ക്യുഡോ
ദൃശ്യരൂപം
ജപ്പാനിൽ ഉറവെടുത്ത അസ്ത്രവിദ്യയാണ് ക്യുഡോ (Eng: Kyudo; Jp: 弓道) ഇത് ജപ്പാന്റെ തനതായ ആധുനിക അസ്ത്രവിദ്യയാണ് (Eng: Gendai Budo; Jp: 現代武道) ഒന്നാണ്. ഈ അസ്ത്ര വിദ്യയുടെ തത്ത്വങ്ങൾക്ക് അവലംബം പ്രാചീന ജപ്പാനിൽ സാമുറായ് പടയാളികൾ പരിശീലിച്ചിരുന്ന ക്യുജുറ്റ്സു (Eng: kyūjutsu) ആണ്. ക്യുഡോ ജപ്പാനിലും, മറ്റു രാജ്യങ്ങളിലും പ്രചാരമുള്ള ഒരു കായികകലയാണ്. അന്തർദേശീയ ക്യുഡോ ഫെഡറേഷനിൽ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തോളം അംഗങ്ങൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു.