ഉള്ളടക്കത്തിലേക്ക് പോവുക

കോട്ടയം പുഷ്പനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്പരാജൻ പിള്ള
ജനനം(1937-05-14)14 മേയ് 1937
കോട്ടയം, കേരള, ഇന്ത്യ
മരണം2 മേയ് 2018(2018-05-02) (80 വയസ്സ്)
കോട്ടയം
തൂലികാ നാമംകോട്ടയം പുഷ്പനാഥ്
തൊഴിൽനോവലിസ്റ്റ്
ദേശീയതഇന്ത്യൻ
Genreഅപസർപ്പക നോവൽ
ശ്രദ്ധേയമായ രചന(കൾ)
  • ചുവന്ന മനുഷ്യൻ
പങ്കാളിമറിയാമ്മ
കുട്ടികൾസലിം പുഷ്പനാഥ്, സിനു, ജമീല പുഷ്പനാഥ്

മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ (ജനനം: 1938, മരണം: മേയ് 2, 2018). കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലുടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പകനോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. മനോരാജ്യം ആഴ്ച്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യൻ എന്ന നോവലാണ് ഇദ്ദേഹത്തിന്റെ ആദ്യ കൃതി. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. യൂറോപ്യൻ പാശ്ചാത്തലമാണ് കൂടുതൽ രചനകൾക്കും നൽകിയിട്ടുള്ളത്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാർക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ആ പശ്ചാത്തലത്തിലുള്ള ഭൂരിഭാഗം കൃതികളും രചിച്ചിട്ടുള്ളത്. "കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് സിഗാർ ലൈറ്റർ എടുത്തു ഡിറ്റക്ടീവ് മാർക്സിൻ ഒരു ഹാഫ് എ കോറോണയ്ക്ക് തീ കൊളുത്തി." എന്ന വാചകം വളരെ പ്രസിദ്ധമാണ്. ഇന്ത്യൻ സാഹചര്യങ്ങൾ പശ്ചാത്തലമാക്കി രചിച്ച ഭൂരിഭാഗം നോവലുകളിലും  ഡിറ്റക്ടീവ് പുഷ്പരാജ് ആയിരുന്നു പ്രധാന കഥാപാത്രം.

സാധാരണക്കാരായ വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ് കോട്ടയം പുഷ്പനാഥ് നോവലുകളുടെ പ്രത്യേകത. എല്ലാത്തരം ആളുകളും വായിക്കുകയെന്ന ഉദ്ദേശത്തോടെ നോവൽ എഴുതിയിരുന്നത് കൊണ്ട് ആർക്കും എളുപ്പം മനസ്സിലാവുന്ന തരത്തിലുള്ളതായിരുന്നു നോവലിൻ്റെ ഘടനയും ഭാഷയും. നോവലുകൾ വായിച്ചു തുടങ്ങുന്നവർക്കും ആഴ്ചപ്പതിപ്പുകളുടെ വരിക്കാർക്കും കോട്ടയം പുഷ്പനാഥ് നോവലുകൾ പ്രസിദ്ധീകരണകാലത്ത് പ്രിയപ്പെട്ടതായിരുന്നു. എഴുത്തുകാരനൊപ്പംതന്നെ കഥാപാത്രങ്ങൾക്കും ആരാധകരുണ്ടായി എന്നതാണ് പ്രത്യേകതയുള്ള ഒരു  കാര്യം. അക്കാലത്ത് മാർക്സിനും പുഷ്പരാജും വായനക്കാരുടെ ഇഷ്ടവും ആവേശവുമായിരുന്ന കഥാപാത്രങ്ങളാണ്. ബ്രാം സ്റ്റോക്കറുടെ ലോകപ്രശസ്ത ഹൊറർ നോവലായ ഡ്രാക്കുളയും ആർതർ കോനൻ ഡോയലിന്റെ ദി ഹൗണ്ട് ഓഫ് ദി ബാസ്കർവില്ലസും കോട്ടയം പുഷ്പനാഥ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മൂന്നൂറോളം കൃതികൾ രചിച്ച അദ്ദേഹത്തിന്റെ രചനകളിൽ പലതും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്.

2018 മേയ് 2 നു ബുധനാഴ്ച വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടയത്തെ സ്വവസതിയിൽ വച്ച് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. മൃതദേഹം ചാലുകുന്ന് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

ജീവിതരേഖ

[തിരുത്തുക]

