ക്യൂബൻ കോളനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യൂബൻ കോളനി (Cuban Colony))
സംവിധാനംമനോജ് വര്ഗീസ് പാറേക്കാട്ടിൽ
നിർമ്മാണംഹാലി ആൻ ഗ്രൂപ്പ്
രചനമനോജ് വര്ഗീസ് പാറേക്കാട്ടിൽ
അഭിനേതാക്കൾജിനോ ജോൺ, ഏബിൾ ബെന്നി, ശ്രീരാജ് വിക്രം, ശ്രീകാന്ത് ദാസൻ , ജി കെ ഗോകുൽ, ജിനോ ജോൺ, മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ
ഭാഷമലയാളം

ക്യൂബൻ കോളനി (Cuban Colony) ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ്. മനോജ് വര്ഗീസ് പാറേക്കാട്ടിൽ[1] തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഹാലി ആൻ ഗ്രൂപ്പ് ആണ്. അങ്കമാലിയിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ അങ്കമാലിക്കാർ അണിയറയിലും, അരങ്ങത്തും പ്രവർത്തിക്കുന്നുവെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം നൽകി ചിത്രീകരിക്കുന്ന ഈ സിനിമയുടെ ഓഡിഷൻ മുതൽ വളരെ ജനപങ്കാളിത്തം ഉറപ്പിച്ച സിനിമയെന്നുള്ള സവിശേഷതകൂടിയുണ്ട്.[2] ജിനോ ജോൺ, ഏബിൾ ബെന്നി, ശ്രീരാജ് വിക്രം, ശ്രീകാന്ത് ദാസൻ, ജി കെ ഗോകുൽ, ജിനോ ജോൺ, മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. മഹേഷിന്റെ പ്രതികാരം, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ സിനിമകൾക്ക് ശേഷം ജിനോ ജോൺ പ്രധാന വേഷത്തിൽ വരുന്ന സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ക്യൂബൻ കോളനി. ചാർലി എന്ന കഥാപാത്രത്തെ ആണ് ജിനോ ജോൺ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.അങ്കമാലിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്.[3] [4] [5] [6] [7] 2018 ജൂലൈ 6 ന് ചിത്രം കേരളത്തിലെ നൂറിലധികം തിയേറ്ററുകളിൽ റിലീസ് ചെയ്തു.[8]

കഥാസംഗ്രഹം[തിരുത്തുക]

അങ്കമാലി പശ്ചാത്തലമാക്കിയ ക്യൂബൻ കോളനി, അഞ്ചു അടുത്ത സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സന്തുഷ്ടജീവിതത്തിൽ അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അവരുടെ സ്വന്തം ശൈലിയിൽ കൈകാര്യം ചെയ്യുന്നു.

അഭിനയിക്കുന്നവർ[തിരുത്തുക]

  • ഏബിൾ ബെന്നി
  • ശ്രീരാജ് വിക്രം
  • ശ്രീകാന്ത് ദാസൻ
  • ജി കെ ഗോകുൽ
  • ജിനോ ജോൺ

അവലംബം[തിരുത്തുക]

  1. "All you want to know about #ManojVargheseParecattil".
  2. "Cuban Colony (2018) - Cuban Colony Malayalam Movie - Cuban Colony Review, Cast & Crew, Release Date, Photos, Videos – Filmibeat". FilmiBeat.
  3. "Cuban Colony Movie Review {3/5}: Albeit a few flaws, the team of Cuban Colony deserves a round of applause".
  4. "Cuban Colony movie review highlights: A revenge thriller revolving around the life of simpletons - Times of India".
  5. BookMyShow. "Cuban Colony Movie (2018) - Reviews, Cast & Release Date in Mukkam - BookMyShow". BookMyShow.
  6. "അങ്കമാലി ഡയറീസിന് ശേഷം അങ്കമാലിയുടെ പശ്ചാത്തലത്തിൽ എത്തുന്നു ക്യൂബൻ കോളനി".
  7. "ക്യൂബൻകോളനി നാളെ തിയറ്ററുകളിലെത്തും".
  8. "Cuban Colony (2018)" – via www.imdb.com.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്യൂബൻ_കോളനി&oldid=3826825" എന്ന താളിൽനിന്ന് ശേഖരിച്ചത്