ക്രിസ്റ്റീന അനുൻസിയാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റീന അനുൻസിയാറ്റ
കലാലയംജോർജ്ടൗൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്ക്കൂൾ (എംഡി, പിഎച്ച്ഡി)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമെഡിക്കൽ ഓങ്കോളജി
സ്ഥാപനങ്ങൾനാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്
പ്രബന്ധംസിഡി40 സിഗ്നലിംഗ് ഹോഡ്കിൻസ് ഡിസീസ് (2000)

അണ്ഡാശയ ക്യാൻസറിലെ തന്മാത്രാസന്ദേശക്കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു അമേരിക്കൻ മെഡിക്കൽ ഗൈനക്കോളജിസ്റ്റാണ് ക്രിസ്റ്റീന മെസ്സിനിയോ അനുൻ‌സിയാറ്റ. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിമൻസ് മലിഗ്നൻസീസ് ബ്രാഞ്ചിലെ അന്വേഷകയും ട്രാൻസ്ലേഷനൽ ജീനോമിക്സ് വിഭാഗത്തിന്റെ തലവയുമാണവർ.

വിദ്യാഭ്യാസം[തിരുത്തുക]

ജോർജ്‌ടൗൺ യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ അവർ. അവിടെത്തന്നെ ഇന്റേണൽ മെഡിസിനിൽ റെസിഡൻസി പരിശീലനവും പൂർത്തിയാക്കി. [1] പ്രബന്ധത്തിന്റെ സിഡി 40 സിഗ്നലിംഗ് ഹോഡ്ജ്കിൻസ് ഡിസീസ് എന്നായിരുന്നു അവരുടെ പ്രബന്ധത്തിന്റെ പേര്.

മെഡിക്കൽ ഓങ്കോളജി ബ്രാഞ്ചിൽ മെഡിക്കൽ ഓങ്കോളജി പരിശീലനത്തിനായി ഒരു പോസ്റ്റ്ഡോക്ടറൽ ഗവേഷകയായാണ് അവർ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻസിഐ) എത്തുന്നത്. മൾട്ടിപ്പിൾ മൈലോമയിലെ എൻ‌എഫ്‌-കപ്പബി സിഗ്നലിംഗിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി അനുൻ‌സിയാറ്റ മെറ്റബോളിസം ബ്രാഞ്ചിലെ ലൂയിസ് എം. സ്റ്റൗഡ്റ്റിന്റെ എൻ‌സി‌ഐ ലബോറട്ടറിയിൽ ചേർന്നു. അണ്ഡാശയ ക്യാൻസർ മാതൃകയിലെ ഈ തന്മാത്രാ പാതകളെക്കുറിച്ചുള്ള പഠനം വിപുലീകരിക്കുന്നതിനായി അവർ മെഡിക്കൽ ഓങ്കോളജി ബ്രാഞ്ചിൽ തിരിച്ചെത്തി. [2] എലിസ് സി. കോണിന്റെ ക്ലിനിക്കിൽ അവർ ഗവേഷണം നടത്തി. [3]

അവലംബം[തിരുത്തുക]

  1. "Christina M. Annunziata, M.D., Ph.D." Center for Cancer Research (in ഇംഗ്ലീഷ്). 2014-08-12. Retrieved 2020-07-22. This article incorporates text from this source, which is in the public domain.
  2. "Principal Investigators". NIH Intramural Research Program (in ഇംഗ്ലീഷ്). Archived from the original on 2020-07-22. Retrieved 2020-07-22.
  3. "A Conversation with Christina Annunziata, M.D., Ph.D." Center for Cancer Research (in ഇംഗ്ലീഷ്). 2020-06-25. Retrieved 2020-07-22. This article incorporates text from this source, which is in the public domain.

പുറംകണ്ണികൾ[തിരുത്തുക]