കോഡിംഗ്ടൺ മാഗ്നിഫയർ
ചുറ്റളവിന്റെ മധ്യത്തിൽ ആഴത്തിൽ ഡയഫ്രം ഗ്രോവ് (കുഴിഞ്ഞ ഭാഗം) ഉള്ള, വളരെ കട്ടിയുള്ള ഒരു ലെൻസ് അടങ്ങിയ മാഗ്‌നിഫൈയിംഗ് ഗ്ലാസാണ് കോഡിംഗ്ടൺ മാഗ്നിഫയർ. കുഴിഞ്ഞ ഭാഗം ലെൻസിന്റെ അതിരുകളിൽ നിന്നുള്ള ഗോളീയ വ്യതിയാനം കുറയ്ക്കുന്നു. സാധാരണ മാഗ്‌നിഫൈയിംഗ് ഗ്ലാസിനേക്കാൾ കൂടിയ മാഗ്നിഫിക്കേഷൻ (സാധാരണയായി 10×, 20× വരെ) അനുവദിക്കുന്ന ഒരു ലെൻസാണ് ഇത്. സാധാരണയുള്ള സിംഗിൾ ലെൻസ് മാഗ്നിഫയറുകൾക്ക് ഗോളീയ വിപഥനം കാരണം 5× ൽ കൂടുതൽ പവർ ഉണ്ടാകാറില്ല. ഡയഫ്രം ഗ്രോവ് കാരണം മാഗ്നിഫയറിലൂടെ കാണുന്ന പ്രദേശം വളരെ കുറയുന്നു എന്നതാണ് പോരായ്മ.
ചരിത്രം
[തിരുത്തുക]1812-ൽ വില്യം ഹൈഡ് വോളസ്റ്റൺ, രണ്ട് അർദ്ധ ഗോളാകൃതിയിലുള്ള ഗ്ലാസുകൾക്കിടയിൽ ഒരു സ്റ്റോപ്പ് സ്ഥാപിച്ച്, ആദ്യകാല മാഗ്നിഫയറുകളുടെ ഒരു മെച്ചപ്പെട്ട പതിപ്പ് അവതരിപ്പിച്ചു. രണ്ട് അർദ്ധഗോള ലെൻസുകളുടെ നടുക്കുള്ള ഭാഗത്ത് ഗ്ലാസിന് സമാനമായ അപവർത്തനാങ്കമുള്ള സുതാര്യമായ സിമന്റ് നിറച്ചപ്പോൾ വോളസ്റ്റണിന്റെ ലെൻസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് സർ ഡേവിഡ് ബ്രൂസ്റ്റർ കണ്ടെത്തി. അതിനാൽ അദ്ദേഹം ഒറ്റ ഗ്ലാസ് കഷ്ണത്തിൽ നിന്ന് ഗ്രോവ് ഉള്ള ലെൻസുണ്ടാക്കി.[1] 1829-ൽ ഹെൻറി കോഡിംഗ്‌ടൺ, വോളസ്റ്റൺ-ബ്രൂസ്റ്റർ ലെൻസിന്റെ രൂപകൽപ്പന, ഗ്രോവ് ആകൃതിയിൽ മാറ്റം വരുത്തി കൂടുതൽ പരിഷ്കരിച്ചു, എന്നിരുന്നാലും കോഡിംഗ്ടൺ അതിന്റെ കണ്ടുപിടുത്തക്കാരനാണെന്ന് അവകാശപ്പെട്ടിരുന്നില്ല.[2]
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ An Introduction To Applied Optics, Volume II, L. C. Martin, Sir Isaac Pitman & Sons, Ltd, London, 1932.
- ↑ History of Science, Williams, Book 4, chapter V.