കോവിഷീൽഡ് വാക്സിൻ
Vaccine description | |
---|---|
Target | COVID-19 |
Vaccine type | Modified chimpanzee adenovirus vector |
Clinical data | |
Other names | Oxford–AstraZeneca vaccine, ChAdOx1 nCoV-19,[1] COVID-19 Vaccine AstraZeneca, Covishield[2] |
Routes of administration | Intramuscular injection |
ATC code |
|
Legal status | |
Legal status | |
Identifiers | |
CAS Number | |
DrugBank | |
UNII |
[[Category:Infobox drug articles with contradicting parameter input |]]ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിനാണ് കോവിഷീൽഡ് (AZD1222). ഇത് ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ എന്നും അറിയപ്പെടുന്നു. ചിമ്പാൻസികളിൽ കാണപ്പെടുന്ന അഡിനോവൈറസ് ChAdOx1 എന്ന ഇനത്തെ രൂപഭേദം വരുത്തി, വാഹകരായി ഉപയോഗിച്ചാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്.[5] പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്. ഡിസംബർ 2020 ൽ വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ട ട്രയൽ നടന്നു. 2020 ഡിസംബറിൽ അമേരിക്ക വാക്സിനേഷൻ പദ്ധതി ഈ വാക്സിനെ ഔദ്യോഗികമായി അംഗീകരിച്ചു.[6] 2021 ജനുവരി 4 ന് ആദ്യമായി വാക്സിൻ മനുഷ്യരിൽ ചികിത്സാർത്ഥം പ്രയോഗിച്ചു. ഇന്ത്യയിൽ 2021ജനുവരി 2ന് കോവിഷെൽഡ് വാക്‌സിന് അനുമതി കൊടുത്തു.
ചിമ്പാൻസിയിൽ നിന്നെടുത്ത രൂപഭേദം വരുത്തിയ അഡിനോവൈറസിന് മനുഷ്യശരീരത്തിൽ പെരുകാനുള്ള ശേഷിയില്ല. അതിനാൽ അവ മനുഷ്യരിൽ രോഗമുണ്ടാക്കില്ല. ഈ വൈറസ് കോവിഡ് -19 രോഗത്തിന് കാരണമാകുന്ന സാർസ്-കോവി-2 വൈറസിന്റെ പ്രോട്ടീൻ കവചത്തിലെ സ്പൈക്ക് പ്രോട്ടീനുകളെ മനുഷ്യശരീരത്തിലെത്തിക്കുന്ന വാഹകരായി പ്രവർത്തിക്കുന്നു. വാക്സിൻ 2-8 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്. വാക്സിന്റെ ഒരു ഡോസിന് 3 മുതൽ 4 വരെ ഡോളറാണ് വില. പ്രതിമാസം 100 ദശലക്ഷം മുതൽ 200 ദശലക്ഷം വരെ ഡോസുകൾ ഉത്പാദിപ്പിക്കാനാകും.
വാക്സിന്റെ പ്രവർത്തനം
[തിരുത്തുക]മനുഷ്യകോശോപരിതലത്തിലെ ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം-2 എന്ന സ്വീകരണികളിലേയ്ക്ക് കോവിഡ് 19 വൈറസിൻറെ ഉപരിതലത്തിലുള്ള സ്പൈക്ക് എസ്-1 പ്രോട്ടീൻ ബന്ധിക്കുമ്പോഴാണ് കോശത്തിലേയ്ക്ക് വൈറസ് പ്രവേശിച്ച് രോഗബാധയുണ്ടാകുന്നത്. വാക്സിനിലുള്ള ചിമ്പാൻസിയിലെ അഡിനോനോവൈറസിന് മനുഷ്യശരീരത്തിൽ പെരുകാനുള്ള ശേഷിയില്ല. എന്നാൽ അതിൽ കോവിഡ്-19 വൈറസിലെ സ്പൈക് പ്രോട്ടീനിനെ ഉത്പാദിപ്പിക്കാനുള്ള ജനിതകവസ്തുവുണ്ട്. ശരീരത്തിലെത്തിയാൽ ഈ അഡിനോവൈറസ് അതിലുൾച്ചേർത്ത ജനിതകവസ്തു ഉപയോഗിച്ച് കോവിഡ്-19 വൈറസിലുള്ളതുപോലെ സ്പൈക്ക് പ്രോട്ടീനിനെ ഉത്പാദിപ്പിക്കും. ഈ സ്പൈക് പ്രോട്ടീനിനെതിരെ ദിവസങ്ങൾക്കകം ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി പ്രതിദ്രവ്യങ്ങളെ (ആന്റിബോഡികൾ) രൂപപ്പെടുത്തി നശിപ്പിക്കുകയും ആന്റിബോഡികൾ ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലും രോഗകാരിയായ കോവിഡ്-19 വൈറസ് ശരീരത്തിലെത്തിയാൽ അവയുടെ പ്രതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനിനെ ഈ ആന്റിബോഡികൾ തിരിച്ചറിഞ്ഞ് ഉടനേതന്നെ നശിപ്പിക്കുന്നതിലൂടെ രോഗബാധ തടയും.
ക്ളിനിക്കൽ ട്രയലുകൾ
[തിരുത്തുക]2020 ഏപ്രിൽ 23 നും 2020 നവംബർ നാലിനും ഇടയിൽ ബ്രിട്ടൺ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ ട്രയലുകൾ നടത്തി. ഇവരിൽ 70.4% ആണ് വാക്സിന്റെ കാര്യക്ഷമത. ഇന്ത്യിൽ സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയും ഇൻഡ്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചും (ഐസിഎംആർ) ഒന്നിച്ച് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലുകൾ ഈ വാക്സിനുമായി ബന്ധപ്പെട്ട് നടത്തിവരുന്നു.[7][8] സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ 2021 ജനുവരി 1 നും 2 നും ചേർന്ന് ഈ വാക്സിൻ രെസ്ട്രിക്റ്റഡ് എമർജൻസി അപ്രൂവൽ നൽകി. [1] Archived 2021-01-17 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "AstraZeneca and Oxford University announce landmark agreement for COVID-19 vaccine". AstraZeneca (Press release). 30 April 2020. Retrieved 13 January 2021.
- ↑ "Already produced 40-50 million dosages of Covishield vaccine, says Serum Institute". The Hindu. 28 December 2020.
- ↑ "Information for Healthcare Professionals on COVID-19 Vaccine AstraZeneca". Medicines and Healthcare products Regulatory Agency (MHRA). 30 December 2020. Retrieved 4 January 2021.
- ↑ "Conditions of Authorisation for COVID-19 Vaccine AstraZeneca". Medicines and Healthcare products Regulatory Agency (MHRA). 30 December 2020. Retrieved 4 January 2021.
- ↑ "AZD1222 vaccine met primary efficacy endpoint in preventing COVID-19" (in ഇംഗ്ലീഷ്). Retrieved 2021-01-16.
- ↑ https://www.bbc.com/news/health-55280671.
{{cite web}}
: Missing or empty|title=
(help) - ↑ "Vaccine information, ICMR New delhi - COVID-19 Vaccine". Archived from the original on 2021-01-20. Retrieved 2021-01-16.
- ↑ https://www.thelancet.com/journals/lancet/article/PIIS0140-6736(20)32661-1/fulltext.
{{cite web}}
: Missing or empty|title=
(help)