കോട്ടയം തീവണ്ടിനിലയത്തിനു സമീപം കണിയാംകുളം സത്യനേശന്റെയും അദ്ധ്യാപിക റെയ്ചലിന്റെയും മകനായി 1937 മെയ് 14 നാണ് പുഷ്പനാഥ് ജനിച്ചത്. കോട്ടയം എംടി സെമിനാരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോട്ടയത്തെ കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ടിൽ (സി എൻ ഐ) നിന്ന് ടി.ടി സി പഠനത്തിനുശേഷം നാട്ടകം, ആർപ്പൂക്കര, കാരാപ്പുഴ സർക്കാർ വിദ്യാലയങ്ങളിൽ അദ്ധ്യാപകനായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ശേഷം ചരിത്രാധ്യാപകനായി ജോലി ചെയ്തിരുന്ന പുഷ്പരാജൻ പിള്ള അപസർപ്പക, മാന്ത്രിക നോവലുകളിലൂടെയാണ്  എഴുപതുകളുടെയും എൺപതുകളുടെയും പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയത്. 1972ൽ ചരിത്രത്തിൽ ബിരുദമെടുത്തു[1] വിരമിച്ച ശേഷം സാഹിത്യ രചന തുടർന്നുവന്നു. നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മറിയാമ്മയാണ് ഭാര്യ. പരേതനായ സ്റ്റിൽ ഫോട്ടോഗ്രാഫർ സലിം പുഷ്പനാഥ്, സീനു,ജെമി എന്നിവരാണ് മക്കൾ.

കൃതികൾ

[തിരുത്തുക]

മുന്നൂറ്റമ്പതോളം നോവലുകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.[2] പല കൃതികൾക്കും റീപ്രിന്റ് ഉണ്ടായിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.[3] പുഷ്പനാഥിന്റെ എല്ലാ സൃഷ്ടികളുടെയും റോയൽറ്റി, കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിന്റെ നിലവിലെ സാരഥിയായ അദ്ദേഹത്തിന്റെ കൊച്ചുമകൻ രായൺ പുഷ്പനാഥിനാണുള്ളത്.

