കോശവിഭജനം
ജീവകോശങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് കോശവിഭജനം. പൂർണവളർച്ചയെത്തിയ കോശം സ്വയം വിഭജിച്ച് പുതിയ രണ്ടു കോശങ്ങൾ ആയിത്തീരുന്ന പ്രക്രിയയാണ് കോശവിഭജനം[1]. മൈറ്റോസിസ് (mitosis)[2], മിയോസിസ് (meiosis) എന്നിങ്ങനെ രണ്ടുതരത്തിലുള്ള കോശവിഭജന രീതികൾ ഉണ്ട്.
മൈറ്റോസിസ്
[തിരുത്തുക]ഏകകോശജീവികളിൽ പ്രത്യുത്പാദനം നടക്കുന്ന രീതിയാണ് മൈറ്റോസിസ്. ഓരോ കോശവും വിഭജിച്ച് മാതൃകോശത്തിന്റെ തനിപ്പകർപ്പായ രണ്ടു കോശങ്ങൾ ആയി മാറുന്ന പ്രക്രിയ. കോശമർമ്മവും (ന്യൂക്ലിയസ്) സൈറ്റോപ്ലാസവും മൈറ്റോസിസിൽ വിഭജിക്കപ്പെടുന്നു.
മിയോസിസ്
[തിരുത്തുക]ജീവികളുടെ ലൈംഗികപ്രത്യുൽപ്പാദനത്തിൽ കോശവിഭജനം നടക്കുന്ന രീതി. പെൺ- ആൺ കോശങ്ങളിലെ ന്യൂക്ലിയസുകൾ സംയോജിച്ചാണ് ഇവിടെ പുതിയ ജീവി ഉണ്ടാകുന്നത്. ഡിപ്ലോയിഡ് കോശങ്ങളിൽ നിന്ന് ബീജകോശങ്ങൾ ഉണ്ടാകുമ്പോൾ ക്രോമസോമുകളുടെ എണ്ണം പകുതിയായി കുറയും. പെൺ-ആൺ കോശങ്ങൾ കൂടിച്ചേരുമ്പോൾ ഇരുകോശങ്ങളിലും ഉള്ള പകുതിവീതം ക്രോമസോമുകൾ കൂടിച്ചേർന്ന് പൂർണ എണ്ണം ക്രോമസോം ആകുന്നു.
അവലംബം
[തിരുത്തുക]- ↑ Robert.S Hine, ed. (2008). Oxford Dictionary of Biology (6th ed.). New York: Oxford University Press. p. 113. ISBN 978-0-19-920462-5.
{{cite book}}
: More than one of|pages=
and|page=
specified (help) - ↑ Griffiths, Anthony J.F. (2012). Introduction to Genetic Analysis (10 ed.). New York: W.H. Freeman and Company. pp. 35. ISBN 978-1-4292-2943-8.
{{cite book}}
: Check|isbn=
value: checksum (help); More than one of|author=
and|last=
specified (help); Unknown parameter|coauthors=
ignored (|author=
suggested) (help)