കൊർസാകോഫ്സ് സിൻഡ്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊർസാക്കോഫ്സ് സിൻഡ്രോം അഥവാ വെർണിക്-കൊർസാക്കോഫ് സിൻഡ്രോം എന്നത് മസ്തിഷ്കത്തെ ബധിക്കുന്ന രോഗമാണ്. തയാമിൻ അഥവാ ബി 1 എന്ന ജീവകത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണിത്. ഉയർന്ന അളവിൽ മദ്യം അകത്താക്കുന്നത് ഇതിന് കാരണമായി കരുതുന്നു. പുതിയ ഓർമ്മകൾ സൃഷ്ടിക്കുന്നതിന് കഴിയാതെ വരികയോ പുതിയ ലക്ഷ്യങ്ങൾ നിർമ്മിക്കുന്നതിന് സാധ്യമാകാതെ വരികയോ നിലവിലുള്ള ഓർമ്മകൾ നശിക്കുകയോ ചെയ്യുന്നതിന് ഈ രോഗം കാരണമാകുന്നു. മസ്തിഷ്കത്തിലെ തലാമസ് എന്ന ഭാഗത്തും ഹൈപ്പോതലാമസിലെ മാമില്ലറി ബോഡികൾ എന്ന ഭാഗത്തും നാഡീകോശങ്ങൾ നശിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം.

അവലംബം[തിരുത്തുക]

{reflist] http://www.human-memory.net/disorders_korsakoffs.html

"https://ml.wikipedia.org/w/index.php?title=കൊർസാകോഫ്സ്_സിൻഡ്രോം&oldid=2725981" എന്ന താളിൽനിന്ന് ശേഖരിച്ചത്