  • ചുവന്ന മനുഷ്യൻ
  • കർദ്ദിനാളിന്റെ മരണം
  • നെപ്പോളിയന്റെ പ്രതിമ
  • യക്ഷിയമ്പലം
  • രാജ്കോട്ടിലെ നിധി
  • ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ
  • ദി ബ്ലെയ്ഡ്
  • ബ്രഹ്മരക്ഷസ്സ്
  • ടൊർണാഡോ
  • ഗന്ധർവ്വയാമം
  • ദേവയക്ഷി
  • ദി മർഡർ
  • നീലക്കണ്ണുകൾ
  • ട്രിപ്പിൾ എക്സ്
  • സിംഹം
  • മന്ത്രമോഹിനി
  • മോണാലിസയുടെ ഘാതകൻ
  • തുരങ്കത്തിലെ സുന്ദരി
  • ഭീകരമനുഷ്യൻ
  • ഓവർ ബ്രിഡ്ജ്
  • നാഗച്ചിലങ്ക
  • നാഗമാണിക്യം
  • മർഡർ ഗാങ്ങ്
  • ഡെവിൾ
  • ഡ്രാക്കുളക്കോട്ട
  • നിഴലില്ലാത്ത മനുഷ്യൻ
  • ലേഡീസ് ഹോസ്റ്റലിലെ ഭീകരൻ
  • ടെലിഫോണിൽ തൊടരുത്
  • റെഡ് റോബ്
  • ഡയൽ 0003
  • ഡെവിൾസ് കോർണർ
  • ഡൈനോസറസ്
  • പാരലൽ റോഡ്
  • ലെവൽ ക്രോസ്
  • ഡ്രാക്കുളയുടെ അങ്കി
  • ഹിറ്റ്ലറുടെ തലയോട്
  • സന്ധ്യാരാഗം
  • തിമൂറിന്റെ തലയോട്
  • സർപ്പക്കാവിൽ പ്രേതം
  • പേടകം
  • ജന്തു
  • ഡ്രാക്കുള ഏഷ്യയിൽ
  • ബർമുഡ ട്രയാംഗിൾ
  • മരണം പതിയിരിക്കുന്ന താഴ്വര
  • ലൂസിഫർ
  • ദേവദൂതിക
  • ഫറവോന്റെ മരണമുറി
  • ഫ്ലൈയിങ് സോസർ
  • പ്ലൂട്ടോയുടെ കൊട്ടാരം
  • ഹിറ്റ്‌ലർ വീണ്ടും വരുന്നു
  • ദി മർഡർ
  • മരണമില്ലാത്തവൻ
  • ഒളിമ്പസ്സിലെ രക്തരക്ഷസ്സ്
  • ചോരയ്ക്ക് ചോര
  • താണ്ഡവം
  • സൂക്ഷിക്കുക അവൻ പിന്നിലുണ്ട്
  • ഡെത്ത് റെയ്‌സ്
  • ഡയമണ്ട് ഗേൾ
  • പ്രൊജെക്ട് 90
  • ഡത്ത് സർക്കിൾ
  • രുദ്ര താണ്ഡവം
  • കമ്പ്യൂട്ടർ ഗേൾ \
  • രാജ്‌കോട്ടിലെ നിധി
  • ഡെവിൾസ് ഐലന്റ്
  • ഡിറ്റക്ടീവ് മാർക്സിനും ഭീകരസത്വവും
  • ദേവഗന്ധർവൻ
  • ഡ്രാക്കുളയുടെ നിഴലിൽ
  • അവൻ വരുന്നു
  • ഡ്രാക്കുളയുടെ മകൾ
  • ഡ്രാക്കുള ഉണരുന്നു
  • നാലാം വളവിലെ നാഗസുന്ദരി
  • മത്സ്യമനുഷ്യൻ
  • പടകാളിമുറ്റം
  • സൂര്യരഥം
  • ഡ്രാക്കുളയുടെ രക്തം
  • പിശാചിന്റെ രക്തം
  • ഡ്രഗ്‌സ്
  • തൈമൂറിൻറെ തലയോട്
  • സി. ബി. ഐ
  • റിട്ടേൺ ഓഫ് ഡ്രാക്കുള
  • ലൂസിഫറുടെ മകൻ
  • ജരാസന്ധൻ
  • കാർട്രിജ്
  • നീലരക്തം
  • യുവതികളെ വിൽക്കുന്ന കൊലയാളി
  • ദി ബോംബ്
  • രഹസ്യം
  • ഗരുഡൻ
  • ബ്ലാക്ക് ഡ്രാഗൺ
  • ഡെഡ് ലോക്ക്
  • 50 ലക്ഷം
  • ചുവന്ന നീരാളി
  • ഹോം നഴ്‌സിന്റെ മരണം
  • റിവഞ്ച്
  • ആറുവിരൽ
  • കഴുകൻ
  • കിങ് കോബ്രാ
  • ആൾമാറാട്ടം
  • രാത്രിയിൽ വരുന്ന അതിഥി
  • രാജസ്ഥാനിലെ കൊലപാതകം
  • ദി ഡെവിൾസ്  
  • മർഡർ ഗാങ്
  • ഡഡ്‌ലി ഹാർട്ട്
  • പിശാചിൻറെ കോട്ട
  • ബംഗ്ലാവ് വിൽക്കാനുണ്ട്
  • ചുവന്ന അങ്കി
  • യക്ഷിമന  
  • മരണഗോളം
  • ലേഡീസ് ഹോസ്റ്റലിലെ മരണം
  • കഴുകൻറെ നിഴൽ
  • അപ്സരസ്സ്
  • ദി ജീപ്പ്
  • ഡിറ്റക്ടീവ് മാർക്സിൻ
  • തിരമാലകൾ അണയാത്ത തീരങ്ങൾ
  • ഒരു താരത്തിൻറെ രഹസ്യം
  • അഗ്നി
  • മഫിയ സീക്രട്ട്
  • ദുർഗ്ഗാക്ഷേത്രം
  • സ്കൈ ലാബ്
  • ഗില്ലറ്റിൻ
  • പാഞ്ചാലി
  • ഡെത്ത് ഹൌസ്
  • രക്തംപുരണ്ട രാത്രികൾ
  • വാർഡ് നമ്പർ 9
  • ഓപ്പറേഷൻ സ്പെയ്സ് റോക്കറ്റ്
  • ഡ്രാക്കുള ബ്രസീലിൽ
  • കടൽകഴുകൻ
  • അഗ്നിമനുഷ്യൻ
  • ബെർമുഡ ട്രയാംഗിൾ
  • കരിനാഗം
  • മരണമാളിക
  • അഡ്വക്കേറ്റ് അറസ്റ്റിൽ
  • ഡെവിൾസ് ട്രാപ്പ്
  • ദ ബ്ലെയ്ഡ്
  • മോഹജ്വാലകൾ
  • ദേവകിടീച്ചർ
  • രണ്ടാമതൊരാൾ
  • പ്രതികാരദാഹി
  • ചുവന്ന നക്ഷത്രം
  • ചുവന്ന കൈകൾ
  • അഗ്നിപേടകം
  • സൂര്യ സംഹാരം
  • രാജേന്ദ്രൻ കൊലക്കേസ്
  • ഡെത്ത് സർക്കിൾ
  • പോലീസ് ജീപ്പ് (1986, പൗരദ്ധ്വനി വാരികയിൽ)
  • ഡിറ്റക്റ്റീവ് മാർക്സിനും ഭീകരസത്വവും
  • മോഹജ്വാലകൾ
  • മരണമാളിക
  • വീണ്ടും ഗായത്രി
  • പ്രസവവാർഡ്
  • സാത്താൻ ഉറങ്ങുന്നില്ല
  • എഴുന്നള്ളത്ത്

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/latest-news/2018/05/02/detective-novelist-kottayam-pushpanath-passed-away.html
  2. "മടങ്ങിയെത്തുന്ന ഭീതിയുടെ കുളമ്പടികൾ".
  3. ഗോപിനാഥ്, വിജീഷ് (സെപ്റ്റംബർ 1 - 14 2014). "കോട്ടയം 007 (300 നോവലുകൾ, 2 സിനിമകൾ എന്ന ബോക്സ്)". വനിത. {{cite news}}: |access-date= requires |url= (help); Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോട്ടയം_പുഷ്പനാഥ്&oldid=4423959" എന്ന താളിൽനിന്ന് ശേഖരിച്ചത്