Jump to content

ക്രൈം നമ്പർ: 89

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

CR No: 89
പ്രമാണം:File:CR No. 89 IFFK Poster.jpg
Screening Poster for IFFK 2013
സംവിധാനംSudevan
നിർമ്മാണംPace Trust
രചനSudevan
അഭിനേതാക്കൾAshok Kumar
Pradeep Kumar
Santhosh Babu
സംഗീതംRajesh Dass
ഛായാഗ്രഹണംShaan Rahman
Prathap Joseph
Saadiq Thrithala
ചിത്രസംയോജനംBinoy Jayaraj
സ്റ്റുഡിയോPace Productions
റിലീസിങ് തീയതി
  • ഡിസംബർ 2013 (2013-12) (IFFK)
  • 5 ജൂൺ 2015 (2015-06-05) (Kerala)
രാജ്യംIndia
ഭാഷMalayalam

സുദേവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ക്രൈം നമ്പർ: 89 അല്ലെങ്കിൽ CR No: 89 (u/s 323,324,379 IPC, സെക്ഷൻ 4, r/w 25(1)(b) ആംസ് ആക്റ്റ് 1959), അല്ലെങ്കിൽ CR No: 89. [1]ഈ സിനിമയിൽ മനുഷ്യർ അഭിമുഖീകരിക്കുന്ന  ധാർമ്മിക പ്രതിസന്ധികൾ ചർച്ച ചെയ്യുന്നു. 18-ാമത് കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നാറ്റ്പാക് അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡ് എന്നിവ ഈ സിനിമ നേടി .[2] നവ സംവിധായകർക്കുള്ള ജി അരവിന്ദൻ പുരസ്കാരം സുദേവൻ ഈ സിനിമയിലൂടെ നേടി.[3] ഈ സിനിമയിൽ അഭിനയിച്ച അശോക് കുമാർ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടി. മുൻ സിനിമകളിലൂടെ ഉണ്ടായ ആരാധകരും സുഹൃത്തുക്കളും ഒക്കെ ചേർന്ന് നൽകിയ പണം ഉപയോഗിച്ച് പേസ് ട്രസ്റ്റ് എന്ന സംഘം ആണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് [1]

ഈ സിനിമ  2015 ൽ പ്രദർശനത്തിനെത്തി

കഥാ സംഗ്രഹം

[തിരുത്തുക]

രാത്രി ജീപ്പിൽ പോകുന്ന രണ്ടുപേരിലൂടെയാന് സിനിമ വികസിക്കുന്നത്. ചില നിഗൂഡതകൾ അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം . ഹൈവേയിൽ നിന്ന് മാറി ഊടുവഴികളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ വണ്ടി തകരാറാവുന്നു. പുലർച്ച വരെ അവർ വണ്ടിയിൽ കഴിയുന്നു. വിജനമായ സ്ഥലമാണെന്ന് മനസ്സിലാക്കി. വണ്ടി നന്നാക്കാനായി ഒരു വർക്ക്ഷാപ്പുകാരനെ കണ്ടെത്തുന്നു. അയാൾ ജോലിക്കിടയിൽ വണ്ടിയിൽ ആയുധങ്ങളാണുള്ളത് എന്ന് മനസ്സിലാക്കുകയും വളരെ ഉറച്ച ഒരു തീരുമാനത്തിലേക്ക് പോകുകയും ചെയ്യുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • അശോക് കുമാർ
  • പ്രദീപ കുമാർ
  • സന്തോഷ് ബാബു
  • അച്ചുതാനന്ദൻ
  • സാരഥി
  • കല്യാൺ
  • ബീന
  • വാപ്പൂക്ക
  • നാരായണൻ
  • മണി
  • അസീസ്
  • അനിൽ
  • സുബ്രൻ

പുരസ്കാരങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 C. S. Venkiteswaran (20 June 2013).
  2. "Iranian Film Bags Golden Pheasant Award in India" Archived 2014-04-19 at the Wayback Machine..
  3. "Aravindan award for Sudevan".
  4. "Padmarajan Awards" Archived 2014-08-23 at the Wayback Machine..

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രൈം_നമ്പർ:_89&oldid=4022588" എന്ന താളിൽനിന്ന് ശേഖരിച്ചത്