ക്രിസ്റ്റോഫ് സനൂസി
ക്രിസ്റ്റോഫ് സനൂസി | |
---|---|
ജനനം | |
വിദ്യാഭ്യാസം | വാഴ്‌സോ സർവ്വകലാശാല |
തൊഴിൽ | ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ |
പ്രശസ്തനായ ഒരു പോളിഷ് ചലച്ചിത്രസംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ക്രിസ്റ്റോഫ് സനൂസി (ഇംഗ്ലീഷ്: Krzysztof Pius Zanussi).[1]
ജീവിതരേഖ
[തിരുത്തുക]1939 ജൂലൈ 17-ന് വാഴ്‌സോയിൽ ജനിച്ച സനൂസി വാഴ്‌സോ സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിലും ക്രാക്കോയിലെ ജാഗിയെല്ലോനിയൻ സർവ്വകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ബിരുദം നേടി. 1969-ൽ തന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. 1972-ൽ സംവിധാനം ചെയ്ത ഇല്യൂമിനേഷൻ നിരവധി പുരസ്കാരങ്ങൾ നേടി. 2012 നവംബറിൽ ഗോവയിൽ വെച്ച് നടന്ന അന്തർദേശീയ ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു. നാടകസംവിധായകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.[2] 1990-94 കാലഘട്ടത്തിൽ സനൂസി യൂറോപ്യൻ ഫെഡറേഷൻ ഓഫ് ഓഡിയോ വിഷ്വൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. യൂറോപ്യൻ ഫിലിം അക്കാദമി ബോർഡ്, പോളിഷ് അക്കാദമി ഓഫ് സയൻസ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിക്കുന്നു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽസ് (1969)
- ഫാമിലി ലൈഫ് (1970)
- ബിഹൈൻഡ് ദ വോൾ (1971)
- ഇല്യൂമിനേഷൻ (1972)
- എ വുമൺസ് ഡിസിഷൻ (1975)
- കാമോഫ്ലാഷ് (1977)
- സ്പൈറൽ (1978)
- ദ കോൺട്രാക്ട് (1980)
- കോൺസ്റ്റന്റ് ഫാക്ടർ (1980)
- ഫ്രം എ ഫാർ കൺട്രി (1981)
- ഇംപരറ്റീവ് (1982)
- എ ഇയർ ഓഫ് ദ് ക്വയറ്റ് സൺ (1984)
- വെയെറെവർ യൂ ആർ (1988)
- ലൈഫ് ഓഫ് എ ലൈഫ് (1990)
- ദ സയലന്റ് ടച്ച് (1992)
- വീക്കെൻഡ് സ്റ്റോറീസ് (1996)
- അറ്റ് ഫുൾ ഗാലപ്പ് (1996)
- ഔവർ ഗോഡ്‌സ് ബ്രദർ (1997)
- സപ്ലിമെന്റ് (2001)
- റീവിസിറ്റഡ് (2009)
പുരസ്കാരങ്ങൾ
[തിരുത്തുക]- ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം, ലൊകാർണോ,1974 - ഇല്യൂമിനേഷൻ
- മികച്ച സംവിധായകനുള്ള പുരസ്കാരം, കാൻ,1980 - ദ കോൺസ്റ്റന്റ് ഫാക്ടർ
- സ്പെഷ്യൽ ജൂറി പുരസ്കാരം - വെനീസ്,1982 - ഇംപരറ്റീവ്
- ഗോൾഡൻ ലയൺ പുരസ്കാരം, വെനീസ്,1984 - എ ഇയർ ഓഫ് ദ് ക്വയറ്റ് സൺ
- ഗ്രാൻഡ് പ്രിക്സ് പുരസ്കാരം, ടോക്കിയോ,1992 - ദ സയലന്റ് ടച്ച്
- സ്പെഷ്യൽ ജൂറി പുരസ്കാരം - ടോക്കിയോ,1996 - അറ്റ് ഫുൾ ഗാലപ്പ്
അവലംബം
[തിരുത്തുക]- ↑ പോളിഷ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂയോർക്ക്
- ↑ "സമഗ്ര സംഭാവനാ പുരസ്കാര ജേതാവ്(ക്രിസ്റ്റോഫ് സനൂസി), ഇന്ത്യൻ അന്തർദേശീയ ചലച്ചിത്രമേള-2012" (PDF). Archived from the original (PDF) on 2013-01-15. Retrieved 2012-12-08.
- Pages using the JsonConfig extension
- Pages using infobox person with unknown empty parameters
- Articles with BNE identifiers
- Articles with NLK identifiers
- Articles with ORCID identifiers
- Articles with ULAN identifiers
- Articles with Deutsche Synchronkartei identifiers
- Articles with EMU identifiers
- പോളിഷ് ചലച്ചിത്ര സംവിധായകർ
- 1939-ൽ ജനിച്ചവർ