ഉള്ളടക്കത്തിലേക്ക് പോവുക

കോവലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോവലൻ
Kovalan
Kovalan (right) with his wife Kannagi

സംഘകാല മഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരത്തിലെ പ്രധാനകഥാപാത്രമാണ് കോവലൻ (Kovalan)(തമിഴ്: கோவலன்). 

കഥാസാരം

[തിരുത്തുക]

നാഗപട്ടണം ജില്ലയിലെ പുഹാർ എന്ന പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനാണ് കോവലൻ. മറ്റൊരു വ്യാപാരിയുടെ മകളും അതിസുന്ദരിയുമായ കണ്ണകിയെ വിവാഹം ചെയ്തു. കാവേരിപട്ടണം എന്ന നഗരത്തിൽ രണ്ടുപേരും സന്താഷത്തോടെ ജീവിച്ചു പോരുന്നതിനിടയിൽ, കോവലൻ നർത്തകിയും വേശ്യയുമായ മാധവി എന്ന സ്ത്രീയുമായി അടുപ്പത്തിലാവുകയും ചെയ്തു. പ്രണയഭരിതനായ കോവലൻ തന്റെ സമ്പത്തു മുഴുവൻ മാധവിക്കുവേണ്ടി ചിലവഴിക്കുന്നു. എല്ലാം നഷ്ടപ്പെട്ട കോവലൻ തന്റെ തെറ്റ് മനസ്സിലാക്കുകയും കണ്ണകിയുടെ അടുത്തേക്ക് തിരികെ എത്തുകയും ചെയ്തു.

അവരുടെ കയ്യിൽ ബാക്കിയുള്ള സമ്പാദ്യം കണ്ണകിയുടെ മാണിക്യങ്ങൾ നിറച്ച ഒരു ജോടി ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി പൂർണ്ണ മനസ്സോടെ തന്റെ കാൽത്തളകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വീണ്ടും വ്യാപാരം തുടങ്ങാൻ അവർ മധുരയ്ക്കു പോയി.

പാണ്ഡ്യനായ നെടുൻചെസിയനാണ് അക്കാലത്ത് മധുരാപുരി ഭരിച്ചിരുന്നത്. ആയിടയ്ക്ക് പാണ്ഡ്യ രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയിരുന്നു. ചിലമ്പു വിൽക്കുന്നതിന് ഇടയിൽ രാജഭടന്മാർ കോവലനെ പിടികൂടി രാജാവിനു മുമ്പിൽ ഹാജരാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാൻ കോവലനു കഴിഞ്ഞില്ല. കോവലനെ മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷയ്ക്ക് വിധേയനാക്കി. ഇതറിഞ്ഞ കണ്ണകി രാജസദസ്സിൽ പാഞ്ഞെത്തി ചിലമ്പ് പിടിച്ചുവാങ്ങി അവിടെ എറിഞ്ഞുടച്ചു. അതിൽ നിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ചിലമ്പിനുള്ളിൽ മുത്തുകളാണുണ്ടായിരുന്നത്.

തങ്ങളുടെ തെറ്റു തിരിച്ചറിഞ്ഞ രാജാവും രാജ്ഞിയും പശ്ചാത്താപത്താൽ മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ച് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവ്രത്യ ശക്തിയാൽ ഈ ശാപം സത്യമായി.[1]

അവലംബം

[തിരുത്തുക]
  1. "Silappathikaram Tamil Literature". Tamilnadu.com. 22 January 2013. Retrieved 2017-04-14.{{cite web}}: CS1 maint: deprecated archival service (link)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോവലൻ&oldid=4613377" എന്ന താളിൽനിന്ന് ശേഖരിച്ചത്