ക്യു.ആർ. കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലയാളം വിക്കിപീഡിയയുടെ മൊബൈൽ പ്രധാനതാളിന്റെ യു.ആർ.എൽ. ക്യൂ.ആർ. കോഡിൽ. പുറത്തെ വെള്ള വരകൾ ക്യൂ.ആർ. കോഡിൽ പെടുന്നില്ലെന്നത് ശ്രദ്ധിക്കുക.

പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള ക്യൂ.ആർ. ബാർകോഡ് റീഡറുകൾക്കും, ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ. ആർ.കോഡ് എന്നു വിളിക്കുന്നത്. ഒരു വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യു,.ആർ. കോഡുകൾ സാധാരണ സൃഷ്ടിക്കപ്പെടുന്നത്. സാധാരണ എഴുത്തുകൾ, യു.ആർ.എൽ., മറ്റു വിവരങ്ങൾ എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നത്[1].

ജപ്പാൻ കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെൻസോ വേവ് 1994-ൽ ആണ് ക്യു,.ആർ. കോഡ് ആദ്യമായി അവതരിപ്പിച്ചത്. ദ്വിമാന ബാർകോഡിങ്ങ് രീതിയിൽ ഏറെ പ്രചാരത്തിലുള്ള ഒരു രീതിയാണിത്. ക്വിക്ക് റെസ്പോൺസ് (Quick Response) എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് ക്യു,.ആർ. അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാതാക്കൾക്ക് എൻകോഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ വേഗത്തിൽ ഡീകോഡ് ചെയ്യപ്പെടുണെമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാലാണ് ഇതിന് ആ പേരു നൽകിയത്[2].

ജപ്പാനിലും തെക്കൻ കൊറിയയിലുമാണ് ഈ സാങ്കേതിക വിദ്യ അതിവേഗം സ്വീകരിക്കപ്പെട്ടത്. ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളും പതുക്കെ ഇതിനെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്[3].

ക്യൂ.ആർ. ബാർകോഡിന്റെ ഘടന

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്യു.ആർ._കോഡ്&oldid=2112369" എന്ന താളിൽനിന്നു ശേഖരിച്ചത്