കോലാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോലാൻ
Freshwater Garfish
Xenentodon cancila (Wroclaw zoo)-1.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Beloniformes
കുടുംബം: Belonidae
ജനുസ്സ്: Xenentodon
വർഗ്ഗം: ''X. cancila''
ശാസ്ത്രീയ നാമം
Xenentodon cancila
(F. Hamilton, 1822)
പര്യായങ്ങൾ
Belone cancila (F. Hamilton, 1822)

Esox cancila F. Hamilton, 1822

പുഴകളിലും കുളങ്ങളിലും കനാലുകളിലും മറ്റും സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് കോലാൻ (freshwater garfish). ശാസ്ത്രനാമം : Xenentodon cancila

മറ്റുപേരുകൾ[തിരുത്തുക]

കോല, കോലി എന്നീ പേരിലും കോലാൻ അറിയപ്പെടുന്നു. പ്രശസ്തമായ ഒരു അലങ്കാര മത്സ്യം കൂടിയാണിത്. needlefish,[1] silver needlefish,[2] Asian freshwater needlefish,[1] needlenose halfbeak,[3] freshwater gar,[3] എന്നീ പേരുകളിലും ഇംഗ്ലീഷിൽമത്സ്യം അറിയപ്പെടുന്നു.

വിതരണം[തിരുത്തുക]

ശുദ്ധജല മത്സ്യമായ കോലാൻ പ്രധാനമായും ദക്ഷിനേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു.

രൂപശാസ്‌ത്രം[തിരുത്തുക]

കോലാൻ

മറ്റുള്ള സൂചിമത്സ്യങ്ങളെപ്പോലെത്തന്നെ ഈ ഇനത്തിനും നീളം കൂടിയ ശരീരവും ചുണ്ടിൽ താടിയെല്ല് പോലെയുള്ള ഭാഗത്ത് നിറയെ പല്ലുകളും ഉണ്ട്[4]. പൃഷ്ഠവാജവും ഗുദവാജവും (മുതുകിലേയും പിന്നറ്റത്തേയും ചിറകുകൾ) ശരീരത്തിന്റെ മദ്ധ്യഭാഗത്തുനിന്നും കൂടുതൽ പിന്നോട്ട് വാലിനോട് കൂടുതൽ അടുത്താണു്.[4] തിളങ്ങുന്ന പച്ചനിറമുള്ള ശരീരം മുതുകുവശത്തു് കൂടുതൽ ഇരുണ്ടും കീഴ്വശത്തു് വിളറിയും കാണപ്പെടുന്നു. ഇരുണ്ട പാർശ്വരേഖകൾ ഉണ്ടു്.[5] ആൺ‌മത്സ്യത്തിന്റെ പൃഷ്ഠവാജത്തിനും ഗുദവാജത്തിനും പലപ്പോഴും പതിവുള്ള കറുത്ത വക്കുകൾ പെൺമത്സ്യങ്ങളിൽ നിന്നും അവയെ തിരിച്ചറിയാൻ സഹായിക്കുന്നു.[2][4]

പ്രത്യുത്പാദനം[തിരുത്തുക]

ഉപയോഗങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Monks N: Straight to the point: the Beloniformes. Practical Fishkeeping, October 2005
  2. 2.0 2.1 Riehl, R; Baensch, H (1996). Aquarium Atlas (vol. 1). Voyageur Press. ഐ.എസ്.ബി.എൻ. 3-88244-050-3.  Unknown parameter |coauthors= ignored (സഹായം)
  3. 3.0 3.1 Monks, Neale (editor) (2006). Brackish Water Fishes. Tropical Fish Hobbyist. ഐ.എസ്.ബി.എൻ. 0-7938-0564-3. 
  4. 4.0 4.1 4.2 Sterba, G (1962). Freshwater Fishes of the World. Vista Books. p. 609pp. 
  5. Froese, R. and D. Pauly. Editors. "Species Summary for Xenentodon cancila ". FishBase. ശേഖരിച്ചത് 2006-11-29. 
"https://ml.wikipedia.org/w/index.php?title=കോലാൻ&oldid=1856027" എന്ന താളിൽനിന്നു ശേഖരിച്ചത്