കൊല്ലി കുറവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലികുറുവൻ
Strix leptogrammica -Kakegawa Kacho-en, Kakegawa, Shizuoka, Japan-8a.jpg
At Kakegawa Kacho-en, Kakegawa, Shizuoka, Japan
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Strigidae
ജനുസ്സ്: Strix
വർഗ്ഗം: S. leptogrammica
ശാസ്ത്രീയ നാമം
Strix leptogrammica
Temminck, 1831


ഇംഗ്ലീഷിൽ Brown Wood Owl എന്നു വിളിക്കുന്ന കൊല്ലിക്കുറുവന്റെ ശാസ്ത്രീയ നാമം Strix leptogrammica എന്നാണ്.

ചെറിയ സസ്തനികളൊ പക്ഷികളൊ ഉരഗങ്ങളൊ ആണ് ഭക്ഷണം.

വിതരണം[തിരുത്തുക]

തെക്കേ ഏഷ്യയിൽ ഭാരതം, ശ്രീലങ്ക തൊട്ട് കിഴക്ക് ഇന്തോനേഷ്യ, തെക്കൻ ചൈനവരെ ഇവയെ കാണുന്നു.

വിവരണം[തിരുത്തുക]

45-57 സെ.മീ നീളം. 500-700 ഗ്രാം തൂക്കം. മുകൾവശം ഒരുപോലെ കറുത്ത തവിട്ടു നിറം. തോളിൽ മങ്ങിയ വെള്ള നിറത്തിലുള്ള പൊട്ടുകൾ. അടിവശം മങ്ങിയ മഞ്ഞ നിറത്തിൽ തവിട്ടു നിറത്തിലുള്ള വരകൾ. മുഖം ചെമ്പുനിറമോ തവിട്ടു നിറമൊ ആണ്. മുഖത്തിന്റെ അരികിൽ വെള്ള വരയുണ്ട്. കണ്ണുകൾ കടുത്ത തവിട്ടു നിറം. പൂവനും പിടയും ഒരു പോലെയാണ്. കഴുത്തിൽ വെള്ള വരയുണ്ട്.

പ്രജനനം[തിരുത്തുക]

മരപ്പൊത്തുകളിലൊ മരത്തിന്റെ കവരത്തിലൊ ആണ് കൂടു വെക്കുന്നത്.രണ്ടു മുട്ടകളാണ് ഇടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് മുട്ടയിടുന്ന കാലം. മുട്ട വിരിയാൻ 30 ദിവസമെടുക്കും.

അവലംബം[തിരുത്തുക]

* Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6

  • Holt, Denver W., Berkley, Regan; Deppe, Caroline; Enríquez Rocha, Paula L.; Olsen, Penny D.; Petersen, Julie L.; Rangel Salazar, José Luis; Segars, Kelley P. & Wood, Kristin L. (1999): 96. Brown Wood Owl. In: del Hoyo, J.; Elliott, A. & Sargatal, J. (eds): Handbook of Birds of the World, Volume 5: Barn-owls to Hummingbirds: 197-198, plate 12. Lynx Edicions, Barcelona. ISBN 84-87334-25-3
"https://ml.wikipedia.org/w/index.php?title=കൊല്ലി_കുറവൻ&oldid=1939413" എന്ന താളിൽനിന്നു ശേഖരിച്ചത്