ക്രിസ്റ്റീൻ ഹൈഡെഗർ
Christine Haidegger | |
---|---|
Haidegger in 2012 | |
ജനനം | |
മരണം | 5 ഡിസംബർ 2021 | (പ്രായം 79)
തൊഴിൽ |
|
സംഘടന(കൾ) | Salzburg Authors' Group |
അറിയപ്പെടുന്ന കൃതി | Zum Fenster hinaus (Mama Dear) |
പുരസ്കാരങ്ങൾ | Salzburg Poetry Prize |
വെബ്സൈറ്റ് | www |
ഒരു ഓസ്ട്രിയൻ കവിയും എഴുത്തുകാരിയുമായിരുന്നു ക്രിസ്റ്റീൻ ഹൈഡെഗർ (27 ഫെബ്രുവരി 1942 - 5 ഡിസംബർ 2021). അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പായ സും ഫെൻസ്റ്റർ ഹിനോസ് ഇംഗ്ലീഷിലേക്ക് മാമാ ഡിയർ എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു.[1] അവർ സാൽസ്ബർഗിൽ സാഹിത്യരംഗത്ത് സ്വാധീനം ചെലുത്തി.
ജീവചരിത്രം[തിരുത്തുക]
ജർമ്മനിയിലെ ഡോർട്ട്മുണ്ടിൽ ഓസ്ട്രിയൻ മാതാപിതാക്കൾക്ക്[2] ജനിച്ച ഹൈഡെഗർ,[3]രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അപ്പർ ഓസ്ട്രിയയിലാണ് വളർന്നത്.[4] 1950-കളുടെ പകുതി മുതൽ അവർ സാൽസ്ബർഗിൽ താമസിച്ചു. മതുര ഡിപ്ലോമ നേടിയ ശേഷം അവർ ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, യു.എസ്. എന്നിവിടങ്ങളിൽ ഗണ്യമായ സമയം ചെലവഴിച്ചു.[5] 1964 മുതൽ അവർ ഒരു സ്വതന്ത്ര എഴുത്തുകാരിയായി പ്രവർത്തിച്ചു.[6] അവരുടെ ആദ്യ നോവൽ Zum Fenster hinaus ഓസ്ട്രിയയിലെ യുദ്ധാനന്തര ബാല്യത്തെ വിവരിക്കുന്നു. ഹൈഡെഗർ സാൽസ്ബർഗ് ഓതേഴ്‌സ് ഗ്രൂപ്പ് [de] (SAG) സ്ഥാപിച്ചു. കൂടാതെ ഓണററി അംഗവുമായിരുന്നു[3][7] സാൽസ്‌ബർഗ് ഹൗസ് ഓഫ് ലിറ്ററേച്ചറിന്റെ വികസനത്തിലും അവർ കാര്യമായ പങ്കുവഹിച്ചു.[8] ഹൈഡെഗർ നിരവധി നോവലുകൾ, ചെറുകഥകൾ, യാത്രാവിവരണങ്ങൾ, നാടകങ്ങൾ, കവിതകൾ എന്നിവ പ്രസിദ്ധീകരിച്ചു.[3] 1978-ൽ, ക്ലാഗൻഫർട്ടിലെ ഇംഗെബർഗ് ബാച്ച്മാൻ പ്രൈസ് ഫെസ്റ്റിവലിൽ ഹൈഡെഗർ പങ്കെടുത്തു.[9] 1991-ൽ, അവർ യുഎസിലെ വിർജീനിയയിലെ റൊനോക്ക് കോളേജിൽ റൈറ്റർ-ഇൻ-റെസിഡൻസ് ആയിരുന്നു. [5]
സ്വകാര്യ ജീവിതം[തിരുത്തുക]
ഹൈഡെഗർ എബർഹാർഡ് ഹൈഡെഗറെ വിവാഹം കഴിച്ചു.[10] അവർക്ക് ക്രിസ്റ്റീന-മരിയ എന്ന ഒരു മകളുണ്ടായിരുന്നു. അവർ ഒരു എഴുത്തുകാരിയായിത്തീരുകയും മെറ്റാ മെർസ് [de] എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[10] 1989-ൽ മകളുടെ മരണശേഷം, ഹൈഡെഗർ എസ്റ്റേറ്റ്[11]കൈകാര്യം ചെയ്യുകയും മെറ്റാ മെർസ് ലിറ്ററേച്ചർ പ്രൈസ് ആരംഭിക്കുകയും ചെയ്തു.[12]
2021 ഡിസംബർ 5-ന് 79-ആം വയസ്സിൽ ഹൈഡെഗർ അന്തരിച്ചു[3][13]
അവലംബം[തിരുത്തുക]
- ↑ "Autorin in St. Johann: Christine Haidegger liest am 14.03. aus neuem Erzählband "Nach dem Fest"" (ഭാഷ: ജർമ്മൻ). MeinBezirk.at. 7 February 2019. ശേഖരിച്ചത് 6 December 2021.
- ↑ "Christine Haidegger". Literaturnetz.at (ഭാഷ: ജർമ്മൻ). മൂലതാളിൽ നിന്നും 2021-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 December 2021.
- ↑ 3.0 3.1 3.2 3.3 "Autorin Christine Haidegger ist verstorben". Der Standard (ഭാഷ: ജർമ്മൻ). 5 December 2021. ശേഖരിച്ചത് 5 December 2021.
- ↑ "Autorin Christine Haidegger im Literaturhaus Henndorf: Christine Haidegger liest am 08.03.2019 um 19:00 aus ihrem neuen Erzählband "Nach dem Fest" im Literaturhaus Henndorf". MeinBezirk.at (ഭാഷ: ജർമ്മൻ). 7 February 2019. ശേഖരിച്ചത് 5 December 2021.
- ↑ 5.0 5.1 "Verstorbene Mitglieder". Grazer Autorinnen Autorenversammlung (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 5 December 2021.
- ↑ "Programm – Von der Zärtlichkeit der Wörter Do, 23.04.2020". Literaturhaus-salzburg.at (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 5 December 2021.
- ↑ "Literaturhaus Wien: Haidegger Christine". www.literaturhaus.at. ശേഖരിച്ചത് 6 December 2021.
- ↑ "Autorin Christine Haidegger gestorben". salzburg.ORF.at (ഭാഷ: ജർമ്മൻ). 5 December 2021. ശേഖരിച്ചത് 5 December 2021.
- ↑ Greifeneder, Johannes. "Autorin, Herausgeberin, treibende literarische Kraft". Stadt Salzburg (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 6 December 2021.
- ↑ 10.0 10.1 "Christine Haidegger". Christine Haidegger (ഭാഷ: ജർമ്മൻ). 14 November 2015. ശേഖരിച്ചത് 5 December 2021.
- ↑ "Programm – Ein Abend für Meta Merz Do, 04.04.2019". Literaturhaus-salzburg.at (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 6 December 2021.
- ↑ "Christine Haidegger führt an unterschiedlichste Orte – FR – 25 01 2019 – 11:05". oe1.orf.at (ഭാഷ: ജർമ്മൻ). 25 January 2019. ശേഖരിച്ചത് 6 December 2021.
- ↑ Nachrichten, Salzburger (5 December 2021). "Christine Haidegger ist gestorben". www.sn.at. ശേഖരിച്ചത് 5 December 2021.