കോട്ടപ്പടി സ്റ്റേഡിയം
കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ഫുട്ബോൾ സ്റ്റേഡിയമാണ് കോട്ടപ്പടി സ്റ്റേഡിയം.കേരള സർക്കാറിൻറെ കീഴിലുള്ള റവന്യൂ വകുപ്പ് ലീസിന് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന് കൈമാറിയ 2.79 ഏക്കർ സ്ഥലത്താണ് ഇത് നിർമ്മിച്ചിട്ടുള്ളത്. [1] മലപ്പുറം ബസ് സ്റ്റാൻറിൽ നിന്നും കോഴിക്കോട് റോഡ് വഴി സഞ്ചരിക്കുന്നതിനിടക്കുള്ള കോട്ടപ്പടി മാർക്കറ്റിനോട് ചേർന്നാണ് ഇത് നിലകൊള്ളുന്നത്.2014 മെയ് മാസത്തിലാണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ഉദ്ഘാടകൻ.
സൗകര്യങ്ങൾ[തിരുത്തുക]
ഗാലറിയും പവിലിയനും ഉൾപ്പെടെ 10000 പേർക്ക് വരെ ഇരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ടീമുകൾക്കുള്ള ഡ്രെസിങ് റൂം, വിശ്രമ മുറി,റഫറിമാർക്കുള്ള മുറി, വി.ഐ.പി പവിലിയൻ,അതിഥികൾക്കായുള്ള രണ്ട് മുറികൾ, വൈദ്യസഹായം എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. [2]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-16.
- ↑ http://malabarinews.com/news/malappuram-kottappadi-stadium-football/
Kottapadi Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.