കോക്കര നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മദ്ധ്യകേരളത്തിൽ ജീവിച്ചിരുന്ന ആയുർവേദ ആചാര്യനും കൊച്ചി രാജകൊട്ടാരത്തിലെ വൈദ്യനുമായിരുന്നു കോക്കര നമ്പൂതിരി[1]. കരാട്ടു നമ്പൂതിരിയുടെ പാരമ്പര്യത്തെ മുറുകെപിടിച്ചവരിൽ പ്രമുഖനായ ഒരു വിഷവൈദ്യനായിരുന്നു അദ്ദേഹം.[2] കോക്കര നമ്പൂതിരിയുടെ ജീവിതകാലം ഏതെന്നോ പൂർണ്ണമായ പേര് എന്തായിരുന്നുവെന്നോ വ്യക്തമല്ല. 1800കളിൽ ജിവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. കൊച്ചി രാജവംശത്തിന് ചികിത്സ കിട്ടിയിരുന്നത് കോക്കര നമ്പൂതിരിയിൽനിന്നായിരുന്നു.[3] രാമവർമ്മ കുഞ്ഞിക്കിടാവ് (1858-1932) കോക്കര നമ്പൂതിരിയുടെ നേരിട്ടുള്ള ശിഷ്യനായിരുന്നു.[2] കേരളീയ വിഷചികിത്സയെ പരിഷകരിച്ചതിൽ പ്രധാനി കോക്കര നമ്പൂതിരിയായിരുന്നു എന്ന് പല വൈദ്യൻന്മാരും പറയുന്നു. വിഷചികിത്സാ രീതികളെ നവീകരിക്കുകയും പുതിയ സങ്കേതകങ്ങൾ ആവിഷ്കരിക്കുകയും ഔഷധങ്ങളിൽ പല പ്രയോഗങ്ങളും ഉൾപ്പെടുത്തിയതായി വൈദ്യന്മാർ സാക്ഷ്യപ്പെടുത്തുന്നു. കോക്കര നമ്പൂതിരി തന്റെ അറിവ് പുസ്തകരൂപത്തിലാക്കിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് കേരളത്തിലങ്ങോളമിങ്ങോളം ശിഷ്യന്മാരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വൈവിദ്ധ്യപൂർണ്ണമായ ചികിത്സാരീതി ശിഷ്യന്മാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

പ്രയോഗസമുച്ചയം[തിരുത്തുക]

പ്രയോഗസമുച്ചയം എന്ന വിഷചികിത്സാഗ്രന്ഥത്തിലെ അവതാരികയിൽ പുത്തേഴത്ത് രാമമേനോൻ ഇങ്ങനെ എഴുതുന്നു,

അവലംബം[തിരുത്തുക]

  1. "Chemmanadu Temple - History".
  2. 2.0 2.1 മൈന ഉമൈബാൻ. കേരളീയ വിഷചികിത്സാ പാരമ്പര്യം (ഭാഷ: Malayalam) (ആദ്യ ed.). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 40. ISBN 978-81-7638-536-7.CS1 maint: unrecognized language (link)
  3. കൊച്ചി മലയാള ഭാഷാ പരിഷ്കരണക്കമ്മറ്റി (1927). ജ്യോത്സ്നികാ വിഷവൈദ്യം (ഭാഷ: Malayalam). തൃശ്ശിവപേരൂർ: രാമാനുജമുദ്രാലയം. p. 4.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കോക്കര_നമ്പൂതിരി&oldid=2411834" എന്ന താളിൽനിന്ന് ശേഖരിച്ചത്