ക്രോയാറ്റൻ ദേശീയ വനം

Coordinates: 34°54′52″N 77°03′23″W / 34.914441°N 77.056446°W / 34.914441; -77.056446
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രോയാറ്റൻ ദേശീയ വനം
View from Patsy Pond Nature Trail, in the Croatan National Forest.
Map showing the location of ക്രോയാറ്റൻ ദേശീയ വനം
Map showing the location of ക്രോയാറ്റൻ ദേശീയ വനം
LocationCraven / Carteret / Jones counties, North Carolina, United States
Nearest cityHavelock, NC
Coordinates34°54′52″N 77°03′23″W / 34.914441°N 77.056446°W / 34.914441; -77.056446
Area159,885 acres (647.03 km2)[1]
EstablishedJuly 29, 1936[2]
Governing bodyU.S. Forest Service
WebsiteCroatan National Forest

ക്രോയാറ്റൻ ദേശീയ വനം (/ˈkrətæn/)[3] 1936 ജൂലൈ 29-ന് സ്ഥാപിതമായ, വടക്കൻ കരോലിനയിലെ അറ്റ്ലാന്റിക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു യു.എസ്. ദേശീയ വനമാണ്. യു.എസ്. കൃഷി വകുപ്പിൻറെ ഭാഗമായ യു.എസ്. ഫോറസ്റ്റ് സർവീസാണ് ഇത് നിയന്ത്രിക്കുന്നത്. വടക്കൻ കരോലിനയിലെ ആഷെവില്ലെയിലെ പൊതു ആസ്ഥാനത്ത് നിന്ന് മറ്റ് മൂന്ന് വടക്കൻ കരോലിന ദേശീയ വനങ്ങളോടൊപ്പം (നന്തഹാല, പിസ്ഗാ, ഉവ്ഹാരി) ഇതിൻ ഭരണനിർവ്വഹണം.  എന്നിരുന്നാലും, ക്രൊയാറ്റൻ ദേശീയ വനത്തിൻ ന്യൂ ബേണിൽ ഒരു പ്രാദേശിക റേഞ്ചർ ജില്ലാ ഓഫീസ് ഉണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

159,885 ഏക്കർ (647.0 ചതുരശ്ര കിലോമീറ്റർ) തീരപ്രദേശത്തെ ഈ വനം ഉൾക്കൊള്ളുന്നു. ഇതിന്റെ മൂന്ന് വശങ്ങളിൽ ന്യൂസ് നദി, ബോഗ് സൗണ്ട്, വൈറ്റ് ഓക്ക് നദി എന്നിവയുണ്ട്. പൈൻ വനങ്ങൾ, ഉപ്പ് രസമുള്ള അഴിമുഖങ്ങൾ, ചതുപ്പുനിലങ്ങൾ, പോക്കോസിൻ തണ്ണീർത്തടങ്ങൾ എന്നിവയടങ്ങിയ സവിശേഷ മേഖലയാണ് ക്രൊയാറ്റൻ വനം.[4] കാൽനടയാത്ര, ക്യാമ്പിംഗ്, വേട്ടയാടൽ, ട്രയൽ ബൈക്കിംഗ് തുടങ്ങി എല്ലായിനം വാഹനങ്ങൾക്കും ഈ വനം അനുയോജ്യമാണ്. ചുറ്റുമുള്ള നദികൾ, ഉൾനാടൻ തടാകങ്ങൾ, അരുവികൾ എന്നിവ നീന്തൽ, മീൻപിടിത്തം, ബോട്ടിംഗ്, കനോയിംഗ് എന്നിവ അനുവദിക്കുന്നു. ന്യൂ ബേൺ, , മോർഹെഡ് സിറ്റി, എന്നീ വടക്കൻ കരോലിന നഗരങ്ങൾക്ക് സമീപമാണ് ഈ വനം.

അവലംബം[തിരുത്തുക]

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 28, 2012.
  2. "The National Forests of the United States". Forest History Society. Retrieved July 28, 2012.
  3. Talk Like A Tarheel Archived 2013-06-22 at the Wayback Machine., from the North Carolina Collection's website at the University of North Carolina at Chapel Hill. Retrieved 2013-01-31.
  4. USDA Forestry Service: "Croatan National Forest" Pg. 2 [Brochure]
"https://ml.wikipedia.org/w/index.php?title=ക്രോയാറ്റൻ_ദേശീയ_വനം&oldid=3781489" എന്ന താളിൽനിന്ന് ശേഖരിച്ചത്