ക്യാപ്റ്റൻ അമേരിക്ക
ക്യാപ്റ്റൻ അമേരിക്ക | |
---|---|
![]() Captain-america serial poster | |
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | Marvel Comics |
ആദ്യം പ്രസിദ്ധീകരിച്ചത് | Captain America Comics #1 (March 1941) |
സൃഷ്ടി | Joe Simon Jack Kirby |
കഥാരൂപം | |
Alter ego | Steven "Steve" Rogers |
സംഘാംഗങ്ങൾ | |
പങ്കാളിത്തങ്ങൾ | |
Notable aliases | Nomad, The Captain |
കരുത്ത് |
|
ക്യാപ്റ്റൻ അമേരിക്ക (സ്റ്റീവ് റോജേഴ്സ്) മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ചതും അമേരിക്കൻ കോമിക് പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുമായ ഒരു കാൽപ്പനിക കഥാപാത്രമാണ്. കാർട്ടൂണിസ്റ്റുകളായ ജോ സൈമൺ, ജാക്ക് കിർബി എന്നിവർ സൃഷ്ടിച്ച ഈ കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് മാർവൽ കോമിക്സിൻറെ മുൻഗാമിയായിരുന്ന ടൈംലി കോമിക്സ് പ്രസിദ്ധീകരിച്ച ക്യാപ്റ്റൻ അമേരിക്ക കോമിക്സ് # 1 (പുറംചട്ടയുടെ തീയതി മാർച്ച് 1941) എന്ന കോമിക് പുസ്തകത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളെ നേരിടുന്ന ഒരു രാജ്യസ്നേഹിയായ സൂപ്പർ യുദ്ധവീരനായി അവതരിപ്പിക്കപ്പെട്ട ക്യാപ്റ്റൻ അമേരിക്ക ടൈംലി കോമിക്സിൻറെ യുദ്ധകാലത്തെ ഏറ്റവും പ്രചാരമുള്ളതുമായ കഥാപാത്രമായിരുന്നു. യുദ്ധത്തെത്തുടർന്ന് സൂപ്പർ നായകന്മാരുടെ പ്രചാരം ക്ഷയിച്ചതോടെ 1950 ൽ ക്യാപ്റ്റൻ അമേരിക്ക കോമിക് ബുക്ക് നിർത്തലാക്കപ്പെട്ടുവെങ്കിലും 1953 ൽ ഒരു ചുരുങ്ങിയ സമയം മാത്രം ഇത് ജീവിതം പുനരുദ്ധരിച്ചിരുന്നു. 1964 ൽ മാർവൽ കോമിക്സ് കഥാപാത്രത്തെ പുനരുജ്ജീവിപ്പിച്ചതുമുതൽ ക്യാപ്റ്റൻ അമേരിക്ക പ്രസിദ്ധീകരണം തുടരുന്നു.
2011-ലെ[1] IGN ന്റെ (ഇമാജിൻ ഗെയിംസ് നെറ്റ്‍വർക്ക്) എക്കാലത്തേയും മികച്ച 100 കോമിക് പുസ്തക നായകന്മാരിൽ ക്യാപ്റ്റൻ അമേരിക്ക ആറാം സ്ഥാനത്തും 2012-ൽ[2] "ടോപ്പ് 50 അവൻജേഴ്സ്" പട്ടികയിൽ രണ്ടാം സ്ഥാനത്തും 2014 ൽ [3] ഏറ്റവും മികച്ച മാർവൽ സൂപ്പർ നായകന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു.