കോടമഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തങ്ങ- കോടമഞ്ഞ് നിറഞ്ഞ ഒരു വയനാടൻ കാഴ്ച

ഭൂമിയുടെ ഉപരിതലത്തോടു് ചേർന്നു് കാണാറുള്ള കട്ടികൂടിയ മഞ്ഞാണു് കോടമഞ്ഞ് . ഇതിനെ കോട എന്നും പറയാറുണ്ടു്. പശ്ചിമഘട്ടത്തിൽ വ്യാപകമായി കാണാറുള്ളതിനാൽ കേരളീയർക്കു് കോടമഞ്ഞു് സുപരിചിതമാണു്.

ഈയടുത്തകാലത്തായി കാലവസ്ഥാവ്യതിയാനത്തൊടൊപ്പം കോടമഞ്ഞ് കുറഞ്ഞ് വരുന്നതായി കാണുന്നു. വെള്ളത്തിന്റെ ഉറവിടങ്ങൾ കുറയുന്നതോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും കുറയന്നതാണു് ഒരു കാരണം. ഇടതൂർന്ന വനങ്ങൾ കുറയുന്നതിനൊപ്പം കാറ്റിന്റെ വേഗത കൂടുന്നതിനാൽ മഞ്ഞുപടലങ്ങൾ ചിതറുന്നതും കോടമഞ്ഞു് കുറയാൻ കാരണമാകുന്നു.

വയനാട്ടിൽ 1985-നുശേഷമാണ് കോടമഞ്ഞ് കുറേശ്ശയായി കുറഞ്ഞുവരുന്നതെന്നു് നിരീക്ഷിച്ചിട്ടുണ്ടു്. ഇതു് മലനിരകളിലെ ചൂടുകൂടുവാൻ കാരണമായിട്ടുണ്ടു്. കോടമഞ്ഞു് കുറയുന്നതു് പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധത്തിനു് ദോഷം ചെയ്യുന്നുണ്ടു് [1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-26.
"https://ml.wikipedia.org/w/index.php?title=കോടമഞ്ഞ്&oldid=3629810" എന്ന താളിൽനിന്ന് ശേഖരിച്ചത്