്). 2021-02-16. Retrieved 2021-04-06.
  5. Clubhouse Is The New FOMO-Inducing Social App To Know, Eni. "Subair". Vogue UK. Archived from the original on 2021-01-07. Retrieved 2021-01-10.
  6. 6.0 6.1 6.2 "Oman blocks Clubhouse app, fuelling regional censorship fears". www.aljazeera.com (in ഇംഗ്ലീഷ്). Retrieved 2021-04-09.
  7. 7.0 7.1 7.2 7.3 "Jordan bans Clubhouse application". en.royanews.tv (in ഇംഗ്ലീഷ്). Archived from the original on 2021-04-09. Retrieved 2021-04-09.
  8. "Clubhouse is now blocked in China after a brief uncensored period". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-06-16. Retrieved 2021-04-09.
  9. "About Spaces on Twitter". help.twitter.com (in ഇംഗ്ലീഷ്). Retrieved 2021-04-09.
  10. "Discord introduces Clubhouse-like Stage Channels feature for live audio conversations- Technology News, Firstpost". Tech2. 2021-04-02. Retrieved 2021-04-09.
  11. "Everyone is aping Clubhouse. Now, Slack is doing it too!". Pocketnow (in അമേരിക്കൻ ഇംഗ്ലീഷ്). 2021-03-26. Retrieved 2021-04-09.
  12. "Reddit unveils its Clubhouse clone, Reddit Talk". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-06-16. Retrieved 2021-04-20.
  13. Collins, Barry. "Clubhouse: Big Tech Wants To Tear It Down". Forbes (in ഇംഗ്ലീഷ്). Retrieved 2021-04-30.
  14. Clubhouse Is Blocked in China.
  15. Buzzy new social media app Clubhouse appears to have been blocked in China Sam Shead, CNBC, FEB 8 2021
  16. @DFRLab (2021-02-17). "Op-Ed: Why a weekend spent on Clubhouse was monumental for many Chinese users". Medium (in ഇംഗ്ലീഷ്). Retrieved 2021-02-18.
  17. "An Iranian cleric, rights activist, and hacker entered a room—on Clubhouse". Atlantic Council (in അമേരിക്കൻ ഇംഗ്ലീഷ്). 2021-03-30. Retrieved 2021-04-09.
"https://ml.wikipedia.org/w/index.php?title=ക്ലബ്ബ്‌ഹൗസ്&oldid=4104536" എന്ന താളിൽനിന്ന് ശേഖരിച്ചത്