കൊറോണവൈറസ് രോഗം 2019 വാക്സിൻ
ഈ ലേഖനം മറ്റൊരു ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത/യാന്ത്രികമായ പരിഭാഷപ്പെടുത്തലാണ്. ഇത് ഒരു കമ്പ്യൂട്ടറോ അല്ലെങ്കിൽ രണ്ട് ഭാഷയിലും പ്രാവീണ്യം കുറഞ്ഞ ഒരു വിവർത്തകനോ സൃഷ്ടിച്ചതാകാം. |
സീരീസിന്റെ ഭാഗം |
2019-20 കോവിഡ് ബാധയെപ്പറ്റി |
---|
|
ലോകത്തെ 185 ൽ പരം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട , കൊറോണ വൈറസ് ഡിസീസ്-2019 (കോവിഡ് -19) എന്ന മഹാമാരിയെ ചെറുത്തു നിർത്താനായുള്ള ഒരു സാങ്കല്പിക പ്രതിരോധ മരുന്നാണ് കോവിഡ്-19 വാക്‌സിൻ. [1] [1] ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള ഗവേഷകർ ഈ വൈറസിനെ ചെറുക്കാനായുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. അടുത്ത 18 മാസങ്ങൾക്കുള്ളിൽ ഇതിനായുള്ള വാക്‌സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് 2020 ഫെബ്രുവരി അവസാനത്തിൽ ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചു. [2]
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട ഈ പകർച്ചവ്യാധിക്ക് കാരണം SARS-CoV-2 എന്ന വൈറസ് ആണ്. [3] ലോകത്തെ നാനാഭാഗങ്ങളിൽ നിന്നും 35 കമ്പനികളും, ഗവേഷണ സ്ഥാപനങ്ങളും ഇപ്പോൾ കൊറോണ വൈറസിനെതിരെ ഉള്ള വാക്‌സിൻ വികസിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. [4] ഇതിനകം നാല്പതോളം വാക്‌സിൻ ക്യാൻഡിഡേറ്റുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ മനുഷ്യരിൽ ഫലവത്തായിരിക്കുമോ എന്ന് മനസിലാക്കാൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. [5] [6]
mRNA-1273[തിരുത്തുക]
ഗോളാകൃതിയിലുള്ള കൊറോണ വൈറസുകളുടെ ഉപരിതലത്തിൽ നീണ്ടുനിൽക്കുന്ന സ്പൈക്കുകളുണ്ട്. ഈ സ്പൈക്ക് മനുഷ്യകോശങ്ങളുമായി ബന്ധിപ്പിക്കുകയും അത് വഴി വൈറസിന് കോശങ്ങളിലേക്ക് പ്രവേശനം സാധ്യമാവുകയും ചെയ്യുന്നു. ഈ സ്പൈക്കുകളെ കോഡ് ചെയ്യുന്ന mRNA-1273 ആണ് ഇപ്പോൾ മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയായ മോഡേണ ഇൻകോർപ്പറേറ്റിലെ NIAID ശാസ്ത്രജ്ഞരും ചേർന്ന് നിർമ്മിച്ചിരിക്കുന്നത്. ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയലിനായി വാക്സിൻ കാൻഡിഡേറ്റ് നിർമ്മിക്കുന്നതിന് കോളിഷൻ ഫോർ എപ്പിഡെമിക് തയ്യാറെടുപ്പ് ഇന്നൊവേഷൻസ് (CEPI) പിന്തുണ നൽകി. [7]
മാർച്ച് 2020ൽ സിയാറ്റിലിലെ കൈസർ പെർമനൻറ് വാഷിംഗ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KPWHRI) വാക്സിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായുള്ള ഫേസ് -1 ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. മാർച്ച് 16, 2020 നു ഈ ക്ലിനിക്കൽ ട്രയലിൽ ഭാഗമായ ആദ്യ വോളന്ററിയർ ജെന്നിഫർ ഹല്ലേറിനു വാക്സിൻ ആദ്യ ഡോസ് നൽകി കഴിഞ്ഞു. SARS-CoV-2 യുടെ ജനിതക ഘടന പ്രസിദ്ധീകരിച് മൂന്നു മാസങ്ങൾക്കകം തന്നെ മനുഷ്യരിൽ ഇവയുടെ ആദ്യവാക്‌സിൻ ട്രയൽ തുടങ്ങി എന്നത് വളരെ പ്രതീക്ഷയേകുന്ന ഒന്നാണ് എന്ന് NIAID ഡയറക്ടർ ആന്റണി ഫൗസി അഭിപ്രായപ്പെട്ടു. [8]
അവലംബം[തിരുത്തുക]
- ↑ "https://www.who.int/emergencies/diseases/novel-coronavirus-2019".
{{cite web}}
: External link in
(help)|title=