കോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോള
Glass cola.jpg
Country of origin  United States
Introduced 1886
Color കരാമെൽ
Flavor കോള നട്ട്
Coca-Cola

കാർബണേറ്റ് ചെയ്ത ഒരു പാനീയങ്ങളെയാണ് (സോഫ്റ്റ് ഡ്രിങ്ക്) കോള എന്ന് വിളിക്കുന്നത്. ആദ്യം കോള നട്ടിൽ നിന്നുള്ള കഫീനും കൊക്ക ഇലകളിൽ നിന്നുള്ള കൊക്കൈനും വാനിലയും മറ്റ് ചില ചേരുവകളുമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മിക്ക കോളകളും ഇപ്പോൾ പഴയതിനോട് സാമ്യമുള്ള രുചിനൽകുന്ന (കഫീൻ കലർത്തുന്നതുമായ) ചേരുവകൾ ചേർക്കുമെങ്കിലും കൊക്കൈൻ കലർത്താറില്ല. 1886-ൽ ഫാർമസിസ്റ്റായ ജോൺ പെമ്പർട്ടൺ കൊക്ക-കോള കണ്ടുപിടിച്ചശേഷമാണ് ഇത് ലോകമാകമാനം പ്രശസ്തി നേടിയത്.[1]

1863-ൽ ആങ്കെലോ മാറിയാനി എന്ന ഫാർമസിസ്റ്റ് പരിചയപ്പെടുത്തിയ മദ്യമില്ലാത്ത കൊക്ക വൈനിന്റെ ചുവടുപിടിച്ചാണ് ഇദ്ദേഹം ഇതുണ്ടാക്കിയത്. ഇതിൽ അപ്പോഴും കൊക്കൈൻ ഉണ്ടായിരുന്നു.[1] കൊക്ക കോള, പെപ്സി മുതലായ പാനീയങ്ങൾ ആഗോളതലത്തിൽ വിൽക്കപ്പെടുന്നുണ്ട്. സാധാരണഗതിയിൽ കാരമെൽ നിറമുള്ളതും, കഫീൻ, മധുരമുള്ള ചേരുവകൾ ഉള്ളതുമായ പാനീയങ്ങളാണ് കോളകൾ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോള&oldid=2779231" എന്ന താളിൽനിന്നു ശേഖരിച്ചത്