കോചിതി ഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോചിതി ഡാം
CochitiDam.jpg
Cochiti Dam from lake side
ഔദ്യോഗിക നാമംCochiti Dam
സ്ഥലംCochiti Pueblo, Sandoval County, New Mexico, USA
നിർദ്ദേശാങ്കം35°36′39″N 106°18′48″W / 35.6107°N 106.3132°W / 35.6107; -106.3132Coordinates: 35°36′39″N 106°18′48″W / 35.6107°N 106.3132°W / 35.6107; -106.3132
നിർമ്മാണം ആരംഭിച്ചത്1965
നിർമ്മാണം പൂർത്തിയായത്1973
പ്രവർത്തിപ്പിക്കുന്നത്United States Army Corps of Engineers
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിRio Grande
ഉയരം251 ft (76.5 m)
നീളം29,040 ft (8,852 m)
വീതി (base)1,760 ft (536.4 m)[അവലംബം ആവശ്യമാണ്]
റിസർവോയർ
CreatesCochiti Lake
ആകെ സംഭരണശേഷി718,019 acre feet (885,663,000 m3)
ഉപയോഗക്ഷമമായ ശേഷി49,359 acre feet (60,883,000 m3)

കോചിതി ഡാം അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോ സാൻഡോവിൽ കൗണ്ടിയിലെ റിയോ ഗ്രാൻഡെ നദിയിൽ സ്ഥിതിചെയ്യുന്നു. അമേരിക്കയിലെ പത്ത് വലിയ അണക്കെട്ടുകളിൽ ഒന്നാണിത്.[1] നിർമ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ അളവെടുത്താൽ (62,849,000 yd3 (48,052,000 m3)) ലോകത്തിൽ 23-ാംസ്ഥാനം ഈ അണക്കെട്ടിനാണ്.[2] ലോകത്തിൽ 11--ാംസ്ഥാനത്ത് നില്ക്കുന്ന അണക്കെട്ടാണിത്.[3] യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിന്റെ 'ഫ്ലഡ് ആൻഡ് സെഡിമെന്റ് കൺട്രോൾ' പ്രൊജക്ടിലെ നാല് ഡാമുകളിലൊന്നാണിത്.

മണ്ണണക്കെട്ടാണ് കോചിതി ഡാം. വെളളപൊക്കം ഇല്ലാതാക്കുകയാണ് അണക്കെട്ടിന്റെ മുഖ്യ ലക്ഷ്യം. ജലസംഭരണി പിന്നീട് വന്യജീവിസംരക്ഷണകേന്ദ്രമായി. ഓവർ ഫ്ലോ ഔട്ട് ലെറ്റ് കപ്പാസിറ്റി 14,790 feet3/s (418.8 m3/s) ആണ്.[4]

ചരിത്രം[തിരുത്തുക]

1965-ൽ കോചിതി അണക്കെട്ടിന്റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു. യുണൈറ്റഡ് ആർമി കോർസ് എൻജിനിയേഴ്സ് ആയിരുന്നു നിർമ്മാതാക്കൾ. നിർമ്മാണച്ചെലവ് 94.4 ദശലക്ഷം അമേരിക്കൻ ഡോളർ ഏകദേശം (400 കോടി രുപയിലധികം) ആയിരുന്നു.[5] 1973-ൽ അണക്കെട്ട് പൂർത്തിയായി. 76.5മീറ്റർ ആണ് അണക്കെട്ടിന്റെ ഉയരം.

കോചിതി പ്രദേശത്തുകാർ അണക്കെട്ടു കാരണം കൃഷിസ്ഥലം നഷ്ടപ്പെട്ടതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 2001-ൽ കോടതി അവരുടെ വാദങ്ങൾ അംഗീകരിച്ചു. അതിനെ തുടർന്ന് നിർമ്മാതാക്കളായ ആർമി കോർസ് എൻജിനിയേഴ്സിന് പൊതുമാപ്പ് പറയേണ്ടി വന്നു. കോചിതി അണക്കെട്ടിന്റെ ജലസംഭരണിയായ കോചിതി തടാകം കോചിതി തടാകത്തിൽ നിന്ന് 1973 മുതൽ ജലസേചനം ആരംഭിച്ചു.[6][7]

കോചിതി അണക്കെട്ടിനോടനുബന്ധിച്ച് വിനോദസഞ്ചാരകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. കോചിതി തടാകത്തിൽ നിന്ന് മീൻപിടിക്കുന്നതിനും അനുവദിച്ചിരിക്കുന്നു എന്നാൽ തടാകത്തിലെ ഗതാഗതം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ബോട്ടുകളുടെ വേഗത്തിനും കടുത്ത നിയന്ത്രണമുണ്ട്.[8]

അവലംബം[തിരുത്തുക]

  1. Cochiti Lake
  2. World's Largest Dams
  3. Archived copy". Archived from the original on 2007-09-29. Retrieved 2007-03-20.
  4. Upper Rio Grande Water Operations Model Physical Model Documentation: Third Technical Review Committee Draft Archived 2009-01-14 at the Wayback Machine. (2005), 78.
  5. Cochiti Dam, NM
  6. Upper Rio Grande Water Operations Model Physical Model Documentation Archived 2009-01-14 at the Wayback Machine., 35.
  7. Mathien, Frances Joan; Steen, Charlie R.; Allen, Craig D. (1993). The Pajarito Plateau: A bibliography (PDF). Professional Paper. Southwest Cultural Resources Center. Archived from the original (PDF) on 2011-09-19.
  8. http://www.wildlife.state.nm.us/publications/documents/fishing/2006/fishing_rib_06-07.pdf, 6.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോചിതി_ഡാം&oldid=3120117" എന്ന താളിൽനിന്ന് ശേഖരിച്ചത്