വില്ല്യം ഹൈഡ് വൂളാസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
William Hyde Wollaston

ജനനം(1766-08-06)6 ഓഗസ്റ്റ് 1766
മരണം22 ഡിസംബർ 1828(1828-12-22) (പ്രായം 62)
Chislehurst, England
ദേശീയതUnited Kingdom
അറിയപ്പെടുന്നത്Discoveries of palladium and rhodium
Camera lucida
Dark lines in the solar spectrum
പുരസ്കാരങ്ങൾCopley Medal (1802)
Royal Medal (1828)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
Physics

ഒരു ഇംഗ്ലീഷ് രസതന്ത്രശാസ്ത്രജ്ഞനും, ഭിഷഗ്വരനുമായിരുന്നു വില്ല്യം ഹൈഡ് വൂളാസ്റ്റൺ (William Hyde Wollaston (/ˈwʊləstən/; 6 August 1766 – 22 December 1828)). മൂലകങ്ങളായ പലേഡിയം, റോഡിയം, അമിനോ അമ്ലമായ സിസ്റ്റീൻ എന്നിവ കണ്ടുപിടിച്ചു എന്നത് ഇദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചു. പ്ലാറ്റിനം അടിച്ചുപരത്താവുന്നതാക്കാനുള്ള പ്രവർത്തനവും വൂളാസ്റ്റൺ കണ്ടുപിടിച്ചിരുന്നു.[1]

ജീവചരിത്രം[തിരുത്തുക]

1766 ൽ ഇംഗ്ലണ്ടിലെ നോർഫോൾക്കിൽ ജ്യോതിശ്ശാസ്‌ത്രജ്ഞനും പാതിരിയുമായിരുന്ന ഫ്രാൻസിസ് വൂളാസ്റ്റണിന്റെ പതിനേഴു മക്കളിൽ ഒരാളായി വില്ല്യം ഹൈഡ് വൂളാസ്റ്റൺ ജനിച്ചു. 1793 ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.[1]

1793 മുതൽ 1797 വരെ ഗ്രാമപ്രദേശങ്ങളിൽ അപ്പോത്തിക്കിരിയായി സേവനമനുഷ്ഠ വൂളാസ്റ്റൺ അതിനുശേഷം ലണ്ടനിലേക്കു പോയി. പഠനകാലത്ത് ലോഹസംസ്കരണശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ക്രിസ്റ്റല്ലോഗ്രാഫി എന്നിവയിൽ തൽപരനായ വൂളാസ്റ്റൺ വൈദ്യശാസ്ത്രംവെടിഞ്ഞ് രസതന്ത്രഗവേഷണത്തിനു വേണ്ടിയും മറ്റു ശാസ്ത്രഗവേഷണങ്ങൾക്കുംവേണ്ടി വിനിയോഗിക്കുകയാണുണ്ടായത്.

1793 ൽ റോയൽ സൊസൈറ്റിയുടെ തെരെഞ്ഞെടുക്കപ്പെട്ട അംഗമായിരുന്ന വൂളാസ്റ്റൺ 1820 ൽ അതിന്റെ പ്രസിഡന്റാവുകയും ചെയ്തു.[1] 1822 ൽ American Academy of Arts and Sciences ഒരു വിദേശ അംഗമായി ബഹുമാനാർത്ഥം ഇദ്ദേഹത്തെ തെരെഞ്ഞെടുത്തു.[2]

1828 ലണ്ടനിൽ വെച്ചാണ് വൂളാസ്റ്റൺ മരണമടഞ്ഞത്.[1][3]

 • Fellow of the Royal Society, 1793.
  • Secretary, 1804–1816.
  • President, briefly in 1820.
  • Vice-president, 1820–1828
  • Copley Medal, 1802
  • Royal Medal, 1828.
  • Croonian lecture, 1809
  • Bakerian Lecture, 1802, 1805, 1812, 1828
 • Member of the Royal Swedish Academy of Sciences, 1813.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • On the force of percussion, 1805
 • Wollaston, William Hyde (1808). "On Super-Acid and Sub-Acid Salts". Phil. Trans. 98: 96–102. doi:10.1098/rstl.1808.0006.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 Melvyn C. Usselman: William Hyde Wollaston Encyclopedia Britannica, retrieved 31 March 2013
 2. "Book of Members, 1780–2010: Chapter W" (PDF). American Academy of Arts and Sciences. Retrieved 7 August 2014.
 3. വില്ല്യം ഹൈഡ് വൂളാസ്റ്റൺ at Find a Grave

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]